AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍

Assembly election Exit Polls 2026 highlights: വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ 'ഹൈലൈറ്റ്'. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.

Exit Polls 2026: ആ പ്രവചനം ഫലിച്ചാല്‍ വിജയ് മുഖ്യമന്ത്രി? സ്റ്റാലിനെയും, പളനിസ്വാമിയെയും ഞെട്ടിക്കുന്ന എക്‌സിറ്റ്‌പോള്‍
ടി വി കെ മേധാവി വിജയ് Image Credit source: PTI
Jayadevan AM
Jayadevan AM | Published: 30 Apr 2026 | 07:57 AM

ചെന്നൈ, 30-04-2026: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. മെയ് നാലിലെ വോട്ടെണ്ണലും, എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ എത്രത്തോളം അന്തരമുണ്ടായാലും, നിലവിലെ പ്രവചനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. നടന്‍ വിജയിയുടെ ടിവികെ തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിക്കുന്നതും, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗം അവസാനിക്കുന്നതുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ ‘ഹൈലൈറ്റ്’. അതിശയിപ്പിക്കുന്ന ഈ പ്രവചനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് അറിയാന്‍ മെയ് നാലിലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം.

തമിഴ്‌നാട്‌

പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. എന്നാല്‍ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം അല്‍പം ഞെട്ടിക്കുന്നതാണ്. ടിവികെ 98 മുതല്‍ 120 സീറ്റുകളില്‍ വരെ ജയിക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 92 മുതല്‍ 110 സീറ്റുകള്‍ വരെയാണഅ ആക്‌സിസ് മൈ ഇന്ത്യ ഡിഎംകെ സഖ്യത്തിന് പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിന് 22-23 വരെ സീറ്റുകള്‍ ലഭിക്കാം.

പീപ്പിള്‍സ് പള്‍സ് ഇന്ത്യാ മുന്നണി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. 125-145 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 65-80 സീറ്റുകളില്‍ വിജയസാധ്യതയുണ്ട്. ടിവികെയുടെ സാധ്യത 18-24 സീറ്റുകളില്‍. സമാനമായ പ്രവചനമാണ് പി മാര്‍ക്യുവും മാട്രിക്‌സും നടത്തുന്നത്.

Also Read: Exit Poll Result 2026: ബംഗാളില്‍ ബിജെപിക്ക് അട്ടിമറി വിജയം; ടിവികെ വാഴില്ല, തമിഴ്‌നാട് സ്റ്റാലിനൊപ്പം

ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകള്‍ പി മാര്‍ക്യുവും, 122-132 സീറ്റുകള്‍ മാട്രിക്‌സും പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 65-85 സീറ്റുകള്‍ പി മാര്‍ക്യു പ്രവചിക്കുമ്പോള്‍, മാട്രിക്‌സ് മുന്നോട്ടുവയ്ക്കുന്നത് 87-100 സീറ്റുകളിലെ വിജയസാധ്യതയാണ്. ടിവികെയ്ക്ക് പി മാര്‍ക്യു 16-26 സീറ്റുകളും മാട്രിക്‌സ് 10-12 സീറ്റുകളും നല്‍കുന്നു.

പശ്ചിമ ബംഗാള്‍

ആക്‌സിസ് മൈ ഇന്ത്യ പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ പ്രവചനം ബുധനാഴ്ച പുറത്തുവിട്ടിട്ടില്ല. പീപ്പിള്‍സ് പള്‍സ് മാത്രമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നത്. ഈ പ്രവചനം പ്രകാരം ടിഎംസിക്ക് 177-187 സീറ്റുകള്‍ കിട്ടാം. ബിജെപി 95-110 സീറ്റുകളില്‍ ജയിക്കും. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വരെ ജയിച്ചേക്കാം.

ബംഗാളിലെ മമത യുഗം അവസാനിക്കുന്നുവെന്ന സൂചനയാണ് പി മാര്‍ക്യുവും, മാട്രിക്‌സും നല്‍കുന്നത്. 150 മുതല്‍ 175 സീറ്റുകളില്‍ വരെ ജയിച്ച് ബിജെപി അധികാരത്തിലെത്തുമെന്നാണ് പി മാര്‍ക്യുവിന്റെ പ്രവചനം. 118-138 സീറ്റുകളിലെ വിജയവുമായി ടിഎംസി പ്രതിപക്ഷമാകും. മറ്റുള്ളവരുടെ വിജയസാധ്യത രണ്ട് മുതല്‍ ആറു സീറ്റുകളിലാണ്‌. ബിജെപി അധികാരത്തിലെത്തുമെന്നാണ് മാട്രിക്‌സിന്റെയും പ്രവചനം. 146-161 സീറ്റുകളിലാണ് വിജയസാധ്യത. 125-140 സീറ്റുകള്‍ തൃണമൂലിന് ലഭിക്കാം. ആറു മുതല്‍ 10 സീറ്റുകളില്‍ വരെ മറ്റുള്ളവര്‍ ജയിക്കാം.

അസം

അസമില്‍ എന്‍ഡിഎ അനായാസം ജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന. എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിനാണ് വിജയസാധ്യത നല്‍കുന്നത്. ആക്‌സിസ് മൈ ഇന്ത്യ: 88-100, പീപ്പിള്‍സ് പള്‍സ്: 83-91, പി മാര്‍ക്യു: 82-94, മാട്രിക്‌സ്: 85-95 എന്നിങ്ങനെയാണ് എന്‍ഡിഎയ്ക്ക് നല്‍കുന്ന വിജയസാധ്യതകള്‍. ആക്‌സിസ് മൈ ഇന്ത്യ: 24-36, പീപ്പിള്‍സ് പള്‍സ്: 22-26, പി മാര്‍ക്യു: 30-40, മാട്രിക്‌സ്: 25-32 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയുടെ സാധ്യതകള്‍.

പുതുച്ചേരി

കേന്ദ്രഭരണപ്രദേശമായ എഐഎൻആർസി-ബിജെപി സഖ്യം പുതുച്ചേരി നിലനിർത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന് 16-20 സീറ്റുകൾ ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് 6-8 സീറ്റുകൾ ലഭിക്കും. രണ്ട് മുതല്‍ നാലു വരെ സീറ്റുകളില്‍ ടിവികെയ്ക്കും സാധ്യതയുണ്ട്.

English Summary

Predictions from various exit polls for the 2026 state assembly elections in India. In West Bengal and Tamil Nadu, different polls show conflicting results. However, most experts agree that the BJP is likely to win in Assam. These predictions are based on early voter data. It may change when the official results are finally counted.

Follow Us