AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍

28 Kerala players in Indian team for Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ പോരാടുന്ന ഇന്ത്യന്‍ സംഘത്തില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍. 492 അംഗ സംഘത്തെയാണ് ഇത്തവണ ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി അയയ്ക്കുന്നത്. ഇന്ത്യന്‍ സംഘത്തിന് കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson Asian Games 2026Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 23 Aug 2026 | 03:42 PM

Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ പോരാടുന്ന ഇന്ത്യന്‍ സംഘത്തില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍. 492 അംഗ സംഘത്തെയാണ് ഇത്തവണ ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി അയയ്ക്കുന്നത്. ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന് കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. 35 കായിക ഇനങ്ങളിലായി 265 പുരുഷന്‍മാരും, 227 വനിതകളുമുള്‍പ്പെട്ട ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 661 അംഗ ജംബോ ടീമിനെയാണ് അയച്ചത്. എന്നാല്‍ ഇത്തവണ യോഗ്യതാ മാനദണ്ഡങ്ങളില്‍ കേന്ദ്രം കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തെക്കാള്‍ താരങ്ങളുടെ എണ്ണം കുറഞ്ഞു.

ഇത്തവണ 73 അംഗ അത്‌ലറ്റിക്‌സ് ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ഇതില്‍ 11 മലയാളികളുണ്ട്. കൂടാതെ, കേരളത്തിന് വേണ്ടി കളിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ജെറോം വിനീതും, മുത്തുസ്വാമിയും വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മലയാളി താരങ്ങളുടെ പേരുകള്‍

1. സഞ്ജു സാംസണ്‍ (ക്രിക്കറ്റ്)
2. എം. ശ്രീശങ്കര്‍ (ലോങ്ജമ്പ്)
3. മുഹമ്മദ് അഷ്ഫാഖ് (4*400 റിലേ ടീം)
4. മുഹമ്മദ് അഫ്‌സല്‍ (800 മീറ്റര്‍)
5. ടിഎസ് മനു (4*400 മീറ്റര്‍ റിലേ)
6. എന്‍. തൗഫിഖ് (ഡെക്കാത്തലന്‍)
7. ആന്‍സി സോജന്‍ (ലോങ്ജമ്പ്)
8. യു. കാര്‍ത്തിക് (ട്രിപ്പിള്‍ ജമ്പ്)
9. അന്‍സ ബാബു (4*400 മീറ്റര്‍ റിലേ)
10. കൃഷ്ണ ജയശങ്കര്‍ മേനോന്‍ (ഷോട്പുട്ട്)
11. കെഎ അനാമിക (ഹെപ്റ്റാത്തലന്‍)
12. അനു രാഘവന്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്)
13. എച്ച്എസ് പ്രണോയ് (ബാഡ്മിന്റണ്‍)
14. എംആര്‍ അര്‍ജുന്‍ (ബാഡ്മിന്റണ്‍)
15. ട്രീസ ജോളി (ബാഡ്മിന്റണ്‍)
16. പ്രസന്നകുമാര്‍ (കയാക്കിങ്)
17. പാര്‍വതി ഗീത (കയാക്കിങ്)
18. മേഘ പ്രദീപ് (കനോയിങ്)
19. അലീന ആന്റോ (റോവിങ്)
20. മനു ഫ്രാന്‍സിസ് (സെയ്‌ലിങ്)
21. പ്രിന്‍സ് നോബിള്‍ (സെയ്‌ലിങ്)
22. അക്ഷജ് ഷേണായി (ഇ സ്‌പോര്‍ട്‌സ്)
23. സജന്‍ പ്രകാശ് (നീന്തല്‍)
24. വിദര്‍ശ കെ വിനോദ് (ഷൂട്ടിങ്)
25. മുഹമ്മദ് നിഹാല്‍ (വോളിബോള്‍)
26. ജോണ്‍ ജോസഫ് (വോളിബോള്‍)
27. എറിന്‍ വര്‍ഗീസ് (വോളിബോള്‍)
28. കെ ആനന്ദ് (വോളിബോള്‍).

Also Read: Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഈ മാസമാദ്യം നല്‍കിയ കത്തിന്റെയും തുടര്‍ ആശയവിനിമയങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര കായിക-യുവജനമന്ത്രാലയം അനുമതി നല്‍കിയത്. അത്‌ലറ്റിക്‌സിലാണ് ഏറ്റവും കൂടുതല്‍ താരങ്ങള്‍-73 പേര്‍. ഹോക്കിയില്‍ 40 താരങ്ങളും, ഷൂട്ടിങിലും ക്രിക്കറ്റിലും 30 പേര്‍ വീതവും പങ്കെടുക്കും.

ആര്‍ച്ചറി, കബഡി, ബാഡ്മിന്റണ്‍ തുടങ്ങിയ പരമ്പരാഗത ഇനങ്ങളിലും ഇന്ത്യ ടീമുകളെ അണിനിരത്തുന്നുണ്ട്. കോച്ചുകള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, മെഡിക്കല്‍ ടീം, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന ടീം ഒഫീഷ്യലുകള്‍ക്കുള്ള അനുമതി പ്രത്യേകം നല്‍കും. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

English Summary

India approved its contingent for the 20th Asian Games in Aichi-Nagoya. The team features 28 Malayali players competing across major disciplines like athletics, badminton, cricket, and swimming. Kerala’s prominent hopes rely on athletes like Sanju Samson, Murali Sreeshankar, Ancy Sojan, and Sajan Prakash. A total of 492 Indian Players will compete across 35 disciplines.

Follow Us