AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: രാവിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസമർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടെ ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Weather Update: മൂന്ന് ജില്ലകളിൽ ശക്തമായ മഴ, കൂടെ ഇടിമിന്നലും; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 30 Apr 2026 | 06:40 AM

തിരുവനന്തപുരം: കൊടുംചൂടിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തി. കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് വിവിധയിടങ്ങളിൽ ലഭിച്ചത്. ഇന്ന് രാവിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടെ ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴ അലർട്ട്

  • ഏപ്രിൽ 30 – യെല്ലോ അലർട്ട് – ഇടുക്കി, കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  • മെയ് 1 – യെല്ലോ അലർട്ട് – പത്തനംതിട്ട, ഇടുക്കി, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  • മെയ് 2 – യെല്ലോ അലർട്ട് – ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  • മെയ് 3 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്

അൾട്രാവയലറ്റ് സൂചിക

മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അപകടകരമാം വിധം അൾട്രാവയലറ്റ് സൂചിക ഉയർന്നിരുന്നു. കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള 14 സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, നാല് സ്റ്റേഷനുകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഏഴിടങ്ങളിൽ യെല്ലോ അലർട്ടും നൽകി. 6 മുതൽ 7 വരെ യുവി ഇൻഡക്സ് വരുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് നൽകുന്നത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് അലർട്ടും 11ന് മുകളിൽ വരുന്ന സാഹചര്യങ്ങളിൽ ഓറഞ്ച് അലർട്ടും നൽകുന്നു.

പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. കൊല്ലം – കൊട്ടാരക്കര, എറണാകുളം – കളമശ്ശേരി, തൃശൂർ – ഒല്ലൂർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ALSO READ: കേരളത്തിൽ മഴക്കാലം തുടങ്ങിയോ? വരും ദിവസം ചൂട് കൂടുമോ കുറയുമോ; കാലാവസ്ഥ പ്രവചനം

ഉഷ്ണ തരംഗം മുന്നറിയിപ്പ്

നിലവിൽ സംസ്ഥാനത്ത് ഉഷ്ണ തരംഗം മുന്നറിയിപ്പ് ഇല്ല. പക്ഷേ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷം മൂലം ജാഗ്രത നിർദ്ദേശമുണ്ട്. ഇന്നലെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. ഉച്ചയോടെയാണ് മഴ തുടങ്ങിയത്. മഴയിലും ശക്തമായ കാറ്റിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. വരുംദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്നാണ് പ്രവചനം. ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ. ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയതോടെയാണ് മഴ സാധ്യത വർദ്ധിച്ചത്.

ഇടിമിന്നൽ ജാഗ്രത നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 03 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു.

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.  പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  4. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  5. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  6. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  7. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
    തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  8. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  9. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.
  10. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

English Summary:

Kerala Weather Update Today, Meteorological Department Issues Yellow Alert for Three Districts on April 30. Announced possibility of light rain at isolated places in Alappuzha, Kottayam, Ernakulam, Kannur and Kasaragod districts in the morning. A thunderstorm warning has also been issued.

Follow Us