Today Horoscope: ഈ രാശിക്കാർ ഇന്ന്‌ പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam October 25: തുലാം രാശിക്കാർ ഇന്ന് ഭൂമി സംബന്ധമായ കേസുകളിൽ വിജയം കൈവരിക്കും. മുമ്പ് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും.

Today Horoscope: ഈ രാശിക്കാർ ഇന്ന്‌ പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)

Updated On: 

06 Dec 2024 14:52 PM

ചില രാശിക്കാർ ഇന്ന് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. ഇന്ന് ധനനഷ്ടം, അനാവശ്യ അലച്ചിൽ എന്നിവ അനുഭവപ്പെട്ടേക്കാം. പോലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സമയമാണ്. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. ഇന്നത്തെ രാശിഫലം ഇങ്ങനെ.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർ ഇന്ന് കഴിവതും യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. അയൽക്കാരോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറാൻ ശ്രമിക്കുന്നത് നന്ന്. പാരമ്പര്യ രോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. രാസ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ ജാഗ്രത പുലർത്തണം.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. കുടുംബാംഗങ്ങളുമായി ഒത്തുപോവുന്നത് നന്ന്. കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർക്ക് ഇന്ന് ധനനഷ്ടം, അനാവശ്യ അലച്ചിൽ എന്നിവ അനുഭവപ്പെട്ടേക്കാം. ആരോഗ്യ നില മോശമാകാൻ സാധ്യതയുണ്ട്. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുന്നത് നന്ന്. മാതാവിന്റെ ബന്ധുക്കളുമായി അകൽച്ച ഉണ്ടായേക്കാം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർ ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. പോലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സമയമാണ്. ജോലി സ്ഥലത്ത് ഉന്നതരുമായി സൗഹൃദത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നന്ന്.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യ മാർഗങ്ങളിലൂടെ ധനലബ്ദി ഉണ്ടാകും. സന്താനങ്ങൾ മൂലം സന്തോഷമുണ്ടാകും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലം മാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്ലേശം ഉണ്ടായേക്കാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർക്ക് ഇന്ന് നല്ല സുഹൃത്തുക്കളെ ലഭിക്കും. മുമ്പ് നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരികെ ലഭിക്കും. ഗുരു തുല്യരായി കണ്ടവരിൽ നിന്നും അകലും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപമാനങ്ങൾ നേരിടേണ്ടി വന്നേക്കാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർ ഇന്ന് ഭൂമി സംബന്ധമായ കേസുകളിൽ വിജയം കൈവരിക്കും. ദാമ്പത്യ കലഹം ഉണ്ടായേക്കാം. മുമ്പ് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. കായിക മത്സരങ്ങളിൽ വിജയം ഉണ്ടാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക നിലയിൽ പുരോഗതി ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. ഗൃഹ നിർമ്മാണം പൂർത്തിയാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് വാഹന സംബന്ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്ടം ഉണ്ടായേക്കും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. കേസുകളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. പൂർവിക സ്വത്ത് കൈവരാൻ സാധ്യത. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് ഏറെ കാലമായി ശ്രമിക്കുന്ന കാര്യങ്ങൾ നടന്നേക്കാം. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തൊഴിൽ റാണാജിത്ത് സ്ഥലംമാറ്റത്തിന് സാധ്യത. സഹോദരങ്ങളെ സഹായിക്കാൻ അവസരം ലഭിക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യ നില പൊതുവെ നല്ലതായിരിക്കും. ആത്‌മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറെ ദൂരം യാത്ര ചെയ്യാൻ അവസരം ഉണ്ടാകും. വിദേശ യാത്രയ്ക്ക് യോഗമുണ്ട്.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് തൊഴിൽ രംഗത്ത് ഉന്നതരുടെ പ്രശംസാപാത്രമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ