Shani Dosh Remedies: ശനിയെ കൂട്ടുപിടിച്ചാൽ പിന്നെ ജീവിതം സെറ്റാ..! ഇതാ ചില വഴികൾ
Shani Dosh Remedies: നിങ്ങളുടെ പ്രവർത്തി എപ്രകാരമാണോ അപ്രകാരം തന്നെ നിങ്ങൾക്ക് ശനിയിൽ നിന്നും തിരിച്ചടികളും അനുഗ്രഹങ്ങളും ലഭിക്കും...

Shani Dev
ഹിന്ദുമതവിശ്വാസപ്രകാരം ശനി ഗ്രഹത്തെ ഏറ്റവും ശക്തനായ ഗ്രഹമായാണ് കണക്കാക്കുന്നത്. ശനിക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. കർമ്മഫല ദാതാവ് എന്നാണ് ശനിദേവൻ അറിയപ്പെടുന്നത്. അതായത് നിങ്ങളുടെ പ്രവർത്തി എപ്രകാരമാണോ അപ്രകാരം തന്നെ നിങ്ങൾക്ക് ശനിയിൽ നിന്നും തിരിച്ചടികളും അനുഗ്രഹങ്ങളും ലഭിക്കും.
നിങ്ങളുടെ ജാതകത്തിൽ ശനി ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. എന്നാൽ ശരിയായ ആരാധന, മന്ത്രങ്ങൾ, പരിഹാരങ്ങൾ എന്നിവയിലൂടെ അതിന്റെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ കഴിയും.
ശനിയുടെ അനുഗ്രഹവും ശാന്തിയും തേടുന്നതിനുള്ള ശക്തമായ ശനി മന്ത്രങ്ങൾ സഹായിക്കും അവ ഏതൊക്കെയെന്നും നോക്കാം…
ശനി ദേവ മന്ത്രങ്ങൾ
ശനി മന്ത്രം
“ഓം ശം ശനൈശ്ചരായ നമഃ”
ഈ മന്ത്രം ശനി ഭഗവാനോടുള്ള ഭക്തിയും സമർപ്പണവും പ്രകടിപ്പിക്കുന്നു. ദിവസവും 108 തവണ ഇത് ജപിക്കുന്നത് ശനിയുടെ സ്വാധീനം ശാന്തമാക്കാനും മാനസിക സമാധാനവും സ്ഥിരതയും കൊണ്ടുവരാനും സഹായിക്കുന്നു.
ശനി ബീജ മന്ത്രം
“ഓം പ്രം പ്രം ശനൈശ്ചരായ നമഃ”
ശനി ദോഷം കുറയ്ക്കുന്നതിന് പ്രത്യേകിച്ച് ഫലപ്രദമായ ഒരു ശക്തമായ മന്ത്രമാണിത്. ശനി സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാൻ ശ്രദ്ധയോടെയും വിശ്വാസത്തോടെയും ഇത് 108 തവണ ജപിക്കുക.
കൂടാതെ ശനിയാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുന്നതും ശനിദേവന് ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ സാധിക്കും.ശനിയാഴ്ചകളിൽ എള്ള്, കടുക് എണ്ണ, നീല പൂക്കൾ, തേൻ എന്നിവ ഉപയോഗിച്ച് ശനിദേവ പൂജ നടത്തുക. ശനി യന്ത്രം ആരാധിക്കുന്നത് സമാധാനവും സംരക്ഷണവും നേടാൻ സഹായിക്കും.