Parenting Tips: വിശപ്പ് കുറയൽ, വയറുവേദന… കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ടോ; മാതാപിതാക്കൾ അറിയാൻ
Constipation Relief Tips: കുട്ടികളുടെ ദഹനാരോഗ്യത്തെ സ്വാധീനിക്കുന്ന ജീവിതശൈലിയും അനാരോഗ്യകരമായ ദിനചര്യയുമാണ് കുട്ടികളിൽ മലബന്ധം വർദ്ധിക്കാൻ കാരണമായി വിദഗ്ധർ പറയുന്നത്. ജങ്ക് ഫുഡുകൾ കഴിക്കുന്ന കുട്ടികളിൽ മലബന്ധം വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്.
കുട്ടികളിൽ മലബന്ധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പലപ്പോഴും അതിൻ്റെ ലക്ഷണങ്ങൾ മാതാപിതാക്കൾ അറിയാതെ പോകാറുണ്ട്. കൃത്യസമയത്ത് വേണ്ട പരിചരണം നൽകിയില്ലെങ്കിൽ കുട്ടികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും പിന്നീട് കുടൽ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അത്തരത്തിൽ കുട്ടികളിൽ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പൂനെയിലെ സൂര്യ മദർ ആൻഡ് ചൈൽഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനും നിയോനറ്റോളജിസ്റ്റുമായ ഡോ. ജയന്ത് ഖണ്ഡാരെയാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.
കുട്ടികളുടെ ദഹനാരോഗ്യത്തെ സ്വാധീനിക്കുന്ന ജീവിതശൈലിയും അനാരോഗ്യകരമായ ദിനചര്യയുമാണ് കുട്ടികളിൽ മലബന്ധം വർദ്ധിക്കാൻ കാരണമായി വിദഗ്ധർ പറയുന്നത്. ജങ്ക് ഫുഡുകൾ കഴിക്കുന്ന കുട്ടികളിൽ മലബന്ധം വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. ഭക്ഷണക്രമത്തിൽ നാരുകൾ കുറവാകുന്നതും, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുടെ കുറവും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും വലിയ മലബന്ധത്തിന് കാരണമാകുന്നു.
ALSO READ: രാത്രി കിടക്കുന്നതിന് മുമ്പ് ഏലയ്ക്ക ചവച്ചരച്ച് കഴിക്കാറുണ്ടോ?
രാവിലെ തിരക്കുപിടിച്ചു സ്കൂളുകളിലേക്ക് ഓടുന്നതും, സ്കൂൾ ടോയ്‌ലറ്റുകൾ ഇഷ്ടപ്പെടാത്തതിനാലും ചില കുട്ടികളുടെ ദിനചര്യയിൽ മാറ്റം വരുത്താറുണ്ട്. ഇതുമൂലം മലം കൂടുതൽ കഠിനമാവുകയും വേദനാജനകമായ മലവിസർജ്ജനം അനുഭവപ്പെടുകയും ചെയ്യുന്നു. അത്തരത്തിൽ കുട്ടികളിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ലക്ഷണങ്ങൾ
കഠിനമായ, വരണ്ട മലം
മലവിസർജ്ജന സമയത്ത് വേദന
വയറുവേദന
വീക്കം
വിശപ്പ് കുറയൽ
കാലുകൾ കൂട്ടിപ്പിടിയ്ക്കുക, ഞെരുക്കുക തുടങ്ങിയ പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക.
മലബന്ധം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അല്ലെങ്കിൽ പനി, മലത്തിൽ രക്തം, വയർ വീക്കുക, ശരീരഭാരം കുറയൽ, കഠിനമായ വേദന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളെ ഉടൻ തന്നെ ഒരു ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പ്രശ്നം കൂടുതൽ വഷളാകാതിരിക്കാൻ കൃത്യസമയത്ത് ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കുട്ടികൾ നേരിടുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.