Todays Horoscope: ഇന്ന് ബിസിനസ് നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസം; രാഷ്ട്രീയക്കാർ ഇന്ന് ശ്രദ്ധിക്കണം; സമ്പൂർണ രാശിഫലം അറിയാം
Todays Horoscope February 27th: ഇന്ന് ബിസിനസ് നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമാണെന്നാണ് രാശിഫലം പറയുന്നത്. തൊഴിലിടത്ത് പൊതുവേ സമാധാനാന്തരീക്ഷമാവും. ബിസിനസിൽ ചില പ്രശ്നങ്ങൾക്ക് സാധ്യത. അറിയാം, ഇന്നത്തെ നക്ഷത്രഫലം.
ഇന്ന് 2025 ഫെബ്രുവരി 27, വ്യാഴാഴ്ച. ഇന്ന് ബിസിനസ് നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമാണ് എന്നാണ് പ്രവചനം. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം കച്ചവടവുമായി ബന്ധപ്പെട്ട് ചില തിരിച്ചടികളുണ്ടാവാനും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം പൂർണമായി അറിയാം.
മേടം
ചെറുകിട വ്യാപാരികൾക്ക് ഇന്ന് സാമ്പത്തികപ്രശ്നമുണ്ടാവാം. തൊഴിലിടത്ത് ചില തർക്കങ്ങളുണ്ടാവാനിടയുണ്ട്. പരമാവധി അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുക.
ഇടവം
തൊഴിലിടത്ത് തർക്കങ്ങൾക്ക് സാധ്യത. മാതാവിൻ്റെ ആരോഗ്യം വഷളായേക്കാനിടയുണ്ട്. അതിനാൽ ആരോഗ്യം ശ്രദ്ധിക്കണം. സമൂഹത്തിൽ നിങ്ങൾക്ക് ഇന്ന് ബഹുമാനം വർധിച്ചേക്കും.
മിഥുനം
രാഷ്ട്രീയപ്രവർത്തകർക്ക് ഇന്ന് ചില പ്രശ്നങ്ങളുണ്ടായേക്കാം. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. വൈകുന്നേരം ശുഭകരമായ ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കർക്കിടകം
തൊഴിലിൽ ഇന്ന് പുരോഗതിയുണ്ടാവും. മതപരമായ ഒരു ചടങ്ങിൽ പങ്കെടുക്കാനിടയുണ്ട്. ബിസിനസുകാർക്ക് പങ്കാളിത്ത പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ഇന്ന് ചില പ്രതിസന്ധികൾക്ക് സാധ്യത.
ചിങ്ങം
മക്കളിൽ നിന്ന് സന്തോഷവും സമാധാനവുമുണ്ടാവും. വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മുൻപ് ഒരു കുടുംബാഗവുമായെങ്കിലും ചർച്ച ചെയ്യുക. കച്ചവടത്തിൽ ചില തടസങ്ങളുണ്ടായേക്കാം.
Also Read: Horoscope Malayalam 2025: ഈ 5 രാശിക്കാർക്ക് 2025-ഭാഗ്യം തേടിയെത്തുന്ന വർഷം; രാശിഫലം
കന്നി
പുതുതായി എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അതിൽ നിങ്ങൾ വിജയിക്കും. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിച്ചേക്കാം. തൊഴിലിടത്ത് സഹപ്രവർത്തകനായി പണം സ്വരൂപിക്കേണ്ടിവന്നേക്കാം. സമൂഹത്തിൽ നിന്ന് നിങ്ങളോടുള്ള ബഹുമാനം വർധിക്കും.
തുലാം
പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. ചിലവുകൾ വർധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കും. ബിസിനസിലെ പുതിയ ശ്രമങ്ങൾക്ക് ഫലം ലഭിക്കും.
വൃശ്ചികം
ദരിദ്രർക്ക് ചില സഹായങ്ങൾ ചെയ്യും. വൈകുന്നേരം കുടുംബവുമായി പുണ്യസ്ഥലം സന്ദർശിക്കും. ഇന്ന് പണച്ചിലവ് വർധിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് മുതിർന്നവരുടെ പിന്തുണ ലഭിക്കും.
ധനു
ഈ രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. സുഹൃത്തുക്കൾ കാരണം ചില പുതിയ ബന്ധങ്ങൾ ഉണ്ടാവാൻ സാധ്യത. അത് നിങ്ങൾക്ക് ഗുണം ചെയ്യും. വിദേശത്ത് ബിസിനസ് നടത്തുന്നവർക്ക് ഇത് നല്ല ദിവസമായിരിക്കും.
മകരം
ബിസിനസുമായി ബന്ധപ്പെട്ട് ചില നിർണായക ഇടപാടുകൾ നടക്കും. ബിസിനസിൽ നിക്ഷേപങ്ങൾക്ക് പറ്റിയ ദിവസമാണ്. എങ്കിലും വളരെ ആലോചിച്ച് മാത്രം നിക്ഷേപങ്ങൾ ചെയ്യുക. ജോലിക്കാർക്ക് ചില പുതിയ വരുമാന സ്ത്രോതസ്സുകൾ ലഭിക്കും.
കുംഭം
സാമ്പത്തികനേട്ടത്തിന് സാധ്യത. തൊഴിലിടത്ത് ചില പ്രശ്നങ്ങളുണ്ടാവും. ചിലവുകൾ വർധിക്കും. വൈകുന്നേരം കുടുംബാംഗങ്ങളുമായി ഒരു യാത്രയ്ക്ക് സാധ്യത. പക്ഷേ, ശ്രദ്ധിച്ച് മാത്രം യാത്രയ്ക്ക് പോവുക.
മീനം
ഇന്ന് ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസിൽ നിന്ന് ഗുണമുണ്ടാവും. തൊഴിലിടത്ത് ബഹുമാനം വർധിക്കും. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കും.