Weekly Horoscope 2025: ഭദ്ര രാജയോഗം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യവും സമ്പത്തും ഈ വാരം കൊണ്ടുവരും

Weekly Horoscope 29 september to 2 october 2025 Bhadra Raja Yoga: ഈ രാശിക്കാരുടെ കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും. കൂടാതെ ഇവർക്ക് സാമൂഹിക ജീവിതത്തിൽ പുതിയ സ്ഥാനമാനങ്ങൾ നേടാനും കഴിയും. അത്തരത്തിൽ ഈ ആഴ്ചയിൽ ഭദ്ര രാജയോഗത്തിലൂടെ ജീവിതം മാറിമറിയാൻ പോകുന്ന 5 രാശിക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം

Weekly Horoscope 2025: ഭദ്ര രാജയോഗം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യവും സമ്പത്തും ഈ വാരം കൊണ്ടുവരും

Horoscope

Published: 

26 Sep 2025 22:41 PM

Weekly Horoscope 29 september to 2 october 2025: ഒരു ആഴ്ച കൂടി അവസാനിക്കുവാൻ പോവുകയാണ്. വരുന്ന ആഴ്ചയിൽ വിവിധ രാശിക്കാരുടെ ജീവിതത്തിൽ ജ്യോതിഷ ഫലപ്രകാരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുവാൻ പോകുന്നത് എന്ന് നോക്കാം. ജ്യോതിഷ ശാസ്ത്രപ്രകാരം വരുന്ന ആഴ്ചയിൽ ഭദ്ര രാജയോഗം ഫലം ചെയ്യുമെന്നാണ് കാണുന്നത്. കാരണം ബുധൻ അതിന്റെ സ്വക്ഷേത്രമായ കന്നി രാശിയിൽ തന്നെ തുടരുകയും പിന്നീട് തുലാം രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ആഴ്ചയുടെ മധ്യത്തോടെ അതായത് ഒക്ടോബർ രണ്ടിന് അർദ്ധരാത്രിയിൽ, ബുധൻ കന്നി രാശി വിട്ടു തുലാം രാശിയിലേക്ക് നീങ്ങുമെന്നും കാണുന്നു. അത്തരത്തിൽ കന്നി രാശി വിട്ടു പോകുമ്പോൾ ബുധൻ, ഇടവം, മിഥുനം എന്നിവ ഉൾപ്പെടെ അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകും എന്നാണ് സൂചന. ഈ രാശിക്കാരുടെ കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങൾ ലഭിക്കും. കൂടാതെ ഇവർക്ക് സാമൂഹിക ജീവിതത്തിൽ പുതിയ സ്ഥാനമാനങ്ങൾ നേടാനും കഴിയും. അത്തരത്തിൽ ഈ ആഴ്ചയിൽ ഭദ്ര രാജയോഗത്തിലൂടെ ജീവിതം മാറിമറിയാൻ പോകുന്ന 5 രാശിക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. ഇടവം രാശി

വരുന്ന ആഴ്ച ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷഫലത്തിൽ പറയുന്നത്. നിങ്ങളുടെ കരിയറിലോ ബിസിനസിലോ വലിയ വിജയം കൈവരിക്കാൻ സാധിക്കും. ഇത് നിങ്ങളുടെ കുടുംബത്തിൽ സന്തോഷം നൽകും. കൂടാതെ ഈയാഴ്ച നിങ്ങളുടെ വീട്ടിൽ മതപരവും ശമ്പകരവുമായ ചടങ്ങുകൾ നടക്കും. വരുന്നവാരത്തിൽ ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വർദ്ധിക്കും എന്നും കാണുന്നു. വിദ്യാർഥികളെ സംബന്ധിച്ച് ഈയാഴ്ച വളരെ ശുഭകരമായി കാണുന്നു. സാമ്പത്തികമായും ഈയാഴ്ച വളരെ നല്ലതായി കാണുന്നു. ഏതെങ്കിലും വ്യക്തിയോട് വിവാഹ ഹാപ്പിയാർഥന നടത്തുവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈയാഴ്ച അത് ചെയ്യുന്നത് മികച്ച ഫലം നൽകും എന്നാണ് കാണുന്നത്.

2. മിഥുനം രാശി

ഭദ്ര രാജയോഗം മിഥുനം രാശിക്കാരുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് കാണുന്നു. സ്വന്തമായി ബിസിനസ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും. തൊഴിൽ രഹിതരായവർക്ക് പുതിയ തൊഴിലാവസരങ്ങൾ മുന്നിൽ വരും. അതേസമയം ജീവിതത്തിൽ എന്തെങ്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നോടിയായി മുതിർന്നവരുടെ ഉപദേശം തേടാൻ മറക്കരുത്. ഈയാഴ്ച നിങ്ങളുടെ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ സാധിക്കും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങൾ ജീവിതത്തിൽ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം കാണും. നിങ്ങളുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിൽ സുഹൃത്തുക്കളിൽ നിന്നും നല്ല പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രണയിനിയുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് ഈ ആഴ്ചയോടെ മാറും.

3. കർക്കിടക രാശി

കർക്കിടക രാശിക്കാർക്ക് വരുന്ന ആഴ്ച വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങൾ ചെയ്യുന്ന ജോലിക്ക് നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. അധികാരവും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിലെ തടസ്സങ്ങൾ എല്ലാം നീങ്ങും. സാമ്പത്തികമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും. കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് അനുകൂലമായ വിധി ലഭിക്കും എന്നും കാണുന്നു. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങും. സഹോദരങ്ങളിൽ നിന്ന് എല്ലാ കാര്യങ്ങളിലും പൂർണ്ണപിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം മികച്ച സമയം ലഭിക്കും.

4. വൃശ്ചികം രാശി

വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ വരുന്ന ആഴ്ച നിങ്ങളുടെ കഠിനാധ്വാനങ്ങൾക്ക് ഫലം ലഭിക്കും. കരിയറിലും ബിസിനസിലും മികച്ച അവസരങ്ങൾ വരും. ഒരു പ്രധാന പദ്ധതിയുമായോ സ്ഥാപനവുമായി സഹകരിക്കുവാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. ജോലിചെയ്യുന്ന വ്യക്തികൾക്ക് അവരുടെ ജോലി സ്ഥലത്തുനിന്നും അഭിനന്ദനങ്ങൾ ലഭിക്കും. ജീവിതത്തിൽ നേരിടുന്ന പല പ്രശ്നങ്ങൾക്കും നിങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സ്വത്തുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും എളുപ്പത്തിൽ പരിഹരിക്കപ്പെടും. വിവാഹിതർക്ക് തങ്ങളുടെ കുടുംബ ജീവിതത്തിൽ വലിയ വലിയവിവാഹിതർക്ക് തങ്ങളുടെ കുടുംബ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.

5. മീനം രാശി

മീനം രാശിക്കാർക്ക് ഈയാഴ്ച വളരെ ശുഭകരമാണെന്നാണ് ജ്യോതിഷഫലത്തിൽ കാണുന്നത്. ആസൂത്രണം ചെയ്ത എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും. ജോലിചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നവർക്കും അനുകൂലമായ സമയമാണിത്. കുടുംബപരമായിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു നല്ല പ്രതിവിധി കാണാൻ സാധിക്കും. അതേസമയം ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധയാകാം. ആരോഗ്യകരമായ ഭക്ഷണക്രമവും ദിനചര്യയും പാലിക്കുക. വിവാഹിതർക്ക് അവരുടെ ദാമ്പത്യജീവിതം സന്തോഷകരമാണെന്നും കാണുന്നു.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും