Vishu phalam 2026: ആത്മവിശ്വാസം വർദ്ധിക്കും, സന്തോഷവും ഐശ്വര്യവും വന്നുചേരും! വിഷുദിനത്തിലെ രാശി ഫലം
Vishu phalam 2026 Day Horoscope:മേടം മുതൽ മീനം വരെയുള്ള രാശികളുടെ വിഷുദിനത്തിലെ സമ്പത്ത്, ആരോഗ്യം, ദാമ്പത്യജീവിതം, കരിയർ എന്നീ മേഖലകളിലെ സമ്പൂർണ്ണ ഫലം അറിയാം.ക്ഷമയോടെയും ആത്മാവിശ്വാസത്തോടെയും സംസാരിക്കുവാനും പെരുമാറുവാനും ശീലിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മതി. മറ്റുകാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത......

Vishu Day Horoscope
ഇന്ന് ഏപ്രിൽ 15 വിഷുദിനമാണ്. മേടമാസം രണ്ടാം തീയതി. വിഷുദിനമായ ഇന്ന് ജ്യോതിഷഫലമായി ഏറെ പ്രാധാന്യമുള്ളതാണ്. പല ഗ്രഹങ്ങളുടെയും സംക്രമണവും സംയോജനവും ഇന്നത്തെ ദിവസം നടക്കും. ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശുഭകരമായും അശുഭകരമായും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വിവിധ രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ വിഷുദിനത്തിലെ സമ്പത്ത്, ആരോഗ്യം, ദാമ്പത്യജീവിതം, കരിയർ എന്നീ മേഖലകളിലെ സമ്പൂർണ്ണ ഫലം അറിയാം.
മേടം
ക്ഷേത്രദർശനം നടത്തുന്നതു വളരെ നല്ലതാണ്. ക്ഷമയോടെയും ആത്മാവിശ്വാസത്തോടെയും സംസാരിക്കുവാനും പെരുമാറുവാനും ശീലിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മതി. മറ്റുകാര്യങ്ങളിലും ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.
ഇടവം
ജീവിതത്തിൽ എല്ലാം വിധിയെന്നു കരുതി പിന്നോട്ട് തിരിയരുത്. ആത്മാവിശ്വാസത്തോടെ കഠിനപ്രയത്നം ചെയ്താൽ ഫലം ലഭിക്കും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.
മിഥുനം
സാമ്പത്തിക അച്ചടക്കം പാലിക്കുക. നിങ്ങളുടെ ജീവിതത്തിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ ഫലം നിങ്ങൾക്ക് അനുകൂലമായി വരും.
കർക്കിടകം
ജീവിതത്തെ കുറച്ചുകൂടി സീരിയസ് ആയി എടുക്കുക. ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും ഒരോ പ്രശ്നങ്ങളെയും നേരിട്ട് പരിഹാരം കണ്ടെത്തുക. സാമ്പത്തികമായി അച്ചടക്കം പാലിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
ചിങ്ങം
ആത്മാവിശ്വാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കുക. നിങ്ങൾക്ക് ചുറ്റുമുള്ളതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.
കന്നി
കർമ്മ ബോധത്തോടെ പെരുമാറുക. ചെയ്യുന്ന പ്രവർത്തികളിൽ ആത്മവിശ്വാസം ഉണ്ടായിരിക്കണം. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കരുത്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
തുലാം
സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. അനാവശ്യമായി സമയം പാഴാക്കരുത്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുക.
വൃശ്ചികം
കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്ത് ദുഃഖിക്കരുത്. ചെയ്തുപോയ തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളുക. മുന്നോട്ടുള്ള ജീവിതത്തിന് കഠിനപ്രയത്നം ചെയ്യുക. ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും കാര്യങ്ങൾ പൂർത്തിയാക്കിയാൽ ദിവസവും മുന്നോട്ടുള്ള കാര്യങ്ങളും ഗുണഫലമായി വരും.
ധനു
മനസ്സിനെ സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.
മകരം
ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും കാര്യങ്ങളെയും നേരിടുക. നല്ല ഫലത്തിനു വേണ്ടി നിങ്ങളുടെ പെരുമാറ്റത്തിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
കുംഭം
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് പ്രാധാന്യം നൽകുക. നിങ്ങളെ ദുഃഖിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കുക.
മീനം
ക്ഷമയോടെയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതത്തെ നേരിടുക. നിങ്ങളുടെ മടി എന്ന വികാരത്തെ ഒഴിവാക്കുക. ജീവിതത്തിൽ വിജയത്തിനായി പ്രവർത്തിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )