Astrology Malayalam: മാർച്ച് 1 മുതൽ എല്ലാം മാറും, മീനം വരെ രാശികളുടെ സമയം തെളിയും
Malayalam Astrology Predictions 2025 March: ഒരു സമ്പന്ന കുടുംബവുമായി വിവാഹം നടക്കാം. തൊഴിൽ രഹിതർക്ക് വിദേശ അവസരങ്ങൾ ലഭ്യമാകും, വ്യത്യസ്തങ്ങളായ ഫലങ്ങൾ അനുഭവത്തിൽ വരും

ജ്യോതിഷപരമായി നോക്കിയാൽ വരുന്ന മാസങ്ങൾ എല്ലാം വളരെ അധികം പ്രത്യേകതയുള്ളവയാണ്. മാർച്ച് 1 മുതൽ ഏപ്രിൽ 13 വരെ ശുക്രൻ മീനരാശിയിൽ സഞ്ചരിക്കുന്നു. ഇതുവഴി വിവിധ രാശിക്കാരുടെ പ്രണയം, ദാമ്പത്യ ജീവിതം എന്നിവയിൽ ഗുണകരമായ മാറ്റങ്ങളുണ്ടാവും. ഇടവം, മിഥുനം, കർക്കടകം, കന്നി, വൃശ്ചികം, മീനം തുടങ്ങിയ രാശിയിലുള്ളവർക്ക് ഗുണ ഫലങ്ങളുണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. ഒരു സമ്പന്ന കുടുംബവുമായി വിവാഹം നടക്കാം. തൊഴിൽ രഹിതർക്ക് വിദേശ അവസരങ്ങൾ ലഭ്യമാകും. മുതിർന്ന ഉദ്യോഗസ്ഥർക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങൾക്ക് ഗുണമുണ്ടാവും.
മിഥുനം
മിഥുനം രാശിക്കാരുടെ ജോലിസ്ഥലത്ത് പെട്ടെന്ന് മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ നല്ല സംഭവവികാസങ്ങൾ ഉണ്ടാകും. ജീവനക്കാർക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. അപ്രതീക്ഷിതമായി വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. തൊഴിൽ, വ്യാപാരം എന്നിവയിൽ ലാഭം വർദ്ധിക്കും. ഓഹരികളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
കർക്കിടകം
കർക്കിടകം രാശിയിലെ തൊഴിൽരഹിതർക്ക് അപ്രതീക്ഷിതമായി വിദേശത്ത് നിന്ന് ഓഫറുകൾ ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കും. ഏതൊരു ശ്രമവും വളരെ വേഗത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. സ്വത്തുക്കൾ പാരമ്പര്യമായി ലഭിക്കും. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കന്നി
കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിലെ തെറ്റിദ്ധാരണയും ഇല്ലാതാകും, സൗഹൃദവും അടുപ്പവും വളരെയധികം വർദ്ധിക്കും. ജീവിതം പുതിയ വഴിത്തിരിവാകും. ജോലിയിൽ നിങ്ങൾ മികവ് പുലർത്തും. തൊഴിൽ മേഖലയിലും ബിസിനസ് മേഖലയിലും ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കുന്ന സമയമാണിത്.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് വരുമാനത്തിൽ മാറ്റങ്ങളുണ്ടാവും. ഏറ്റെടുക്കുന്ന ഏതൊരു ജോലിയിലും വിജയം കൈവരിക്കും. സ്വത്ത്, സാമ്പത്തിക, വരുമാന പ്രശ്നങ്ങൾ എന്നിവ ഇല്ലാതാകും. നിങ്ങളുടെ ആശയങ്ങൾ കരിയർ, ജോലി, ബിസിനസ്സ് എന്നിവയിൽ വിജയിക്കും.
മീനം
മീനം രാശിക്കാരുടെ ഏതൊരു ശ്രമവും വിജയിപ്പിക്കും. ഈ സമയം പ്രയോജനപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതാണ് നല്ലത്. യാത്രകൾ വലിയ നേട്ടങ്ങൾ കൊണ്ടുവരും. പുതിയ ബന്ധങ്ങൾ രൂപപ്പെടും. തൊഴിലില്ലാത്തവർക്ക് ദൂരെയുള്ള ഒരു പ്രദേശത്ത് നല്ല ജോലി ലഭിക്കും. ആഗ്രഹിച്ച വ്യക്തിയുമായി വിവാഹം ഉറപ്പിക്കും. ചില പ്രശ്നങ്ങളും സമ്മർദ്ദങ്ങളും പരിഹരിക്കപ്പെടും. ജോലിയിൽ പെട്ടെന്ന് പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.