AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ആഗ്രഹങ്ങളെല്ലാം സഫലമാകും, ഈ ദിനം വിജയത്തിന്റേത്; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope in October 22: വിചാരിച്ചത് പോലെ കാര്യങ്ങള്‍ സംഭവിക്കാതിരിക്കുന്നത് നിരാശ സമ്മാനിക്കും. എന്നാല്‍ നിങ്ങളുടെ പ്രവൃത്തി മോശമാകുന്നതുകൊണ്ട് മാത്രമല്ല കാര്യങ്ങള്‍ വിജയിലെത്തിക്കാന്‍ സാധിക്കാതെ വരുന്നത്. നിങ്ങള്‍ ജനിച്ച സമയവും നക്ഷത്രവും രാശിയുമെല്ലാം അതിനൊരു കാരണമാണ്.

Today Horoscope: ആഗ്രഹങ്ങളെല്ലാം സഫലമാകും, ഈ ദിനം വിജയത്തിന്റേത്; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
Shiji M K
Shiji M K | Published: 22 Oct 2024 | 06:09 AM

ഇന്ന് ഒക്ടോബര്‍ 22 ചൊവ്വാഴ്ച. വളരെ പ്രതീക്ഷയോടെയായിരിക്കും നമ്മള്‍ ഓരോ ദിവസവും ആരംഭിക്കുന്നത് എന്നാല്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ സംഭവിക്കാതിരിക്കുന്നത് നിരാശ സമ്മാനിക്കും. എന്നാല്‍ നിങ്ങളുടെ പ്രവൃത്തി മോശമാകുന്നതുകൊണ്ട് മാത്രമല്ല കാര്യങ്ങള്‍ വിജയിലെത്തിക്കാന്‍ സാധിക്കാതെ വരുന്നത്. നിങ്ങള്‍ ജനിച്ച സമയവും നക്ഷത്രവും രാശിയുമെല്ലാം അതിനൊരു കാരണമാണ്. ഈ ദിവസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? നോക്കാം ഇന്നത്തെ നക്ഷത്രഫലം വിശദമായി തന്നെ.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഉത്സാഹം, അംഗീകാരം. ആരോഗ്യം, നേട്ടം, ആഗ്രഹങ്ങള്‍ നടക്കും എന്നിവയാണ് ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, കലഹം, ശത്രുശല്യം, നിയമപരാജയം, ഇച്ഛാഭംഗം, മനപ്രയാസം എന്നിവയായിരിക്കും ഈ ദിവസത്തെ ഫലം.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, ധനയോഗം. ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം എന്നിവയുണ്ടാകാം.

Also Read: Astrlogy Tips: തുലാംമാസം വന്നെത്തിയത് ഈ നക്ഷത്രക്കാര്‍ക്ക് കഷ്ടക്കാലവുമായി

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, യാത്രാപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസം എന്നിവ സംഭവിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനക്കയറ്റം, ധനയോഗം, യാത്രാവിജയം, തൊഴില്‍ലാഭം, മത്സരവിജയം, തൊഴില്‍ അന്വേഷണങ്ങളില്‍ വിജയം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, സന്തോഷം, നിയമവിജയം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, യാത്രാവിജയം എന്നിവ കാണുന്നു.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, മനപ്രയാസം, അലച്ചില്‍, ചെലവ്, ഇച്ഛാഭംഗം, തടസം എന്നിവയുണ്ടാകും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ്, ശരീരക്ഷതം, അപകഭീതി, അഭിമാനക്ഷതം, ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, അഭിമാനം, നേട്ടം, സന്തോഷം, അംഗീകാരം, ഉത്സാഹം, പ്രവര്‍ത്തന വിജയം, ആഗ്രഹ സഫലീകരണം എന്നിവ സംഭവിക്കാം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, തൊഴല്‍ ലാഭം എന്നിവ കാണുന്നു.

Also Read: Money Astrology: ചന്ദ്ര മംഗളയോഗം വരുന്നു, ഇവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം കൈവരും

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, അലച്ചില്‍, ചെലവ്, ശരീരസുഖക്കുറവ്, ശത്രുശല്യം, സുഹൃത്തുക്കളുടെ അകല്‍ച്ച.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കലഹം, ശത്രുശല്യം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, മനപ്രയാസം എന്നിവ സംഭവിക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

 

Follow Us