5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti Tips: നിങ്ങൾക്ക് സമ്പന്നരാകണമെന്നുണ്ടെങ്കിൽ, ആദ്യം ഇത്തരം സ്ഥലങ്ങളിൽ നിന്നും പുറത്ത് വരൂ

Chanakya Niti Tips in Malayalam: ചാണക്യൻ്റെ കാഴ്ചപ്പാടിൽ ഒരു വ്യക്തിയുടെ ദാരിദ്ര്യത്തിനുള്ള ഒരു കാരണം അയാളുടെ വാസ സ്ഥലമാകാം, വീടുകൾ മാത്രമല്ല സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും

Chanakya Niti Tips: നിങ്ങൾക്ക് സമ്പന്നരാകണമെന്നുണ്ടെങ്കിൽ, ആദ്യം ഇത്തരം സ്ഥലങ്ങളിൽ നിന്നും പുറത്ത് വരൂ
Chanakya NitiImage Credit source: TV9 Network
arun-nair
Arun Nair | Published: 15 Feb 2025 16:58 PM

മൗര്യ കാലഘട്ടം മുതിലങ്ങോട്ട് രാഷ്ട്ര തത്രഞ്ജൻ മാരും ഭരണാധികാരികളുമെല്ലാം ആശ്രയിക്കുന്ന ഒന്നാണ് ചാണക്യൻ്റെ നീതി ശാസ്ത്രം. ജീവിതത്തിൽ പുരോഗതി നേടാനും സന്തോഷകരമായ ജീവിതം നയിക്കാനും കൂടിയാണ് ആളുകൾ ചാണക്യ നീതി പിന്തുടരുന്നത്. ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ചതും സാമ്രാജ്യം സ്ഥാപിച്ചതുമെല്ലാം ചാണക്യൻ്റെ ബുദ്ധി ശക്തിയും കഴിവും കൂടി ചേർന്നപ്പോഴാണെന്ന് പറയപ്പെടുന്നു. ആളുകൾക്ക് തങ്ങളുടെ ജീവിതത്തിൽ സമ്പന്നരാകാനുള്ള വഴിയും ചാണക്യൻ പറയുന്നുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം. ചാണക്യൻ്റെ കാഴ്ചപ്പാടിൽ ഒരു വ്യക്തിയുടെ ദാരിദ്ര്യത്തിനുള്ള ഒരു കാരണം അയാളുടെ വാസ സ്ഥലമാകാം. തെറ്റായ സ്ഥലത്ത് താമസിക്കുന്ന ആളുകൾക്ക് ഒരിക്കലും ജീവിത പുരോഗതി കൈവരിക്കാൻ കഴിയില്ല.

വ്യാപാരികളില്ലാത്തയിടം

ചാണക്യൻ്റെ അഭിപ്രായത്തിൽ, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഒരു വ്യാപാരി പോലും ഇല്ലെങ്കിൽ, അത്തരമൊരു സ്ഥലത്ത് താമസിക്കരുത്. ഇത് ആളുകളുടെ ജീവിതം ദരിദ്രമാക്കാം. വ്യാപാരികളില്ലാത്തയിടങ്ങൾ എന്നർഥം വരുന്നത്. ആളുകൾക്ക് ദൈനം ദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും വാങ്ങിക്കാൻ സാധിക്കാത്ത അത്രയും ബുദ്ധിമുട്ടുള്ളയിടമാവാം, ജോലികളില്ലാത്ത, വരുമാന മാർഗങ്ങളില്ലാത്ത സ്ഥലങ്ങളാവാം.

വെള്ളമില്ലാത്തയിടങ്ങൾ

വെള്ളത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്, വെള്ളമാണ് ജീവൻ എന്ന്. അതുകൊണ്ട് നദി, കുളം, കിണർ എന്നിവയില്ലാത്ത സ്ഥലങ്ങളിൽ താമസിക്കരുത്. അത്തരം സ്ഥലങ്ങളിൽ ജീവിക്കാൻ പ്രയാസമാണ്. ഇത് ജീവിതം ദുസ്സഹമാക്കും. കാർഷികമായി ഒരു ജോലിക്കും സാധ്യതയില്ല. കന്നുകാലികളടക്കം ഒരു ജീവജാലങ്ങൾക്കും വളരാൻ സാധിക്കില്ല.

ചികിത്സക്ക് സൗകര്യമില്ലാത്തയിടം

നിങ്ങളുടെ വീടിനടുത്ത് ഡോക്ടറോ വൈദ്യനോ ഇല്ലെങ്കിൽ, അവിടെ താമസിക്കുന്നത് നല്ലതല്ല. കാരണം രോഗം, അപകടം, പനി തുടങ്ങിയ ഭേദമാക്കാനാവാത്ത രോഗങ്ങൾ ഭേദമാക്കാൻ ചികിത്സ ആവശ്യമാണ്, അത് ഒരു ഡോക്ടറില്ലാതെ സാധ്യമല്ല. അതിനാൽ, വൈദ്യചികിത്സയുടെ അഭാവമുള്ള സ്ഥലത്ത് താമസിക്കുന്നതും പ്രയോജനകരമല്ല.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല