Today’s Horoscope: അപകടഭീതി, മാനസിക സംഘർഷങ്ങൾ; ഇന്നത്തെ നക്ഷത്രഫലം
Today's Horoscope: ഇന്ന് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരിക നഷ്ടങ്ങളോ, നേട്ടങ്ങളോ... ഇന്നത്തെ രാശിഫലം പരിശോധിക്കാം.
ഇന്ന് ഓഗസ്റ്റ് 8 വെള്ളിയാഴ്ച, ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ള മറ്റൊരു ദിവസം. ഇന്ന് നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരിക നഷ്ടങ്ങളോ, നേട്ടങ്ങളോ… ഇന്നത്തെ രാശിഫലം പരിശോധിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ആഗ്രഹങ്ങൾ സഫലീകരിക്കും, അംഗീകാരം ലഭിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് യാത്രാതടസം, മാനസിക സംഘർഷങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. കാര്യതടസം, കലഹം, അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യത.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സുഖകരമായിരിക്കില്ല. കാര്യപരാജയം, അലച്ചിൽ, അപ്രതീക്ഷിത തടസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അംഗീകാരം, നേട്ടങ്ങൾ, മത്സര വിജയങ്ങൾ എന്നിവ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അപകടഭീതി, കാര്യപരാജയം തുടങ്ങിയവ ഉണ്ടായേക്കാം. കലഹം, മാനസിക സംഘർഷങ്ങൾ, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരും. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കാര്യവിജയം, മത്സര വിജയം ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ മികച്ച സമയം.
ധനു
ധനു രാശിക്കാർക്ക് നിയമപരാജയം, ശത്രുശല്യം എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, നിയമവിജയം, നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റത്തിന് സാധ്യത. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വരും. കാര്യപരാജയം, നഷ്ടം, യാത്രതടസം, അഭിമാനക്ഷതം എന്നിവ കാണുന്നു.
മീനം
മീനം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, അംഗീകാരം, മെച്ചമായ ആരോഗ്യം എന്നിവ കാണുന്നു. പ്രവർത്തന വിജയം, സാമ്പത്തിക ലാഭം ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)