Vastu Tips: സ്ത്രീകൾ ഈ 5 തെറ്റുകൾ ചെയ്താൽ ലക്ഷ്മി ദേവി വീട്ടിൽ വസിക്കില്ല

Vastu Tips for Home: സ്ത്രീ ഒരു കുടുംബത്തിന്റെ ഐശ്വര്യമായും ഭാഗ്യമായും കണക്കാക്കുന്നു. അതിനാൽ തന്നെ ഒരു വീട്ടിൽ അമ്മ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നതിനായി വീട്ടിലെ ഓരോ അംഗങ്ങളും ചില പ്രവർത്തികൾ ചെയ്യേണ്ടതുണ്ട്.എന്നിരുന്നാലും വീട്ടിലെ നാഥയായ സ്ത്രീ ചെയ്യുന്ന ചെറിയ തെറ്റുകൾ ലക്ഷ്മിദേവി വീട്ടിൽ വസിക്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതായത് നമ്മുടെ ജീവിതത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങൾ അവ പാലിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ജീവിതം താറുമാറായി മാറും...

Vastu Tips: സ്ത്രീകൾ ഈ 5 തെറ്റുകൾ ചെയ്താൽ ലക്ഷ്മി ദേവി വീട്ടിൽ വസിക്കില്ല

Lord Lakshmi

Published: 

23 Mar 2026 | 11:44 AM

സ്ത്രീകളും കുട്ടികളും ലക്ഷ്മി ദേവിയുടെ സ്വരൂപമായാണ് കണക്കാക്കുന്നത്. അതായത് ഒരു വീട്ടിലെ സ്ത്രീയാണ് ആ വീടിന്റെ നാഥയും ലക്ഷ്മിയും. സ്ത്രീ ഒരു കുടുംബത്തിന്റെ ഐശ്വര്യമായും ഭാഗ്യമായും കണക്കാക്കുന്നു. അതിനാൽ തന്നെ ഒരു വീട്ടിൽ അമ്മ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നതിനായി വീട്ടിലെ ഓരോ അംഗങ്ങളും ചില പ്രവർത്തികൾ ചെയ്യേണ്ടതുണ്ട്.

എന്നിരുന്നാലും വീട്ടിലെ നാഥയായ സ്ത്രീ ചെയ്യുന്ന ചെറിയ തെറ്റുകൾ ലക്ഷ്മിദേവി വീട്ടിൽ വസിക്കില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതായത് നമ്മുടെ ജീവിതത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങൾ അവ പാലിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ജീവിതം താറുമാറായി മാറും അവ എന്തൊക്കെയെന്ന് നോക്കാം.

രഹസ്യം സൂക്ഷിക്കുക

കുടുംബത്തിനകത്തുള്ള നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ഒരിക്കലും അന്യരോട് സംസാരിക്കാനോ വെളിപ്പെടുത്തുവാനോ പോകരുത്. വീടിന്റെ സ്വകാര്യത ലംഘിക്കുന്ന സ്ത്രീകൾക്ക് ഒരിക്കലും നല്ല കുടുംബജീവിതം ഉണ്ടാകില്ല.

ALSO READ:ഏപ്രിൽ 6 മുതൽ ഈ 4 രാശിക്കാർക്ക് പുതിയ വരുമാനസ്രോതസ്സുകൾ തുറക്കും! ശുക്രൻ രാശി മാറ്റുന്നു

ഈ നേരത്ത് വൃത്തിയാക്കൽ വേണ്ട

സൂര്യാസമയത്തിനുശേഷം ഒരിക്കലും വീട് തൂത്തുവാരരുത്. ഈ സമയത്ത് അടിച്ചുവാരി വൃത്തിയാക്കുന്നത് ലക്ഷ്മി ദേവിയെ കോപിപ്പിക്കും. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

വീടിന്റെ പരിശുദ്ധി

വീട് എപ്പോഴും വൃത്തിയായി അച്ചടക്കത്തോടെയും പാലിച്ചില്ലെങ്കിൽ ആ വീട്ടിൽ ലക്ഷ്മി ദേവി ഒരിക്കലും വസിക്കില്ല. എന്നുകരുതി വീട് വൃത്തിയാ സൂക്ഷിക്കേണ്ടത് സ്ത്രീയുടെ മാത്രം കടമയല്ല അത് പുരുഷന്മാർക്കും വീട്ടിലുള്ള ഏത് അംഗങ്ങൾക്കും ചെയ്യാവുന്നതാണ്.

കലഹങ്ങൾ

വീട്ടിലെ അംഗങ്ങളും പരസ്പരം കലഹിക്കുന്നത് ലക്ഷ്മിദേവി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കാരണമാകും. അതിനാൽ എല്ലാവരും പരസ്പരം സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറുന്നതാണ് ഏറ്റവും ഉചിതം.

പണം സൂക്ഷിച്ചു ഉപയോഗപ്പെടുത്തുക

പണം ആറ്റിൽ കളയുകയാണെങ്കിലും അളന്നു കളയണം എന്നാണ് ചൊല്ല്. അതിനാൽ തന്നെ നിങ്ങൾ ചെലവാക്കുന്ന പണത്തിന് മൂല്യം ഉണ്ടായിരിക്കണം. അനാവശ്യമായ ചിലവുകൾ എപ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
മൂന്നാറിൽ വീണ്ടും പടയപ്പ പ്രശ്നക്കാരനാകുന്നു
കുറച്ച് മതി മോനെ, ലാലേട്ടൻ ബിരിയാണി ചെമ്പ് പൊട്ടിച്ചു
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു