5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: യാത്ര പോകുമ്പോൾ ശ്രദ്ധിക്കണം; വസ്തുക്കച്ചവടം ശ്രദ്ധയോടെ ചെയ്യുക; ഇന്നത്തെ നക്ഷത്രഫലം

Todays Horoscope In Malayalam: വാഹനാപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ യാത്ര പോകുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നതാണ് ഇന്നത്തെ ഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇന്നത്തെ രാശിഫലം പറയുന്നു.

Today’s Horoscope: യാത്ര പോകുമ്പോൾ ശ്രദ്ധിക്കണം; വസ്തുക്കച്ചവടം ശ്രദ്ധയോടെ ചെയ്യുക; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം Image Credit source: Freepik
abdul-basith
Abdul Basith | Published: 28 Jan 2025 06:39 AM

ഇന്ന് 2025 ജനുവരി 28, ചൊവ്വാഴ്ച. ഇന്ന് സമ്മിശ്ര ദിവസമാണ്. ചില രാശിക്കാർക്ക് തിരിച്ചടികളുണ്ടാവുമ്പോൾ മറ്റ് ചില രാശിക്കാർക്ക് നേട്ടങ്ങളുമുണ്ടാവുന്നു. ചില രാശിക്കാർ ഇന്ന് യാത്ര പോകുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ മറ്റ് ചില രാശിക്കാർ സ്ഥലം വാങ്ങുമ്പോഴും വിൽക്കുമ്പോഴും ശ്രദ്ധിക്കണം. ഇന്നത്തെ നക്ഷത്രഫലം അറിയാം.

മേടം
ഈ രാശിക്കാർക്ക് മക്കളിൽ നിന്ന് ചില പ്രശ്നങ്ങളുണ്ടാവാം. സഹോദരൻ്റെയോ സഹോദരിയോ വിവാഹത്തിൽ തടസമുണ്ടാവാൻ സാധ്യതയുണ്ട്. അത് മാറ്റാൻ കുടുംബാംഗങ്ങളുടെ സഹായം തേടേണ്ടിവരും.

ഇടവം
ഈ രാശിക്കാർക്ക് വാഹനാപകട സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോൾ വളരെ ശ്രദ്ധിക്കുക. കുടുംബപ്രശ്നങ്ങൾ പിതാവിൻ്റെ ഉപദേശം കൊണ്ട് പരിഹരിക്കാനാവും.

മിഥുനം
പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് മെച്ചമുണ്ടാവും. സാമ്പത്തിക നില മെച്ചപ്പെടും. കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയും. മതപരമായ ചടങ്ങുകളിൽ പങ്കെടുത്തേക്കും.

കർക്കിടകം
മാതാവിൻ്റെ ആരോഗ്യം മോശമാവും. നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമാണ്. പ്രയോജനം ലഭിക്കും. ഏറെക്കാലമായി അറിയാനാഗ്രഹിച്ചിരുന്ന ചില വിവരങ്ങൾ ലഭിക്കും.

ചിങ്ങം
ഇന്ന് സമാധാനമുള്ള ദിവസമാവും. പ്രശ്നപരിഹാരത്തിന് സഹോദരൻ്റെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക നില ഭദ്രമാവും. കച്ചവടത്തിൽ സഹപ്രവർത്തകരുടെ സ്വാധീനഫലമായി തീരുമാനമെടുക്കരുത്.

കന്നി
വസ്തുക്കച്ചവടത്തിന് മുൻപ് കാര്യങ്ങൾ വിശദമായി പരിശോധിക്കുക. ശ്രദ്ധാപൂർവം മാത്രം കച്ചവടത്തിൽ ഏർപ്പെടുക. കലാസൃഷ്ടികളോട് ഇന്ന് താത്പര്യം വർധിക്കാനിടയുണ്ട്.

തുലാം
പുതിയ ജോലി ആരംഭിക്കാൻ പറ്റിയ ദിവസം. സാമൂഹ്യപ്രവർത്തനങ്ങളിലുള്ള താത്പര്യം വർധിച്ചേക്കും. ഒരു ബന്ധുവിനെ ഇന്ന് സാമ്പത്തികമായി സഹായിക്കേണ്ടിവരും.

വൃശ്ചികം
പൂർവിക സ്വത്തുകായി ബന്ധപ്പെട്ട തർക്കങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. തീരുമാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇന്നൊരു ദീർഘദൂര യാത്രയ്ക്ക് സാധ്യതയുണ്ട്. പങ്കാളിയുമായുള്ള തർക്കം പരിഹരിക്കും.

ധനു
കടം നൽകാനുള്ളവർ പണം ആവശ്യപ്പെട്ടേക്കും. ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. ബിസിനസുകാർക്ക് ഇന്ന് സാമ്പത്തിക പ്രശ്നം അനുഭവപ്പെട്ടേക്കാനിടയുണ്ട്.

മകരം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും. സാമ്പത്തികമായി സമാധാനമുണ്ടാവും. ഇന്ന് നിങ്ങളുടെ ബഹുമാനവും ആദരവും വർധിക്കും.

കുംഭം
ഈ രാശിക്കാർക്കും ഇന്ന് ഭാഗ്യമുള്ള ദിവസമാവും. ജോലികളിൽ വിജയമുണ്ടാവും. മേലുദ്യോഗസ്ഥരുമായുള്ള വാദപ്രതിവാദങ്ങൾ ഇന്ന് ഒഴിവാക്കാൻ ശ്രമിക്കുക.

മീനം
മക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനെകുറിച്ച് ആശങ്കയുണ്ടാവും. ജോലിമാറ്റം ആഗ്രഹിക്കുന്നവർ അല്പം കാത്തിരിക്കണം.