Ganesh Chaturthi 2026: വിനായക ചതുർത്ഥി ആഘോഷങ്ങൾ; പത്ത് ദിവസത്തെ ചടങ്ങുകളും പ്രധാനപ്പെട്ട തീയതികളും അറിയാം
Vinayaka Chaturthi 2026:വീടുകളിലും പൊതുവായ പന്തലുകളിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന് പ്രാണപ്രതിഷ്ഠ നടത്തി പൂജകളും ആരതിയും ആരംഭിക്കുന്നു.വിഘ്ന വിനാശകനായ ഗണപതിയെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ജീവിതത്തിലെ വലിയ തടസ്സങ്ങളും കഷ്ടപ്പാടുകളും അകറ്റി ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ...........

Ganesha Chaturthi
ഗണപതി ഭഗവാന്റെ ജന്മ ദിവസമാണ് വിനായക ചതുർത്ഥി അല്ലെങ്കിൽ ഗണേഷ് ചതുർത്ഥിയായി ഹിന്ദുമത വിശ്വാസികൾ ആഘോഷമാക്കുന്നത്. വിഘ്ന വിനാശകനായ ഗണപതിയെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ജീവിതത്തിലെ വലിയ തടസ്സങ്ങളും കഷ്ടപ്പാടുകളും അകറ്റി ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ച്ച. വിനായക ചതുർത്ഥി ഒരു ദിവസമല്ല 10 ദിവസം നീണ്ടുനിൽക്കുന്ന ഒരു പുണ്യകരമായ ആഘോഷമാണ്.
എന്തുകൊണ്ടാണ് പത്ത് ദിവസം?
ചരിത്രവും ജ്യോതിശാസ്ത്രപരമായും നിരവധി വിശദീകരണങ്ങളാണ് ഇതിനുള്ളത്. പ്രധാനമായും 1890 കളിൽ സ്വാതന്ത്ര്യസമരകാലത്ത് ലോകമാന്യതിലകൻ ഒരു സമൂഹ നിർമ്മാണ സംരംഭം ആയിട്ടാണ് 10 ദിവസത്തെ വിനായക ആഘോഷം കൊണ്ടുവരുന്നത്. ജ്യോതിശാസ്ത്രപരമായി ഈ ഉത്സവം ഒന്നോ, മൂന്നോ, അഞ്ചോ, ഏഴോ, പത്തോ ദിവസത്തേക്ക് ആചരിക്കാവുന്നതാണ്. 10 ദിവസത്തെ ആഘോഷം ഗണേശൻ അധിപനായയുള്ള ബോധത്തിന്റെ 10 ഭാവങ്ങളെ അതായത് ദശപ്രാണനയാണ് പ്രതീകപ്പെടുത്തുന്നത്.
ഏതൊക്കെയാണ് 10 പ്രധാനപ്പെട്ട ദിവസങ്ങൾ
ദിവസം 1: പ്രതിഷ്ഠ
വീടുകളിലും പൊതുവായ പന്തലുകളിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന് പ്രാണപ്രതിഷ്ഠ നടത്തി പൂജകളും ആരതിയും ആരംഭിക്കുന്നു.
ദിവസം 2: ശങ്കഷ്ട ഹര പ്രാധാന്യം
മോദകം കറുകപുല്ല് എന്നിവയർപ്പിച്ച് വിഘ്നേശ്വരന് പ്രത്യേക അർച്ചനകളും അഷ്ടോത്തര സഹസ്രനാമാർച്ചനയും നടത്തുന്നു.
ദിവസം 3: ഗൗരി പൂജ
ചില പ്രദേശങ്ങളിൽ പാർവതി ദേവി അതായത് ഗൗരി ദേവിയെ പൂജിക്കുന്ന ചടങ്ങുണ്ട്. ഈ സമയത്ത് കുടുംബത്തിന്റെ ഐശ്വര്യത്തിനും ദീർഘമാംഗല്യത്തിനും ആയി പ്രാർത്ഥിക്കുന്നു.
ദിവസം 4: വിനായക വ്രതം
ഗണപതി ഹോമവും പ്രത്യേക നിവേദ്യകളും ഭഗവാന് അർപ്പിക്കുന്നു. ഉപവാസം എടുത്ത് ഗണപതി ഭജനകളിൽ പങ്കെടുക്കുന്നു.
ദിവസം 5: ഗണപതി അഥർവ്വ ശീർഷ പാരായണം
ഗണപതി അഥർവ്വശീർഷം, ഗണേശ പുരാണം എന്നിവ പാരായണം ചെയ്യുന്നു. ചില പ്രദേശങ്ങളിൽ അഞ്ചാം ദിവസം ഗണപതിയുടെ വിഗ്രഹം നദികളിൽ ഒഴുക്കുന്ന രീതിയും ഉണ്ട് .
ദിവസം 6: സഹസ്രനാമാർച്ചന
18 നാമങ്ങൾ ജപിച്ച് കറുക, തെച്ചിപ്പൂവ്, വെറ്റില എന്നിവ കൊണ്ട് വിഗ്രഹത്തിൽ അർച്ചന നടത്തുന്നു.
ദിവസം 7: സപ്തമി പൂജ
ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട മോദകങ്ങൾ, ലഡു, അപ്പങ്ങൾ അട എന്നിവ നിവേദ്യമായി സമർപ്പിക്കുന്നു.
ദിവസം 8: ദുർഗ്ഗാഷ്ടമി പ്രാധാന്യം
വിഘ്നങ്ങൾ മാറ്റുന്നതിനായി സങ്കീർണമായ മഹാപൂജകളും അന്നദാനവും പന്തലുകളിൽ സംഘടിപ്പിക്കുന്നു.
ദിവസം 9: മഹാനവമി സന്ധ്യ
അവസാന ദിവസത്തെ അനന്ത ചതുർദ്ദശിക്ക് വേണ്ടി പൂർണ്ണമാഹുതിയും മഹാ ആരതിയും സാംസ്കാരിക പരിപാടികളും നടത്തുന്നു.
ദിവസം 10 : അനന്ത ചതുർദ്ധശി
ഗണപതി ബാപ്പ മോര്യ വിളികളോടെ ഘോഷയാത്രയായി പോയി ഗണപതി വിഗ്രഹം കടലിലോ മറ്റ് നദികളിലോ നിർമ്മാർജ്ജനം ചെയ്യുന്നു.
ENGLISH SUMMARY
Hindus celebrate the birth anniversary of Lord Ganesha as Vinayaka Chaturthi or Ganesh Chaturthi. It is believed that worshipping and praying to Lord Ganesha, the destroyer of obstacles, removes major obstacles and hardships in life and brings prosperity, wealth and abundance. This year, Vinayaka Chaturthi falls on Tuesday, September 15.