5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays’ Horoscope: പണമിടപാട് നടത്തുമ്പോള്‍ നന്നായി സൂക്ഷിച്ചോളൂ, സര്‍വ്വതും നഷ്ടപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

October 21 Horoscope in Malayalam: ഗ്രഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നുണ്ടെന്ന് കരുതി അത് എല്ലാവരുടെയും ജീവിതത്തില്‍ പ്രതിഫലിക്കണമെന്നില്ല. ഓരോരുത്തരും ജനിച്ച സമയം വ്യത്യസ്തമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നിരുന്നാലും, രാശി മാറ്റങ്ങള്‍ ആ രാശിയില്‍ വരുന്ന എല്ലാവരിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിശ്വാസം. ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്ന് അറിയാമോ?

Todays’ Horoscope: പണമിടപാട് നടത്തുമ്പോള്‍ നന്നായി സൂക്ഷിച്ചോളൂ, സര്‍വ്വതും നഷ്ടപ്പെടാം; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
shiji-mk
SHIJI M K | Updated On: 21 Oct 2024 06:13 AM

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ രാശികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ രാശിയുടെയും സ്ഥാനവും ചലനവും അനുസരിച്ച് നമ്മുടെയെല്ലാം ജീവിതത്തില്‍ മാറ്റം സംഭവിക്കാം. എന്നാല്‍ ഗ്രഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നുണ്ടെന്ന് കരുതി അത് എല്ലാവരുടെയും ജീവിതത്തില്‍ പ്രതിഫലിക്കണമെന്നില്ല. കാരണം, ഓരോരുത്തരും ജനിച്ച സമയം വ്യത്യസ്തമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നിരുന്നാലും, രാശി മാറ്റങ്ങള്‍ ആ രാശിയില്‍ വരുന്ന എല്ലാവരിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിശ്വാസം. ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്ന് അറിയാമോ? നോക്കാം ഈ ദിവസത്തെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ധനനഷ്ടം എന്നിവയായിരിക്കും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, ആരോഗ്യം, ഉപയോഗ സാധനലാഭം എന്നിവയുണ്ടാകും.

Also Read: Astrlogy Tips: തുലാംമാസം വന്നെത്തിയത് ഈ നക്ഷത്രക്കാര്‍ക്ക് കഷ്ടക്കാലവുമായി

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, അലച്ചില്‍, ചെലവ്, നഷ്ടം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ധനതടസം എന്നിവയാകും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, ധനലാഭം, ബിസിനസില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം, സന്തോഷം, ബന്ധുസമാഗമം എന്നിവ ഈ ദിവസം സംഭവിച്ചേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, തൊഴില്‍ലാഭം, വായ്പ ശ്രമങ്ങള്‍ എന്നിവ വിജയിക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം എന്നിവയുണ്ടാകാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി, മനപ്രയാസം, ശത്രുശല്യം എന്നിവയുണ്ടാകാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, സുഹൃദ്‌സമാഗമം, അംഗീകാരം, ഉപയോഗസാധനലാഭം, ബിസിനസില്‍ നിന്ന് ലാഭം എന്നിവ പ്രതീക്ഷിക്കാം.

Also Read: Malayalam Astrology: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയുന്ന നേരം, ശുക്രൻ്റെ രാശി മാറ്റം വഴി നേട്ടങ്ങൾ

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം എന്നിയുണ്ടാകാനിടയുണ്ട്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, മനപ്രയാസം, യാത്രാതടസം എന്നിവ സംഭവിച്ചേക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, കലഹം, അഭിമാനക്ഷതം, മനപ്രയാസം, ധനതടസം എന്നിവയുണ്ടാകാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, സ്ഥാനലാഭം, സല്‍ക്കാരയോഗം എന്നീ കാര്യങ്ങളാകും ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News