Thiruvathira 2026: ധനുമാസത്തിലെ തിരുവാതിര വരും ആഴ്ച്ച; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ
Thiruvathira 2026: കുട്ടികളുടെ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി തിരുവാതിരയുടെ തലേദിവസം...
ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു വ്രതമാണ് ധനുമാസത്തിലെ തിരുവാതിര. പ്രധാനമായും ശിവനെ ആരാധിക്കുന്നതിന് വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നത്. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമാണ് തിരുവാതിര. അതിനാൽ തന്നെ ഈ ദിവസം വ്രതം എടുക്കുന്നത് ജീവിതത്തിൽ സകല സൗഭാഗ്യങ്ങൾക്കും ഐശ്വര്യങ്ങൾക്കും കാരണമാകും. ഭഗവാൻ ശിവന്റെയും പാർവതി ദേവിയുടെയും പരിണയ ദിവസമാണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.
പാർവതി ദേവി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നിങ്ങനെ നിരവധി ഐതിഹ്യങ്ങൾ തിരുവാതിരയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. പ്രത്യേകമായും സ്ത്രീകളാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. മംഗല്യഭാഗ്യത്തിനും ദീർഘസുമംഗലികൾ ആയിരിക്കുവാനും തിരുവാതിര വ്രതം നോൽക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. വിവാഹം കഴിഞ്ഞിട്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ വരുന്ന ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നാണ് വിശേഷിപ്പിക്കുന്നത്.
ALSO READ: ദാമ്പത്യത്തിലെ കലഹങ്ങൾ മാറും; തിരുവാതിരനാളിൽ ചൊല്ലേണ്ട മന്ത്രവും വഴിപാടും
അതിനാൽ തന്നെ വിവാഹിയായ ഒരു സ്ത്രീയുടെ ആദ്യം വരുന്ന തിരുവാതിര അനുഷ്ടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കുട്ടികളുടെ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി തിരുവാതിരയുടെ തലേദിവസം ആയ മകയിരം നോൽക്കുന്നതും വളരെ നല്ലതാണ്. ആദ്യ കാലങ്ങളിൽ തിരുവാതിരയ്ക്ക് 10 ദിവസങ്ങൾക്കുമുമ്പേ വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ പത്ത് ദിവസങ്ങളിലും വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായതിനു ശേഷം വേണം ജീവിതത്തിലെ മറ്റ് കർമ്മങ്ങളിലേക്ക് കടക്കുവാൻ.
കൂടാതെ തിരുവാതിര ദിവസത്തിൽ അരിയാഹാരങ്ങൾ പൂർണമായി ഉപേക്ഷിക്കുകയും ഉറങ്ങാതെ രാത്രി മുഴുവൻ ഇരിക്കണമെന്നും വിശ്വാസം. തിരുവാതിര ദിനത്തിൽ ഒരിക്കലും മത്സ്യമോ മാംസമോ കഴിക്കാൻ പാടില്ല. തിരുവാതിരയുടെ തലേദിവസം ഒരിക്കൽ ഊണ് നല്ലത്. തിരുവാതിരയുടെ അന്ന് ലഘുവായ ഭക്ഷണങ്ങൾ കഴിക്കുക.
ALSO READ:എന്താണ് തിരുവാതിരയിലെ പാതിരാപ്പൂ ചൂടൽ? സ്ത്രീകൾ ഇത് മുടക്കരുത്
കൂടാതെ അന്നേദിവസം ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നതും നല്ലതാണ്. 10 ദിവസം വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ തിരുവാതിരയുടെ തലേദിവസം മുതൽ വ്രതം ആരംഭിച്ചാൽ മതി.തിരുവാതിര ദിവസം സ്ത്രീകൾ വെറ്റിലയും അടക്കയും ചുണ്ണാമ്പും ചേർത്ത് മുറുക്കുകയും, പാതിരാപ്പൂ ചൂടുന്നത് വരെ നാമജപവുമായി സമയം ചെലവഴിക്കുകയും ചെയ്യുന്നു. തുടർന്ന് പാതിരാപ്പൂവ് ചൂടി തിരുവാതിരക്കളിയിൽ ഏർപ്പെട്ട ശേഷം, പുലർച്ചെ കുളത്തിൽ ഇറങ്ങി വെള്ളം തുടിച്ച് മുങ്ങിക്കുളിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു.