AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shani Dosha Remedies: ശനിയുടെ കോപം ജീവിതം ദുരിതത്തിലാക്കിയോ? പരിഹാരമുണ്ട്

Shani Dosha Remedies: ശനി നല്ല ഫലങ്ങൾ നൽകുന്നതിനായി നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും അത്തരത്തിൽ ഭഗവാൻ ശനിയുടെ കോപം ഇല്ലാതാക്കാനായി ചെറിയ പരിഹാരങ്ങൾ നടത്തേണ്ടതായും ഉണ്ട്. ഭഗവാൻ ശനിയെ പ്രീതിപ്പെടുത്തുന്നതിനായി....

Shani Dosha Remedies: ശനിയുടെ കോപം ജീവിതം ദുരിതത്തിലാക്കിയോ? പരിഹാരമുണ്ട്
Lord ShaniImage Credit source: tv9 Network, Facebook
Ashli C
Ashli C | Published: 19 Feb 2026 | 12:07 PM

ഹിന്ദുമത വിശ്വാസത്തിൽ നീതിയുടെയും കർമ്മത്തിന്റെയും ദേവനായാണ് ഭഗവാൻ ശനിയെ കണക്കാക്കുന്നത്. അതായത് നമ്മളുടെ കർമ്മങ്ങൾക്ക് അനുസരിച്ചാണ് നമ്മൾക്ക് ഫലവും നൽകുക. അതുകൊണ്ടുതന്നെയാണ് പലപ്പോഴും ജീവിതത്തിൽ എന്തെങ്കിലും മോശം അഴസ്ഥയിലൂടെ കടന്നു പോകേണ്ടതായി വരുമ്പോൾ ഇത് കർമ്മഫലം ആണ് എന്ന് മുതിർന്നവർ പറയാറുള്ളത്. നമ്മൾ ഒരു വ്യക്തിയോട് എന്ത് ചെയ്തുവോ അത് തന്നെയാണ് നമ്മളുടെ ജീവിതത്തിൽ തിരിച്ചടിയായി ലഭിക്കുക. അതിന് കാരണക്കാരനായി നമുക്ക് മുന്നിൽ നിൽക്കുന്നതും ഭഗവാൻ ശനി തന്നെ.

ജ്യോതിഷത്തിൽ , ശനി ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ളവനായി കണക്കാക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ സദേ സതി, തായ, മഹാ ദശ എന്നിവ മനുഷ്യജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുവെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ നമ്മുടെ ജാതകത്തിൽ ശനി നല്ല ഫലങ്ങൾ നൽകുന്നതിനായി നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും അത്തരത്തിൽ ഭഗവാൻ ശനിയുടെ കോപം ഇല്ലാതാക്കാനായി ചെറിയ പരിഹാരങ്ങൾ നടത്തേണ്ടതായും ഉണ്ട്. ഭഗവാൻ ശനിയെ പ്രീതിപ്പെടുത്തുന്നതിനായി ഏറ്റവും നല്ല മാർഗമാണ് ഭഗവാൻ ഹനുമാനെ ആരാധിക്കുക എന്നുള്ളത്.

ഹനുമാൻ ദേവനെ ആരാധിക്കുന്നത് ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും ശനിയാഴ്ച ദിവസങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങൾ സന്ദർശിക്കുക. പതിവായി ഹനുമാൻ ചാലിസ ചൊല്ലുന്നതും വളരെ നല്ലതാണ്. കൂടാതെ ശനിയാഴ്ച ദിവസങ്ങളിൽ എള്ള് തിരി കത്തിക്കുന്നത് നല്ലതായി കണക്കാക്കുന്നു. കൂടാതെ നിങ്ങളുടെ സ്വഭാവത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അനാവശ്യമായ ദേഷ്യം കോപം മുതിർന്നവരോട് ബഹുമാനം ഇല്ലായ്മ മറ്റുള്ളവരെ മനപ്പൂർവ്വം ദ്രോഹിക്കുക എന്നിവയൊന്നും ചെയ്യരുത്. നിങ്ങൾ മറ്റൊരു ആളുടെ ജീവിതത്തിൽ നല്ല കർമ്മങ്ങൾ ചെയ്താൽ നിങ്ങളുടെ ജീവിതത്തിലും നല്ല കർമ്മങ്ങൾ എത്തിച്ചേരും എന്ന് സാരം. അതിനാൽ ജീവിതത്തിലേക്ക് നല്ല കർമ്മങ്ങളും ശീലങ്ങളും കൊണ്ടുവരുക. ക്രമേണ അത് നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾക്ക് കാരണമാകും.

Follow Us