AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പുഞ്ചിരിയോടെ പ്രശ്നങ്ങളെ നേരിടുക, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Innathe Rashiphalam: പങ്കാളിയുമായി ഇന്ന് നല്ല പൊരുത്തത്തിൽ ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനങ്ങൾ ഫലം കാണും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക

Today’s Horoscope: പുഞ്ചിരിയോടെ പ്രശ്നങ്ങളെ നേരിടുക, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
HoroscopeImage Credit source: Tv9 Network
ashli
Ashli C | Updated On: 19 Nov 2025 06:42 AM

നവംബർ 19 ബുധനാഴ്ച. ഇവിടെ രാശികളുടെ ജീവിതത്തിൽ നടക്കുന്ന ശുഭവും അശുഭവുമായ കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് നൽകുന്നത്.

മേടം: സമ്മിശ്രമായ ദിവസമാണ് ഇന്ന്. പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടാൻ ശ്രമിക്കുക. ആരോഗ്യപരമായി നല്ല ദിവസമായിരിക്കും. തൊഴിൽ രംഗത്ത് നല്ല ദിവസം. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും. സാമ്പത്തിക വർഷത്തിന് സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

ഇടവം: അപ്രതീക്ഷിതമായ ധന നേട്ടങ്ങൾക്ക് സാധ്യത . കുടുംബത്തിൽ സമാധാനം ഉണ്ടാകും. എങ്കിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ഏത് കാര്യവും സമാധാനപൂർവ്വം ചെയ്യുക. ധൃതി പിടിച്ച് ചെയ്യരുത് . ആരോഗ്യത്തിൽ അല്പം ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളിയുമായി മികച്ച ദിവസം.

മിഥുനം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തിക നഷ്ടത്തിൽ സാധ്യത. തൊഴിൽ രംഗത്ത് ഏത് കാര്യവും ശ്രദ്ധാപൂർവ്വം ചെയ്യുക. ആരോഗ്യം പൊതുവിൽ നല്ലതായിരിക്കും.

കർക്കിടകം: പങ്കാളിയുമായി ഇന്ന് നല്ല പൊരുത്തത്തിൽ ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനങ്ങൾ ഫലം കാണും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. പണം ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക ധന നഷ്ടത്തിന് സാധ്യത.

ചിങ്ങം : ആരോഗ്യ സംബന്ധിച്ചിടത് നല്ല ദിവസമായിരിക്കും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത. ജോലിസ്ഥലത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.

കന്നി : അപ്രതീക്ഷിതമായി ധനനേട്ടങ്ങൾ ഉണ്ടാകാം. ബിസിനസുകാർക്ക് മികച്ച ദിവസം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ അല്പം ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴിൽ മേഖലയിൽ ചെയ്യുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ മാത്രം ചെയ്യുക.

തുലാം: ദീർഘദൂര യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ പൊതുവിൽ സമാധാനം ഉണ്ടാകും. സാമ്പത്തിക ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് ചെയ്താൽ പണം ലാഭം ഉണ്ടാകും.

വൃശ്ചികം: സാമ്പത്തികമായി ഇന്ന് ലാഭം ഉണ്ടാകും. ആരോഗ്യപരമായ പ്രശ്നങ്ങൾ അലട്ടില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായിരുന്നു പൊരുത്തത്തിൽ ആയിരിക്കും. തൊഴിലത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും.

ധനു: സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ച് ചെയ്യുക.

മകരം: സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തിലും വിവാഹ ജീവിതത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ അല്പം ശ്രദ്ധ കേന്ദ്രീകരിക്കുക.. ചെയ്യുന്ന ജോലികൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.

കുംഭം : അപ്രതീക്ഷിതമായി ധനം കൈവരും. കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യം നല്ലതായിരിക്കും.

മീനം: സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം നല്ലതായിരിക്കും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക.. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. പങ്കാളിയുമായി ഇന്ന് പൊതുവിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല നല്ലതായിരിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)