Dileep Shankar: ‘ഒന്നും പഴയത് പോലെയല്ല അച്ഛാ, അച്ഛന്റെ ഫോൺ കോൾ എന്നും പ്രതീക്ഷിക്കും’; നോവായി ദിലീപ് ശങ്കറിന്റെ മകൾ
Dileep Shankar’s Daughter Deva Viral Post: ഓരോ തവണയും ഫോൺ കോൾ വരുമ്പോൾ അത് അച്ഛൻ ആയിരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും പക്ഷെ അതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നുവെന്നുമാണ് ദേവ കുറിച്ചു.
മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് നടനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീരിയൽ ഷൂട്ടിങിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ദിലീപ്. ഇതിനിടെയിൽ രണ്ട് ദിവസമായിട്ടും മുറി തുറക്കാതെയായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇപ്പോഴിതാ വിയോഗത്തിനു ഒരാണ്ട് തികയുമ്പോള്‍ മകള്‍ ദേവ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛനെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ലെന്നാണ് മകൾ കുറിച്ചത്. അച്ഛൻ പോയശേഷം ജീവിതം ആകെ മാറി മറിഞ്ഞുവെന്നും ദേവ ദിലീപ് കുറിച്ചു.ഓരോ തവണയും ഫോൺ കോൾ വരുമ്പോൾ അത് അച്ഛൻ ആയിരിക്കണമെന്ന് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും പക്ഷെ അതെല്ലാം ഒരു ദുസ്വപ്നം മാത്രമായിരുന്നുവെന്നുമാണ് ദേവ കുറിച്ചു.
എത്ര ചെറിയ നേട്ടങ്ങളും അറിയിക്കാന്‍ നിങ്ങളെ വിളിക്കുന്നത് താൻ മിസ് ചെയ്യുന്നുണ്ടെന്നും നിങ്ങൾ എന്നും തനിൽ ഒരുപാട് അഭിമാനിച്ചിരുന്നു. നിങ്ങളില്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും ഇന്ന് വ്യത്യസ്തമാണ്. നിങ്ങൾ ഇല്ലാത്ത വീട്ടിലേക്ക് പോകുന്നത് പോലും വ്യത്യസ്തമാണ്. നിങ്ങൾ പോയതിന് ശേഷം ഒന്നും പഴയപോലെയല്ലെന്നാണ് മകൾ പറയുന്നത്. നിങ്ങൾ എവിടെയാണെങ്കിലും തന്നെ പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരിക്കുമെന്ന് വിശ്വസിച്ച് താൻ മുന്നോട്ട് പോവുകയാണെന്നാണ് മകൾ പറയുന്നത്.
അതേസമയം സിനിമ-സീരിയൽ അഭിനയം മാത്രമല്ല ബിസിനസിലും സജീവമായിരുന്നു നടൻ. റെഡി ടു ഈറ്റ് വിഭവങ്ങളുടെ ബിസിനസായിരുന്നു ദിലീപിന്. ഇതിനിടെയിൽ കരൾ സംബന്ധമായ അസുഖങ്ങൾ താരത്തെ അലട്ടിയിരുന്നു. എന്നാൽ ആരോഗ്യം ശ്രദ്ധിക്കുന്നതിന് ദിലീപ് അത്ര പ്രാധാന്യം നൽകിയിരുന്നില്ല. ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയവയാണ് ദിലീപ് അഭിനയിച്ച സിനിമകളിൽ ചിലത്.