Today’s Horoscope: ചില മാനസികാഘാതങ്ങൾ നേരിടേണ്ടതായി വരും! 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം
Horoscope on February 22:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്

Horoscope
ഇന്ന് ഫെബ്രുവരി 22 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.
മേടം: ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.
ഇടവം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത കാണുന്നു.
മിഥുനം: ദാമ്പത്യ ജീവിതത്തിലും ആരോഗ്യത്തിലും ഇന്ന് വലിയ വിഷമങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
കർക്കിടകം: കുടുംബത്തിലെ ചില പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസം ആയിരിക്കും.
ചിങ്ങം: ദാമ്പത്യജീവിതം മികച്ചതായിരിക്കും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഉണ്ടായേക്കാം.
കന്നി: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. കൂടാതെ മറ്റു കാര്യങ്ങൾ ചെയ്യുമ്പോഴും ഇന്ന് തടസ്സങ്ങൾക്ക് സാധ്യത.
തുലാം: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
വൃശ്ചികം: ദാമ്പത്യ ജീവിതത്തിൽ ഇന്ന് കലഹങ്ങൾ ഉണ്ടായേക്കാം. ബാക്കി കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടായിരിക്കില്ല. സന്തോഷവും സമാധാനവും ഉണ്ടായിരിക്കും.
ധനു: സാമ്പത്തികമായി ഇന്നത്ര ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
മകരം: ആരോഗ്യത്തിലും സാമ്പത്തികമായും സമാധാനവും നേട്ടവും ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
കുംഭം : പൊതുവിൽ നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
മീനം: സമ്മിശ്രമായ ഫലങ്ങളാണ് ഇന്ന് വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുക . ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.