AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Price Hike: ന്യൂ ഇയറിന് ചിക്കൻ കറിയില്ല; ഉണ്ടാക്കാൻ ഇവർ സമ്മതിക്കില്ല!

Price Hike in Kerala: ചിക്കൻ കറി വെച്ചാൽ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പാണ്. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് തിരിച്ചടിയായി കേരളത്തിൽ ചിക്കൻ, മുട്ട, പച്ചക്കറി, ബിരിയാണി അരി വില ഉയരുകയാണ്.

Nithya Vinu
Nithya Vinu | Updated On: 28 Dec 2025 | 09:13 PM
ന്യൂഇയറിന് ചിക്കൻ കറി വയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വെല്ലുവിളി ഉയർത്തി വില കയറുകയാണ്. ചിക്കൻ കറി വെക്കാമെന്ന് കരുതിയാൽ പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പാണ്. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് തിരിച്ചടിയായി കേരളത്തിൽ ചിക്കൻ, മുട്ട, പച്ചക്കറി, ബിരിയാണി അരി വില ഉയരുകയാണ്. (Image Credit: Getty Images)

1 / 5
സംസ്ഥാനത്ത് ചിക്കൻ വില 200 രൂപയ്ക്ക് മുകളിലാണ്. കിലോ 210 മുതൽ 240 രൂപ വരെയാണ് വില. വരുംദിവസങ്ങളിൽ വില 300 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തുന്ന കർഷകർ പ്രഖ്യാപിച്ച സമരമാണ് നിലവിൽ വില ഉയരാൻ കാരണമായത്. (Image Credit: Getty Images)

2 / 5
മുട്ടവിലയും കുതിക്കുകയാണ്. കോഴി മുട്ടയ്ക്ക് 7 രൂപ വരെയാണ് വില. സംസ്ഥാനത്ത് കോഴിമുട്ടയുടെയും താറാവിന്‍റെയും ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി കൂടിയതുമാണ് വിലയ്ക്ക് കരുത്തേകിയത്. കൂടാതെ, ക്രിസ്മസ് പ്രമാണിച്ച് കേക്കുകളുടെ ഡിമാൻഡ് ഉയർന്നതും മുട്ട വിലയെ സ്വാധീനിച്ചു. (Image Credit: Getty Images)

3 / 5
തക്കാളിയും പണി തന്നു. തി​ങ്ക​ളാ​ഴ്ച മൊ​ത്ത വി​പ​ണി​യി​ൽ 75 രൂ​പ​യാ​യി​രു​ന്നു വില. ചി​ല്ല​റ വി​പ​ണി​യി​ൽ ഇ​ത് 90 പി​ന്നി​ട്ടു. സ​വാ​ള വിലയും കൂടി. 15 രൂ​പ വ​ർ​ധി​ച്ച് 35 രൂ​പ വ​രെ​യാ​യി. അതേസമയം, 40 രൂ​പ ഉ​ണ്ടാ​യി​രു​ന്ന മു​ള​ക് വി​ല 70 രൂപയായി ഉയർന്നു. ഉ​ണ്ട​മു​ള​കി​ന്‍റെ മൊ​ത്ത വി​ല 76 രൂ​പ​യാ​ണ്. (Image Credit: Getty Images)

4 / 5
ബിരിയാണി അരിയുടെ വിലയും കുതിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി ബിരിയാണി അരിവില 200- 240 നിരക്കിലാണ്. കിലോയ്ക്ക് 70 രൂപ മുതൽ ബിരിയാണി അരി കിട്ടും, എന്നാൽ അവയുടെ ഗുണനിലവാരം കുറവായിരിക്കും. കോഴിയിറച്ചിക്കൊപ്പം പോത്തിറച്ചി, പന്നിയിറച്ചി വിലയും കൂടിയിട്ടുണ്ട്. (Image Credit: Getty Images)

5 / 5