AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Innathe Rashiphalam: പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അപ്രതീക്ഷിതമായി ചിലവുകൾ വരാൻ സാധ്യത. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ....

Today’s Horoscope: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope TodayImage Credit source: Tv9 Network
ashli
Ashli C | Updated On: 02 Dec 2025 06:26 AM

Innathe Rashiphalam: ഡിസംബർ 2 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനമുണ്ടാകും. പങ്കാളിയുമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

ഇടവം: ഇടവം രാശിക്കാർ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അപ്രതീക്ഷിതമായി ചിലവുകൾ വരാൻ സാധ്യത. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഫലം കാണും. കുടുംബത്തിലും വിവാഹ ജീവിതത്തിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ അല്പം ശ്രദ്ധിക്കുക.

മിഥുനം: ശ്രദ്ധയോടെ പണം കൈകാര്യം ചെയ്താൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായി ചെയ്തു പൂർത്തിയാക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾക്ക് സാധ്യത. കുടുംബത്തിലും വിവാഹജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

കർക്കിടകം: പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും. തൊഴിൽ രം​ഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

ചിങ്ങം: മനസ്സിൽ സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. കുടുംബത്തിലും പങ്കാളിയോടും ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ബിസിനസ്സുകാർ പണം ബുദ്ധിയോടെ കൈകാര്യം ചെയ്താൽ ലാഭത്തിന് സാധ്യത. ആരോഗ്യ കാര്യത്തിൽ ചെറിയ ശ്രദ്ധ നൽകുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.

കന്നി: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. എങ്കിലും പങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. തൊഴിൽ രംഗത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.

തുലാം: ക്ഷമയോടെയും ബുദ്ധിയോടെയും കാര്യങ്ങൾ നീക്കുകയാണെങ്കിൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യകാര്യത്തിൽ സൂക്ഷിക്കുക.

വൃശ്ചികം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും വിവാഹജീവിതത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ അല്പം സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല.

ധനു: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. അനാവശ്യമായി പണം ചിലവാഴിക്കാതിരിക്കുക. കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

മകരം: അനാവശ്യ ചിന്തകൾ ഒഴിവാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. എങ്കിലും പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തിലും ദാമ്പത്യത്തിലും മനസ്സമാധാനം ഉണ്ടാവും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.

കുംഭം : അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിലിടത്ത് ചെയ്ത കാര്യങ്ങളെല്ലാം ജാഗ്രതയോടെ ചെയ്യുക . ആരോഗ്യം മികച്ചതായിരിക്കാം.

മീനം: ആരോഗ്യത്തിൽ അൽപശ്രദ്ധ നൽകുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ അല്പം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും ദാമ്പത്യം സുഖകരമായിരിക്കും. തൊഴിൽ എങ്ങനെ ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.