Venus Transit 2026: സെപ്റ്റംബർ 11ന് ചോതി നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നു; മിഥുനം ഉൾപ്പെടെ 4 രാശികൾക്ക് ഇനിയങ്ങോട്ട് വിജയം മാത്രം

Venus Transit 2026 to Chothi Nakshatra:ശുക്രന്റെ സ്ഥാനത്ത് മാറ്റം വരുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശികളിലും കാണാം. അത്തരത്തിൽ സെപ്റ്റംബർ 11 ശുക്രൻ നക്ഷത്രം മാറ്റും. ഈ സംക്രമണ സമയത്ത് ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 24 വരെ ശുക്രൻ ഈ നക്ഷത്രത്തിൽ തുടരും. തുടർന്ന് ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും......

Venus Transit 2026: സെപ്റ്റംബർ 11ന് ചോതി നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നു; മിഥുനം ഉൾപ്പെടെ 4 രാശികൾക്ക് ഇനിയങ്ങോട്ട് വിജയം മാത്രം

Venus Transit

Published: 

09 Sep 2026 | 05:07 PM

ജ്യോതിഷത്തിൽ ശുക്രനെ അസുരന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ ഘടകമാണ് ശുക്രൻ. ഇടവം, തുലാം എന്നീ രാശികളുടെ അധിപനായ ശുക്രൻ 30 ദിവസത്തിലൊരിക്കൽ രാശി മാറ്റുകയും ഇടയ്ക്കിടെ നക്ഷത്രം മാറ്റുകയും ചെയ്യുന്നു. ശുക്രന്റെ സ്ഥാനത്ത് മാറ്റം വരുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശികളിലും കാണാം. അത്തരത്തിൽ സെപ്റ്റംബർ 11 ശുക്രൻ നക്ഷത്രം മാറ്റും. ഈ സംക്രമണ സമയത്ത് ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബർ 24 വരെ ശുക്രൻ ഈ നക്ഷത്രത്തിൽ തുടരും.

തുടർന്ന് ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഈ ശുക്രസംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശികൾക്കും അനുഭവപ്പെടും. പ്രധാനമായും ചില രാശികൾക്ക് സംക്രമണം മൂലം നല്ല ഫലങ്ങൾ ലഭിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി കൈവരിക്കുകയും ചെയ്യും . ശുക്രന്റെ സംക്രമണം ഏതെല്ലാം രാശികൾക്ക് ഭാഗ്യം കൊണ്ടു വരുമെന്ന് നോക്കാം.

ALSO READ:വ്യാഴം ചിങ്ങ രാശിയിലേക്ക്! ഒക്ടോബറിൽ 4 രാശിക്കാർ ഉന്നതിയിൽ എത്തും

ഇടവം

ശുക്രന്റെ സംക്രമണം ഇടവം രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെെ ഫലം ലഭിക്കും. വളരെ കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. പല വഴികളിൽ നിന്നും നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ദീർഘകാലമായുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. ജോലിയിൽ പ്രകടനം വിലമതിക്കപ്പെടും. ചിലർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം നല്ലതായിരിക്കും. അത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കും. അവിവാഹിതർക്ക് നല്ല ഭർത്താവിനെ ലഭിക്കാൻ സാധ്യത. ഏറ്റെടുത്ത പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ അവസരം ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയം അതിന് അനുകൂലമായിരിക്കും.

തുലാം

ശുക്രൻ്റെ സംക്രമണം തുലാം രാശിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കും. നിങ്ങൾ ഇതിനകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും കടബാധ്യതയിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അതിൽ നിന്നും മുക്തി നേടും. കല, മാധ്യമം, ഫാഷൻ മേഖലകളിൽ ജോലിചെയ്യുന്നവർക്ക് നിങ്ങളുടെ കരിയറി നല്ല പുരോഗതിയും പോസിറ്റീവായ മാറ്റങ്ങളും കാണാൻ സാധിക്കും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കുന്ന പുതിയ പദ്ധതികൾ ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധവും ശക്തിപ്പെടും.

കുംഭം

ശുക്രൻ്റെ സംക്രമണൺ മൂലം കുംഭം രാശിക്കാർക്ക് വളരെ കാലമായി മുടങ്ങിക്കിടുന്ന നിങ്ങളുടെ ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. എല്ലാ ശ്രമങ്ങളിലും നിങ്ങൾക്ക് ഭാഗ്യം ലഭിച്ചേക്കാം. പ്രൊഫഷണൽ യാത്രകൾ നല്ല ലാഭം കൊണ്ടുവരും. വിദേശ ജോലി ചെയ്യാനുള്ള സ്വപ്നം സാക്ഷാത്കരിക്കും സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കാം. ജോലിയിൽ ശമ്പള വർദ്ധനവ് സ്ഥാനക്കയറ്റം മുതലായവ ലഭിക്കുവാനുള്ള സാധ്യതയും കാണുന്നു.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷപരമായ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

Whenever Venus changes its position, its influence is seen in all 12 zodiac signs. Thus, on September 11, Venus will change its star. During this transit, Venus will enter Choti Nakshatra. Venus will remain in this star until October 24.

Loading...
Unable to load recommendations.
Follow Us
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ