Today’s Horoscope: മനഃപ്രയാസം വര്‍ധിക്കും, ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാം; ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope on February 17th: ഫെബ്രുവരി 17, തിങ്കളാഴ്ചയിലെ നക്ഷത്രഫല പ്രവചനങ്ങളാണ് ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് ദിവസത്തിന്റെ ആദ്യ പകുതിയിലും വൈകുന്നേരം ആറ് മണിക്കു ശേഷവും ഉണ്ടാകാന്‍ സാധ്യതയുള്ള ഫലങ്ങള്‍ വിശദമായി ചുവടെ കൊടുത്തിരിക്കുന്നു. കാര്യവിജയം, പരാജയം, ആരോഗ്യം, ധനനഷ്ടം എന്നിവയെല്ലാം രാശിയനുസരിച്ച് വ്യത്യാസപ്പെടുന്നു. വൈകുന്നേം സംഭവിക്കുന്ന മാറ്റങ്ങളും പ്രധാനമാണ്.
ഇന്ന് ഫെബ്രുവരി 17 തിങ്കളാഴ്ച. ഒരാഴ്ചയുടെ ആരംഭമാണിന്ന്. ഏറെ പ്രതീക്ഷകളോടെയാണ് നാം ഓരോ ദിവസത്തെയും വരവേല്‍ക്കാറുള്ളത്. എന്നാല്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല എന്നതാണ് വാസ്തവം. തിങ്കളാഴ്ച ആയതിനാല്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ നിറവേറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരിക്കുന്ന ദിവസം കൂടിയാകും. എന്നാല്‍ എന്താണ് നിങ്ങളുടെ നക്ഷത്രഫലത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് അറിയാമോ? നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
കാര്യവിജയം, നേട്ടം, ശത്രുക്ഷയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ എന്നിവ നടക്കാനിടയുണ്ട്.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, പരീക്ഷാപരാജയം എന്നിവ സംഭവിക്കുമെങ്കിലും വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, അംഗീകാരം, സല്‍ക്കാരയോഗം, ആരോഗ്യം എന്നിവ നിങ്ങളെ തേടിയെത്തും.




മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, യാത്രാപരാജയം, ഇച്ഛാഭംഗം, തടസങ്ങള്‍ എന്നിവ വന്നുചേരാം
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, അംഗീകാരം എന്നിവയുണ്ടാകും. എന്നാല്‍ വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, നിയമപരാജയം, പരീക്ഷാപരാജയം, സാധന നഷ്ടം തുടങ്ങിയവ നിങ്ങളെ തേടിയെത്തും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, പരീക്ഷാപരാജയം, ധനനഷ്ടം എന്നിവയാണ് ഇന്നത്തെ ഫലം. വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം എന്നിവയുണ്ടാകും.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി തുടങ്ങിയവ നിങ്ങളെ തേടിയെത്തും. വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം, ഇച്ഛാഭംഗം, കലഹം, ശരീരസുഖക്കുറവ്, ബിസിനസില്‍ തടസം എന്നിവ നേരിടേണ്ടതായി വരും.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യതടസം, സ്വസ്ഥതക്കുറവ്, പാഴ്‌ചെലവ്, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവ സംഭവിച്ചാലും വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സല്‍ക്കാരയോഗം എന്നിവയാകും ഫലം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം എന്നിവ സംഭവിക്കാം. വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, കലഹം, പാഴ്‌ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസം ഇവയായിരിക്കും ഫലം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, സല്‍ക്കാരയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം, ആരോഗ്യം, യാത്രകള്‍ വിജയിക്കാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം, പരീക്ഷാപരാജയം എന്നാല്‍ വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ കാര്യവിജയം, തൊഴില്‍ ലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, നിയമവിജയം എന്നിവയുണ്ടാകും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, അപകടഭീതി, ശരീരക്ഷതം ഇവ കാണുന്നുണ്ടെങ്കിലും വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ ഗുണദോഷസമ്മിശ്രമായിരിക്കും ഫലം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സുഹൃദ്‌സമാഗമം, പരീക്ഷാവിജയം എന്നാല്‍ വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അപകടഭീതി, നഷ്ടം, അഭിമാനക്ഷതം, കലഹം, സാധനനഷ്ടം എന്നിവയായിരിക്കും ഫലം.
(നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)