Today’s Horoscope: മത്സരവിജയവും സ്ഥാനക്കയറ്റവും; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം

Todays's horoscope May 11 2025: ഓരോ രാശിക്കാർക്കും ഇന്ന് വ്യത്യസ്ത അനുഭവങ്ങളായിരിക്കും ഉണ്ടാകുന്നത്. ചിലർക്ക് നേട്ടങ്ങളും അംഗീകാരവും കാത്തിരിക്കുമ്പോൾ മറ്റ് പലർക്കും ഇന്ന് നഷ്ടങ്ങളുടെയും മന:പ്രയാസത്തിന്റെയും ദിവസമായിരിക്കും.

Todays Horoscope: മത്സരവിജയവും സ്ഥാനക്കയറ്റവും; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം
Published: 

11 May 2025 | 06:37 AM

ഇന്ന് മേയ് പതിനൊന്ന് ഞായറാഴ്ച. ഓരോ രാശിക്കാർക്കും ഇന്ന് വ്യത്യസ്ത അനുഭവങ്ങളായിരിക്കും ഉണ്ടാകുന്നത്. ചിലർക്ക് നേട്ടങ്ങളും അംഗീകാരവും കാത്തിരിക്കുമ്പോൾ മറ്റ് പലർക്കും ഇന്ന് നഷ്ടങ്ങളുടെയും മന:പ്രയാസത്തിന്റെയും ദിവസമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയാകും? സമ്പൂർണ രാശിഫലം അറിയാം…

മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. തൊഴിലിടങ്ങളിൽ അം​ഗീകാരം ലഭിക്കും, ആ​ഗ്രഹങ്ങൾ നിറവേറും.

ഇടവം
ബിസിനസ് ലാഭകരമാകും. യാത്രകൾക്ക് സാധ്യത. ബിസിനസ് സംബന്ധിച്ച് നടത്തുന്ന യാത്രകൾ വിജയിക്കും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മിഥുനം
ഈ രാശിക്കാർ ഇന്നത്തെ ദിവസത്തിൽ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. കാര്യതടസ്സം, കലഹം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും. വായ്പകൾ കിട്ടുന്നതിൽ തടസം നേരിടും.

കർക്കടകം
അപ്രതീക്ഷിത നഷ്ടങ്ങൾക്ക് സാധ്യത. വേണ്ടപ്പെട്ടവരിൽ നിന്ന് അകൽച്ച ഉണ്ടായേക്കാം. മന:പ്രയാസം, ശത്രു ശല്യം എന്നിവ കാണുന്നു. ആരോ​ഗ്യം ശ്രദ്ധിക്കുക.

ചിങ്ങം
ശത്രുക്ഷയം, ധനയോ​ഗം, മത്സരവിജയം എന്നിവ കാണുന്നു. ബിസിനസിൽ ലാഭമുണ്ടാകും. ആരോ​ഗ്യനില മെച്ചമായിരിക്കും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാനും സാധ്യത.

കന്നി
അപകടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഇരുചക്രവാഹനയാത്രക്കാർ സൂക്ഷിക്കുക. കാര്യപരാജയം, അഭിമാന ക്ഷതം എന്നിവയും കാണുന്നു.

തുലാം
യാത്രകൾക്ക് സാധ്യത. സന്തോഷം, നേട്ടം, സുഹൃദ്സമാ​ഗമം എന്നിവ ഉണ്ടായേക്കും. അപ്രതീക്ഷിത അം​ഗീകാരങ്ങൾ ലഭിക്കും. ബിസിനസ് ലാഭകരമാകും.

വൃശ്ചികം
ആരോ​ഗ്യം മെച്ചമായിരിക്കും. പുതിയ സംരഭങ്ങൾ തുടങ്ങാൻ സാധ്യത. ചർച്ചകൾ വിജയിക്കും. കാര്യവിജയം, അം​ഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു.

ധനു
തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ഉണ്ടായേക്കും. അപ്രതീക്ഷിത സാമ്പത്തിക ലാഭം ഉണ്ടാകും. നിയമകാര്യങ്ങളിലുണ്ടായിരുന്ന തടസ്സങ്ങൾ മാറും. ബിസിനസ് സംബന്ധിച്ച് നടത്തുന്ന യാത്രകൾ വിജയിക്കും.

മകരം
ധനയോ​ഗം, നിയമവിജയം എന്നിവ ഉണ്ടാകും. തൊഴിൽ മേഖലയിൽ അം​ഗീകാരം ലഭിക്കും. ആ​ഗ്രഹങ്ങൾ നിറവേറും. പുതിയ സംരംഭങ്ങൾ തുടങ്ങാനും സാധ്യത.

കുംഭം
തടസ്സങ്ങൾ ഉണ്ടായേക്കും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ശരീരക്ഷതം, മാനസിക സംഘർഷം എന്നിവ കാണുന്നു.

മീനം
അഭിമാനക്ഷതം, അലച്ചിൽ എന്നിവയക്ക് സാധ്യത. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കും. അപ്രതീക്ഷിത ചെലവുകൾക്കും നഷ്ടങ്ങൾക്കും സാധ്യത.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

Follow Us
Related Stories
Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ