AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vastu Tips: വള ഇഷ്ടമാണോ? ഇങ്ങനെ ധരിച്ചാൽ ദാരിദ്ര്യം ഉറപ്പ്!

Vastu Tips for bangles: ചിലർ സ്വർണത്തിന്റെ വളയെക്കാൾ ഇഷ്ടപ്പെടുന്നത് നിറമുള്ള വളകളാണ്. യഥാർത്ഥത്തിൽ സൗന്ദര്യത്തിന്റെ ഒരു ഘടകം മാത്രമല്ല വള. ഇത് ജ്യോതിഷപരമായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ലക്ഷണം കൂടിയാണ്....

Vastu Tips: വള ഇഷ്ടമാണോ? ഇങ്ങനെ ധരിച്ചാൽ ദാരിദ്ര്യം ഉറപ്പ്!
Bangles
Ashli C
Ashli C | Published: 13 Mar 2026 | 01:29 PM

വള ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളിൽ ഭൂരിഭാഗവും. ഇഷ്ടമുള്ള സാരിയുടുത്ത് അതിന് മാച്ച് ആയ കുപ്പിവളയിടനായി പലരും ഇഷ്ടപ്പെടുന്നു. ചിലർ സ്വർണത്തിന്റെ വളയെക്കാൾ ഇഷ്ടപ്പെടുന്നത് നിറമുള്ള വളകളാണ്. യഥാർത്ഥത്തിൽ സൗന്ദര്യത്തിന്റെ ഒരു ഘടകം മാത്രമല്ല വള. ഇത് ജ്യോതിഷപരമായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ലക്ഷണം കൂടിയാണ്.

വളകൾ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുമായും ആഡംബരത്തിന്റെ ഗ്രഹമായ ശുക്രനുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വിശ്വാസപ്രകാരം വളം ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് നമ്മുടെ ജീവിതത്തിൽ സമ്പത്തിനും സമൃദ്ധിക്കു പകരം ദുരിതം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്.

ഇഷ്ടമുള്ളതാണെങ്കിൽ പലപ്പോഴും സ്ത്രീകൾ പൊട്ടിയ വളകൾ ആയാലും ധരിക്കാറുണ്ട്. അല്ലെങ്കിൽ പിന്നീട് നന്നാക്കാം എന്ന് കരുതി അത് അങ്ങനെ തന്നെ ധരിക്കുന്നു. എന്നാൽ ഇതാ ദാരിദ്ര്യത്തിലേക്ക് നയിക്കും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇവ ഭർത്താവിന്റെ ആരോഗ്യത്തിന് പ്രശ്നമാണെന്നും പറയപ്പെടുന്നു. അതിനാൽ വള പൊട്ടിയാൽ അവതരിക്കരുത് എന്ന് കരുതി അലക്ഷ്യമായി വലിച്ചെറിയരുത് അതൊരു മരത്തിന് സമീപം വയ്ക്കുക.

വളകൾ ലക്ഷ്മി ദേവിയുടെ രൂപമാണ് കണക്കാക്കപ്പെടുന്നത്. ഒരിക്കലും കട്ടിലിൽ ഇരുന്നുകൊണ്ട് വളയിടുകയോ വള അഴിക്കുകയോ ചെയ്യരുത്. ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹങ്ങൾക്ക് കാരണമാകുമ്പോഴാണ് പറയപ്പെടുന്നത്. ഇത് വീട്ടിലേക്ക് നെഗറ്റീവ് എനർജി ആകർഷിക്കപ്പെടുമെന്നും പറയപ്പെടുന്നത്.

മാത്രമല്ല ആരെങ്കിലും സ്നേഹപൂർവ്വം നിങ്ങൾക്ക് വളകൾ സമ്മാനിക്കുകയാണെങ്കിൽ വെറുമൊരു വസ്തുവല്ല മറിച്ച ഒരു അനുഗ്രഹവും വാത്സല്യവും ആണെന്ന് കരുതുക ഒരിക്കലും വലിച്ചെറിയുകയോ മറ്റൊരാൾക്ക് നൽകുകയോ ചെയ്യരുത് പകരം അവ ഒരു തവണയെങ്കിലും ധരിക്കുക മറ്റൊരു പ്രധാന കാര്യം പഴയതോ വൃത്തികെട്ട തായ വളകൾ ഒരിക്കലും മറ്റൊരാൾക്കും ദാനം ചെയ്യരുത്. ദാനം ചെയ്യുമ്പോൾ എപ്പോഴും പുതിയതും നല്ല നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പഴയ വസ്തുക്കൾ നൽകുമെന്ന് ലക്ഷ്മി ദേവിയെ കോപിപ്പിച്ചേക്കാം.

Follow Us