AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Today’s Horoscope: ഭാഗ്യം വരുന്നുണ്ട്, പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം

September 6 Nakshatra Phalam: How Will Your Day Be Today: ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അയാളുടെ ജന്മനക്ഷത്രവും ജന്മരാശിയുമായെല്ലാം ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളഉടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് നോക്കിയാലോ? എന്നാല്‍ ഇത്തരം ഫലങ്ങളെല്ലാം പൊതുഫലങ്ങളാണ് ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല.

Today’s Horoscope: ഭാഗ്യം വരുന്നുണ്ട്, പ്രതീക്ഷ കൈവിടരുത്; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 06 Sep 2026 | 06:17 AM

ഇന്ന് സെപ്റ്റംബര്‍ 6 ഞായറാഴ്ച, ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള ദിവസമായിരിക്കും അല്ലേ ഇത്. ഓരോ ദിവസവും ആരംഭിക്കുന്നത് ഒട്ടേറെ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണ്. ചെയ്തും പറഞ്ഞും തീര്‍ക്കാനായി ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ ഉണ്ടാകുന്നു. ഇന്നത്തെ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ അങ്ങനെ പലതും ഉണ്ടായേക്കാം. എന്നാല്‍ പലപ്പോഴും നമ്മല്‍ വിചാരിക്കുന്നത് പോലായിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അയാളുടെ ജന്മനക്ഷത്രവും ജന്മരാശിയുമായെല്ലാം ബന്ധമുണ്ട്. അങ്ങനെയെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് നോക്കിയാലോ? എന്നാല്‍ ഇത്തരം ഫലങ്ങളെല്ലാം പൊതുഫലങ്ങളാണ് ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കണമെന്നില്ല.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, കലഹം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ധനയോഗം, പണം തിരികെ ലഭിക്കാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, നഷ്ടം, കലഹം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, തടസങ്ങള്‍ വന്നു ചേരാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ഉത്സാഹം, പ്രവര്‍ത്തനവിജയം, പുതിയ സാധ്യതകള്‍ തുറന്നു കിട്ടാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അനുകൂല സ്ഥലമാറ്റം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, കലഹം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ്, യാത്രാതടസം, ചിലത് ഭാഗികമായി ശരിയാവാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, പരീക്ഷാപരാജയം, മനഃപ്രയാസം, യാത്രാപരാജയം, അലച്ചില്‍, പഠനസാധ്യത തുറക്കും.

Also Read: തല പോയാലും തെറ്റ് സമ്മതിക്കില്ല! ഈ രാശിക്കാരെ സഹിക്കാൻ പാടാണ്

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, ശത്രുക്ഷയം, നേട്ടം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, സുഹൃദ്സമാഗമം, യാത്രകള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, ധനതടസം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യതടസം, ഇച്ഛാഭംഗം, അപകടഭീതി, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാതടസം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.

നിരാകരണം

ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

September 6 Sunday Nakshatra Phalam reveals what the day may hold for each zodiac sign. Find out about the day’s opportunities, challenges and important aspects. Read today’s Malayalam horoscope and know what the stars indicate.

Follow Us