Astrology Malayalam: വിനായക ചതുർത്ഥിയിൽ മഹാലക്ഷ്മി യോഗം; ജാതകം മാറുന്ന രാശിക്കാർ

ആകെ മൊത്തത്തിൽ ഇത് വളരെ നല്ല സമയമാണ് രാശികൾക്ക്. ചതുർത്ഥിക്ക് ശേഷം നിങ്ങളുടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. ഇതിനുപുറമെ, രാശിക്കാർ എല്ലാം കൊണ്ടും സന്തുഷ്ടരായിരിക്കും, ഇവർക്ക് തങ്ങളുടെ വരുമാനം വർദ്ധിക്കും. സമൂഹത്തിൽ തുലാം രാശിക്കാർക്ക് പ്രത്യേക ബഹുമാനം ലഭിക്കും. എല്ലായിടത്തും വളരെ പോസിറ്റീവ് അന്തരീക്ഷമായിരിക്കും സംജാതമാകുക. ആർക്കൊക്കെയാണ് കൂടുതൽ നേട്ടങ്ങൾ എന്ന് നോക്കാം.

Astrology Malayalam: വിനായക ചതുർത്ഥിയിൽ മഹാലക്ഷ്മി യോഗം; ജാതകം മാറുന്ന രാശിക്കാർ

Vinayaka Chaturthi 2026

Published: 

07 Sep 2026 | 07:07 PM

ജ്യോതിഷപരമായി നോക്കിയാൽ വിനായക ചതുർത്ഥി ദിനം വളരെ അധികം പ്രാധാന്യമുള്ള ദിവസങ്ങളിൽ ഒന്നാണ്. വിനായക ചതുർത്ഥി ദിനത്തിൽ വിവിധ രാശിക്കളെ ബാധിക്കുന്ന മഹാലക്ഷ്മി യോഗം രൂപപ്പെടും. ഇത് പന്ത്രണ്ട് രാശിക്കാരെയും ബാധിക്കും, കൂടാതെ നാല് രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ നൽകും. അവരുടെ ജാതകം മാറുമെന്ന് വിദഗ്ധർ പറയുന്നു. ഇനി, വിനായക ചതുർത്ഥിക്ക് ശേഷം ആരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് നോക്കാം.

തുലാം

തുലാം രാശിക്കാർക്ക് ആകെ മൊത്തത്തിൽ ഇത് വളരെ നല്ല സമയമാണ്. ചതുർത്ഥിക്ക് ശേഷം നിങ്ങളുടെ വീട്ടിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. ഇതിനുപുറമെ, തുലാം രാശിക്കാർ എല്ലാം കൊണ്ടും സന്തുഷ്ടരായിരിക്കും, ഇവർക്ക് തങ്ങളുടെ വരുമാനം വർദ്ധിക്കും. സമൂഹത്തിൽ തുലാം രാശിക്കാർക്ക് പ്രത്യേക ബഹുമാനം ലഭിക്കും. എല്ലായിടത്തും വളരെ പോസിറ്റീവ് അന്തരീക്ഷമായിരിക്കും സംജാതമാകുക. വളരെക്കാലമായി ജോലിക്കായി കാത്തിരിക്കുന്നവർക്ക് നല്ല ജോലി ലഭിക്കുന്ന കാലം കൂടിയാണിത്.

ALSO READ:ഗണേശ ചതുർത്ഥി എന്നാണ്? കൃത്യമായ തീയ്യതി,ആരാധന രീതി, ശുഭകരമായ സമയം എന്നിവ അറിയാം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് തങ്ങളുടെ കരിയറിൽ ഒരു പുതിയ ജീവിതം ആരംഭിക്കുന്ന സമയാണിത്. ഇവരുടെ ജീവിതം വളരെ സന്തോഷകരമായി തന്നെ തുടരും. ചിങ്ങം രാശിക്കാർക്ക് എല്ലാത്തരത്തിലുമുള്ള സാമ്പത്തിക സഹായം ലഭിക്കും. ഇവർക്ക് വരുമാനം വർദ്ധിക്കും, സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവർക്ക് അത് ലഭിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും ചിങ്ങം രാശിക്കാർക്ക് ഇത് വളരെ അത്ഭുതകരമായിരിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ചതുർത്ഥിക്ക് ശേഷം വിവിധ തരത്തിൽ അനുകൂലമായ സമയമാണ്. വിനായക ചതുർത്ഥിക്ക് ശേഷം,ഇവരുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം സംഭവിക്കും. ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരമുണ്ട്. അതിനുപുറമെ, വളരെക്കാലമായി വിവാഹിതരാകാൻ ശ്രമിക്കുന്നവർ ഇക്കാലയളവിൽ ഉടൻ വിവാഹിതരാകും. എല്ലാ കാര്യങ്ങളിലും ഇവർക്ക് നേട്ടങ്ങളും കൈവരുന്ന സമയമാണിത്.

മകരം

മകരം രാശിക്കാർക്ക് ജീവിതത്തിൽ തന്നെ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടാകും. ഇവരുടെ വരുമാനവും വളരെയധികം വർദ്ധിക്കും. ഇവർക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടിവരും. പല യാത്രകളും മകരം രാശിക്കാർക്ക് അനുകൂലമായി വരും. സാമ്പത്തികമായി മകരം രാശിക്കാർക്ക് എല്ലാം ഒത്തുചേരും. വിദ്യാർത്ഥികളായി മകരം രാശിക്കാർക്ക് ഇത് കഠിനാധ്വാനത്തിന് അർഹമായ ഫലങ്ങൾ ലഭിക്കുന്ന സമയം കൂടിയാണ്.

English Summary

Vinayaka Chaturthi 2026 Astrology Predictions: four zodiac sign’s life will change due to Mahalakshmi Yoga. Full Prediction of Libra, Leo, Aquarius, Capricorn Zodiac Signs. These Peoples may enjoy success in their Entire Life.

Loading...
Unable to load recommendations.
Follow Us
Related Stories
വ്യാഴത്തിന്റെ രാശിയും നക്ഷത്രവും ഒരേ ദിവസം സംക്രമിക്കുന്നു! ഈ മൂന്ന് രാശികൾക്ക് ഭാഗ്യത്തിന്റെ നാളുകൾ തുടങ്ങുന്നു
Vastu Tips:പാൽ തിളച്ചു തൂവുന്ന ദിശ പറയും നിങ്ങളുടെ ഭാഗ്യം! ഗൃഹപ്രവേശത്തിന് പാല് തിളപ്പിക്കുന്നതിന് പിന്നിലെ ആചാരവും വിശ്വാസങ്ങളും
Venus Rise: സാമ്പത്തിക പ്രശ്നം അകലും, ദാമ്പത്യം മനോഹരമാകും; ഒക്ടോബർ അവസാനം ശുക്രൻ ഉദിക്കുന്നു!
Horoscope Today: അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തും; ഇന്നത്തെ നക്ഷത്രഫലം
Mercury Retrograde: ഒൿടോബർ 24 മുതൽ സ്വന്തം നാവിനെ ഈ രാശികൾ ഭയക്കണം! ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു
Shukraditya Yog 2026: ശുക്രാദിത്യ യോഗത്താൽ ഈ മൂന്ന് രാശിക്കാർ തൊടുന്നതെല്ലാം ഇനി പൊന്നാകും
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി