5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: വിജയം നിങ്ങളോടൊപ്പമുണ്ടാകും; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം

Malayalam Horoscope on February 15th: ഫെബ്രുവരി 15 ശനിയാഴ്ചയിലെ രാശിഫലം വിവിധ നക്ഷത്രക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. മേടം, കന്നി, വൃശ്ചികം, ധനു, മീനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളും, ഇടവം, മിഥുനം, ചിങ്ങം, തുലാം, മകരം, കുംഭം രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങളുമാണ് പ്രവചിക്കപ്പെടുന്നത്. ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നു. എന്നിരുന്നാലും, ഇതൊരു പ്രവചനമല്ല, പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

Today’s Horoscope: വിജയം നിങ്ങളോടൊപ്പമുണ്ടാകും; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം
Malayalam HoroscopeImage Credit source: Freepik
shiji-mk
Shiji M K | Updated On: 15 Feb 2025 07:24 AM

ഇന്ന് ഫെബ്രുവരി 15 ശനിയാഴ്ച, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? എങ്ങനെയാണല്ലെ അത് നേരത്തെ മനസിലാക്കാന്‍ സാധിക്കുന്നത്. ഓരോ ദിവസത്തെയും നക്ഷത്രഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ദിവസവും ഒരേ കാര്യങ്ങളായിരിക്കില്ല ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുക. ജന്മരാശിയുടെ സ്വാധീനഫലമായാണ് ഓരോരുത്തരുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നാണ് നക്ഷത്രഫലത്തില്‍ പറയുന്നതെന്ന് പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനലാഭം, മത്സരവിജയം, പരീക്ഷാവിജയം എന്നിങ്ങനെയുള്ള കാര്യങ്ങളായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, തടസങ്ങള്‍ വന്നുചേരാനും ഇടയുണ്ട്.

മിഥുനം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, മനപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, തര്‍ക്കം എന്നിവ സംഭവിക്കുമെങ്കിലും രാവിലെ ആറുമണി കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും മാറിമറിയാന്‍ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, പരീക്ഷാപരാജയം, ശത്രുശല്യം, നഷ്ടം എന്നിവ സംഭവിക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, പരീക്ഷാവിജയം എന്നിവയായിരിക്കും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, ചെലവ്, മനപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാപരാജയം എന്നിവ കാണുന്നുണ്ട്.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, നേട്ടം എന്നിവയുണ്ടാകാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, സന്തോഷം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റയോഗം എന്നിവ കാണുന്നു.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, ഉദരവൈഷമ്യം, യാത്രാതടസം, മനപ്രയാസം എന്നിവ ഉണ്ടാകുമെങ്കലും ഗുണദോഷസമ്മിശ്രമായിരിക്കും ഫലം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ശത്രുശല്യം, കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, മനപ്രയാസം എന്നിവ ഉണ്ടാകാനിടയുണ്ട്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, ശത്രുക്ഷയം എന്നിവ സംഭവിക്കാം.

(നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)