Shadashtak Yog 2026: ശനിയും സൂര്യനും സംയോജിക്കുന്നു! 2 രാശിക്കാർക്ക് കഷ്ടപ്പാടും ദുരിതവും
Shadashtak Yog 2026:സൂര്യനും ശനിയും പരസ്പരം 6, 8 സ്ഥാനത്താണ് ഉള്ളത്. ജ്യോതിഷത്തിൽ ഈ സ്ഥാനത്തെ ഷഡാഷ്ടകയോഗം എന്നാണ് വിളിക്കുന്നത്. ഈ യോഗം പൊതുവേ ഒരാളുടെ ജീവിതത്തിൽ രൂപപ്പെടുന്നത് തടസ്സങ്ങൾ സാമ്പത്തിക പ്രതിസന്ധികൾ സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. ഈ ഗ്രഹ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിലും ബാധിക്കുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് കൂടുതൽ തടസ്സങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങൾക്കും......

Saturn Sun Transit
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിച്ചപ്പോൾ ശനി മീനത്തിൽ നിലകൊണ്ടു. ഈ പരിവർത്തനത്തിന്റെ ഫലമായി സൂര്യനും ശനിയും പരസ്പരം 6, 8 സ്ഥാനത്താണ് ഉള്ളത്. ജ്യോതിഷത്തിൽ ഈ സ്ഥാനത്തെ ഷഡാഷ്ടകയോഗം എന്നാണ് വിളിക്കുന്നത്. അത്തരമൊരു ഗ്രഹസക്രമണം പൊതുവേ വെല്ലുവിളി നിറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഇത് പലരുടെയും ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും വരുത്തിവയ്ക്കും.
ജ്യോതിഷത്തിൽ സൂര്യനും ശനിയും അച്ഛനും മകനുമായാണ് പരാമർശിച്ചിരിക്കുന്നത് എന്നിരുന്നാലും അവരുടെ തമ്മിലുള്ള ബന്ധം എപ്പോഴും സംഘർഷം നിറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ യോഗം പൊതുവേ ഒരാളുടെ ജീവിതത്തിൽ രൂപപ്പെടുന്നത് തടസ്സങ്ങൾ സാമ്പത്തിക പ്രതിസന്ധികൾ സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. ഈ ഗ്രഹ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിലും ബാധിക്കുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് കൂടുതൽ തടസ്സങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങൾക്കും വഴിയൊരുക്കും. ആ രാശിക്കാർ ആരൊക്കെയാണെന്നാണ് ഇവിടെ ഇവിടെ പറയുന്നത്.
ALSO READ:അനിഴം നാളിൽ ശനി രേവതി നക്ഷത്രത്തിലേക്ക്! 3 രാശിക്കാരുടെ ബാങ്ക് ബാലൻസ് ഇരട്ടിക്കും
മകരം
ജ്യോതിഷപ്രകാരം ശനി മകരം രാശിയുടെ അധിപൻ ആണ്. അതിനാൽ തന്നെ മകരത്തിൽ ജനിച്ചവർക്ക് ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് മകരം രാശിക്കാർ അവരുടെ ജോലിയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും അനാവശ്യമായ സാമ്പത്തിക തീരുമാനങ്ങൾ ഒഴിവാക്കുകയും വേണം. പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക ഈ സമയത്ത് ഉയർന്ന അപകട സാധ്യതയുള്ള നിക്ഷേപങ്ങൾ ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. കുടുംബ കാര്യങ്ങളിൽ ക്ഷമ കാണിക്കുന്നതും യാത്ര ചെയ്യുമ്പോഴോ വാഹനം ഓടിക്കുമ്പോഴും കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതും നല്ലതാണ്. ജോലിസ്ഥലത്ത് ചില തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം സഹപ്രവർത്തകരിൽ നെഗറ്റീവ് അഭിപ്രായങ്ങൾ കേൾക്കേണ്ടതായി വരാം സാമ്പത്തിക പ്രസിദ്ധി വളരെ വഷളാകാതിരിക്കാൻ അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതും നല്ലതാണ്. നിങ്ങളുടെ പങ്കാളിയോട് മോശം വാക്കുകൾ ഉപയോഗിക്കാതിരിക്കുവാനും ഓർക്കുക.
കുംഭം
ശനിയുടെ ആധിപത്യമുള്ള കുംഭം രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും ഈ സംയോഗം കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമായി കണക്കാക്കപ്പെടുന്നു. ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങൾ അപ്രതീക്ഷിത ചെലവുകൾ ഇല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി എന്നിവ ഈ കാലയളവിൽ ഉണ്ടായേക്കാം. ഈ സമയത്ത് തിടുക്കത്തിൽ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുക മറ്റുള്ളവർക്ക് പണം കടം കൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണം. ജോലിക്കോ മറ്റ് കാരണങ്ങളാൽ നിങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കേണ്ട ആവശ്യമായി വന്നേക്കാം.
ഇത് കുടുംബത്തിൽ സമ്മർദ്ദം ഉണ്ടാകും നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിന് വളരെയധികം ക്ഷമയും കഠിനാധവും ആവശ്യമായി വരും ചില ചെറിയ പ്രശ്നങ്ങൾ വലിയ പ്രശ്നമായി മാറാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം വളരെ അത്യാവശ്യമാണ്. ബന്ധങ്ങളിൽ ക്ഷമ കാണിക്കുന്നതും വ്യക്തിപരമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ മറികടക്കാൻ നിങ്ങളെ സഹായിക്കും.
ENGLISH SUMMARY
In astrology, planetary transits are considered very important. When the Sun, the king of planets, entered his own sign, Leo, Saturn was in Pisces. As a result of this transition, the Sun and Saturn are in the 6th and 8th houses of each other. In astrology, this position is called Shadashtak Yoga.