AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നോ? സ്വയം കുറ്റപ്പെടുത്തേണ്ട, ചാണക്യൻ പറയുന്നത് ഇങ്ങനെ…

Chanakya Niti: ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ തളർന്ന് പോകാതെ വിജയം നേടാനുള്ള വഴികളും ചാണക്യൻ പറഞ്ഞുനൽകുന്നു. സ്വാർത്ഥതയുടെ ഈ ലോകത്ത് ജീവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം...

Chanakya Niti: വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്നോ? സ്വയം കുറ്റപ്പെടുത്തേണ്ട, ചാണക്യൻ പറയുന്നത് ഇങ്ങനെ…
Chanakya Niti
nithya
Nithya Vinu | Published: 25 Jun 2025 13:34 PM

ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ. മനുഷ്യ ജീവിതത്തെ സംബന്ധിച്ച നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ തളർന്ന് പോകാതെ വിജയം നേടാനുള്ള വഴികളും അദ്ദേഹം പറഞ്ഞുനൽകുന്നു.

സ്വാർത്ഥതയുടെ ഈ ലോകത്ത് ജീവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കാം…

കണ്ണടച്ച് വിശ്വസിക്കരുത്

ആരെയും ആവശ്യത്തിലധികം വിശ്വസിക്കരുതെന്ന് ആചാര്യനായ ചാണക്യൻ പറയുന്നു. പലപ്പോഴും ആളുകൾ നിങ്ങളെ വാക്കുകളിൽ കുടുക്കി നിങ്ങളുടെ വിജയത്തെ തകർക്കാൻ ശ്രമിക്കുന്നു. അതിനാൽ ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

അകലം പാലിക്കുക

ചാണക്യ നീതി പ്രകാരം, ജീവിതത്തിൽ വിജയിക്കണമെങ്കിൽ, സ്വാർത്ഥരായ ആളുകളിൽ നിന്ന് അകലം പാലിക്കേണ്ടതുണ്ട്. സ്വാർത്ഥരായ ആളുകൾ ആവശ്യമുള്ളപ്പോൾ മാത്രം നിങ്ങളുടെ അടുക്കൽ വരികയും, അവസരം ലഭിക്കുമ്പോൾ നിങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യും.

ALSO READ: ജീവിതത്തിൽ എന്നും പരാജയമാണോ? കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ഒട്ടേറെ

രഹസ്യങ്ങൾ ആരുമായും പങ്കിടരുത്

ഒരു വ്യക്തി ഒരിക്കലും തന്റെ ഭാവി പദ്ധതികളോ ബലഹീനതകളോ രഹസ്യങ്ങളോ ആരുമായും പങ്കിടരുതെന്ന് ചാണക്യ നീതി പറയുന്നു. ചിലർ സാഹചര്യം മുതലെടുത്ത് ഈ ബലഹീനതകൾ ഉപയോഗിച്ച് നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കും.

വികാരങ്ങളിൽ കുടുങ്ങരുത്

വികാരങ്ങളിൽ കുടുങ്ങി ഒരു തീരുമാനവും എടുക്കരുതെന്ന് ചാണക്യൻ പറയുന്നു. വികാരങ്ങളെ നിയന്ത്രിക്കുകയും കാലത്തിന്റെ മാധുര്യം മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാൻ. വൈകാരികമായി എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് ദോഷം ചെയ്യും.

നിശബ്ദത

ചാണക്യ നീതി പ്രകാരം എല്ലാത്തിനും ഉത്തരം പറയേണ്ടതില്ല. ചില സന്ദർഭങ്ങളിൽ നിശബ്ദത പാലിക്കുന്നതും നിങ്ങളുടെ ശക്തിയാണ്. പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ നിശബ്ദതയ്ക്ക് കഴിയും.