AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Wallet Vastu: ഇതൊക്കെ പേഴ്സിൽ ആണോ സൂക്ഷിക്കുന്നത്? ഉടൻ മാറ്റിക്കോ

Wallet Vastu Tips: ഒരിക്കലും മരുന്നുകൾ മരുന്നിന്റെ കുറിപ്പടികൾ കോടതി കേസ് രേഖകൾ കടം ലിസ്റ്റുകൾ അല്ലെങ്കിൽ നെഗറ്റീവ് വികാരങ്ങൾ സൃഷ്ടിക്കുന്ന രേഖകൾ എന്നിവയൊന്നും പേഴ്സിൽ സൂക്ഷിക്കരുത്...

Wallet Vastu: ഇതൊക്കെ പേഴ്സിൽ ആണോ സൂക്ഷിക്കുന്നത്? ഉടൻ മാറ്റിക്കോ
Wallet Vastu
Ashli C
Ashli C | Published: 25 Feb 2026 | 10:12 AM

നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ വസ്തുവാണ് പഴ്സ്. ഒരു വ്യക്തിയുടെ സമൃദ്ധിയുടെയും ഐശ്വര്യത്തെയും പ്രതീകമാണ് ഇത്. അതിനാൽ തന്നെ പേഴ്സ് വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വെള്ളി, സ്വർണ്ണം, ചെമ്പ്, പിച്ചള നാണയങ്ങൾ തുകൽ സഞ്ചികളിൽ സൂക്ഷിച്ചിരുന്ന പുരാതന കാലം മുതലേ പണസഞ്ചികൾ എന്ന ആശയം മനുഷ്യജീവിതത്തിൽ നിലനിന്നിരുന്നു. ഈജിപ്തിലും ഗ്രീസിലും ആളുകൾ അരയിൽ കെട്ടിയ പണസഞ്ചികൾ ധരിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണ് ആധുനിക വാലറ്റ് രൂപപ്പെട്ടത് അതിനാൽ തന്നെ ഇത് വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

എന്നാൽ അതുപോലെ കീറിയതോ കേടായതോ ആയ പേഴ്സ് ദാരിദ്ര്യത്തിന്റെ ലക്ഷണമാണെന്നും പറയപ്പെടുന്നു. ഒരിക്കലും മരുന്നുകൾ മരുന്നിന്റെ കുറിപ്പടികൾ കോടതി കേസ് രേഖകൾ കടം ലിസ്റ്റുകൾ അല്ലെങ്കിൽ നെഗറ്റീവ് വികാരങ്ങൾ സൃഷ്ടിക്കുന്ന രേഖകൾ എന്നിവയൊന്നും പേഴ്സിൽ സൂക്ഷിക്കരുത്. ഒരിക്കലും പണം വൃത്തിയില്ലാത്ത രീതിയിൽ കുത്തിനിറച്ച് അതിൽ വയ്ക്കരുത്. പലരും പണം പലപ്പോഴും മടക്കി ചെറുതാക്കി കുത്തിനിറക്കുന്ന രീതിയിലാണ് സൂക്ഷിക്കുന്നത്. അങ്ങനെ ചെയ്യുന്നത് ശുഭകരമല്ല. മരിച്ച കുടുംബാംഗങ്ങളുടെ ഫോട്ടോകൾ ഒരിക്കലും. അതേസമയം തന്നെ ചില വസ്തുക്കൾ പേഴ്സിൽ സൂക്ഷിക്കുന്ന ശുഭകരമായും കണക്കാക്കപ്പെടുന്നു.

സ്ഥിരമായി ഒന്നോ രണ്ടോ നാണയങ്ങൾ പേഴ്സിൽ സൂക്ഷിക്കുന്നത് സമ്പത്ത് ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഉപയോഗിക്കാത്ത 100 രൂപ നോട്ട് സൂക്ഷിക്കുന്നത് പണത്തിന്റെ ഒഴുക്ക് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. പഴയ നാ‌ണയങ്ങളും പഴയ നോട്ടുകളും സൂക്ഷിക്കുന്നതും നല്ലതാണ്. ബസ് ടിക്കറ്റുകൾ അല്ലാതെ അനാവശ്യമായ പേപ്പറുകൾ ഒന്നും പേഴ്സിൽ സൂക്ഷിക്കരുത്. ഇരുണ്ട നിറത്തിലുള്ള പേഴ്സുകളെക്കാൾ നല്ലത് ഇളം നിറത്തിലുള്ള പേഴ്സുകളാണ്. പ്രത്യേകിച്ച് കറുപ്പ് നിറത്തിലുള്ള പേഴ്സുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

Follow Us