AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഫിഫ നൽകിയത് മുട്ടൻ പണി: 9 വർഷം മുമ്പ് മെസി രക്ഷപ്പെട്ട വഴി നോക്കാൻ അ‌ർജന്റീന; ഏറ്റില്ലെങ്കിൽ അ‌ടവ് മാറ്റും!

FIFA Punishment- Argentina's hope lies in the legal battle: ശിക്ഷ ഒഴിവാക്കാൻ ഫിഫയ്ക്ക് എതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുന്ന അ‌ർജന്റീനയുടെ പ്രതീക്ഷ 9 വർഷം മുമ്പ് മെസി രക്ഷപ്പെട്ട സംഭവമാണ്. അ‌തായത് നിയമപോരാട്ടത്തിലൂടെ ശിക്ഷയിൽ ഇളവ് നേടാനാകുമെന്നാണ് അർജന്റീനയുടെ ആത്മവിശ്വാസം. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കായിക തർക്ക പരിഹാര കോടതിയെ (CAS) സമീപിക്കാനും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പദ്ധതിയിടുന്നു.

ഫിഫ നൽകിയത് മുട്ടൻ പണി: 9 വർഷം മുമ്പ് മെസി രക്ഷപ്പെട്ട വഴി നോക്കാൻ അ‌ർജന്റീന; ഏറ്റില്ലെങ്കിൽ അ‌ടവ് മാറ്റും!
Argentina To Inspire Messi To Escape Fifa PunishmentImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 22 Aug 2026 | 07:38 PM

സൂറിക്ക്: 2026 ഫിഫ ലോകകപ്പിലെ ‘തല്ലുമാല’ കേസിൽ ഫിഫയുടെ കടുത്ത നടപടി വന്നതിന് പിന്നാലെ അ‌ർജന്റീന രക്ഷപ്പെടാൻ തന്ത്രങ്ങൾ ആചോലിചിക്കുന്നതായി റിപ്പോർട്ട്. 9 വർഷം മുമ്പ് ലയണൽ മെസി ഫിഫയുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട വഴി നോക്കാനാണ് ശ്രമം എന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിഫ ലോകകപ്പ് 2026 സ്പെയിന്‍– അർജന്റീന ഫൈനലിനു പിന്നാലെ താരങ്ങൾ ഗ്രൗണ്ടിൽവച്ച് തമ്മിൽ തല്ലിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഫിഫ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരേ കർശന നടപടികൾ പ്രഖ്യാപിച്ചത്.

​ഫൈനൽ മത്സരശേഷമുള്ള തല്ലിലെ മുഖ്യ പങ്കാളിയായ അർജന്റീന താരം ലിയാൻഡ്രോ പരെഡസിന് 10 മത്സരങ്ങളിൽ ഫിഫ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പാനിഷ് താരം റോഡ്രിയെ ഇടിച്ച അർജന്റീനയുടെ നഹുവൽ മൊളിനയ്ക്ക് ഏഴു മത്സരങ്ങളി‍ൽ ആണ് വിലക്ക്. സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്തതിന് തിയാഗോ അൽമാഡയ്ക്ക് ഒരു മത്സരത്തിൽ വിലക്കും ദാനി ഒല്‍മോയെ തല്ലിയ അർജന്റീന അസിസ്റ്റന്റ് കോച്ച് റോബർട്ട് അയാലയ്ക്ക് മൂന്നു മത്സരങ്ങളിൽ വിലക്കും ഫിഫ വിധിച്ചിരിക്കുകയാണ്.

ALSO READ: കിരീടം നിലനിർത്തുമോ? ഗണ്ണേഴ്സിന് മിന്നും തുടക്കം; പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ കവെൻട്രീയെ 3 ഗോളിന് തകർത്തു

അ‌ടിപിടിയിൽ ഉൾപ്പെട്ട സ്പാനിഷ് താരങ്ങളിൽ ഗാവിക്കെതിരെ മാത്രമാണു നടപടിയുള്ളത്. എറിക് ഗാർഷ്യയെ പിടിച്ചുതള്ളിയ കുറ്റത്തിന് ഗാവിക്ക് ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും. വിലക്കിന് പുറമേ അർജന്റീന താരങ്ങൾക്കെല്ലാം വൻ തുക പിഴയായും ചുമത്തിയിട്ടുണ്ട്. പരേഡസും മൊളിനയും 90,000 ഡോളറും ( 84 ലക്ഷത്തോളം രൂപ), അസിസ്റ്റന്റ് പരിശീലകൻ 30,000 ഡോളറും (28 ലക്ഷത്തോളം രൂപ), തിയാഗോ അൽമാഡയും ഗാവിയും 30,000 ഡോളറും പിഴയായി അടയ്ക്കണം.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിനു പിന്നാലെ ‘ഫാക്‌ലാൻഡ്’ ബാനർ പ്രദർശിപ്പിച്ചതിന് അർജന്റീന ഫുട്ബോൾ ടീമിന് മൂന്നു കോടി രൂപയിലേറെ പിഴയായി അടയ്ക്കേണ്ടിവരും. ഇത് കൂടാതെ ഹോം ഗ്രൗണ്ടിലെ അടുത്ത മത്സരത്തിൽ സ്റ്റേ‍‍ഡിയത്തിന്റെ പകുതി കപ്പാസിറ്റി മാത്രം ആരാധകരെ പ്രവേശിപ്പിച്ച് അർജന്റീന കളിക്കേണ്ടിവരും. ഈ പിഴ അ‌ർജന്റീന ടീമിന് കനത്ത തിരിച്ചടിയായി. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

പ്രതീക്ഷ

ശിക്ഷ ഒഴിവാക്കാൻ ഫിഫയ്ക്ക് എതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുന്ന അ‌ർജന്റീനയുടെ പ്രതീക്ഷ 9 വർഷം മുമ്പ് മെസി രക്ഷപ്പെട്ട സംഭവമാണ്. അ‌തായത് നിയമപോരാട്ടത്തിലൂടെ ശിക്ഷയിൽ ഇളവ് നേടാനാകുമെന്നാണ് അർജന്റീനയുടെ ആത്മവിശ്വാസം. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ കടുത്ത ശിക്ഷകൾക്കെതിരെ ഫിഫയുടെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാൻ അ‌ർജന്റീന ഫുട്ബോൾ അ‌സോസിയേഷൻ (AFA) തീരുമാനിച്ചു.

മെസിയുടെ കേസ്

2017-ൽ അസിസ്റ്റന്റ് റഫറിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ മെസിക്ക് ഫിഫ 4 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയതോടെ ഒരു മത്സരത്തിന് ശേഷം മെസ്സിയുടെ വിലക്ക് ഫിഫ നീക്കി. ഈ ഒരു സംഭവമാണ് അ‌ർജന്റീനയ്ക്ക് പ്രതീക്ഷ നൽകുന്നത്. അ‌തായത് നടപടി ഉണ്ടായെങ്കിലും നിയമപോരാട്ടത്തിലൂടെ അ‌ത് ലഘൂകരിക്കാനോ രക്ഷപ്പെടാനോ സാധിക്കുമോയെന്നാണ് നോട്ടം.

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മെസിയുടെ കാര്യത്തിലുണ്ടായ അനുകൂല തീരുമാനം പോലെ നിയമപോരാട്ടത്തിലൂടെ പാരെഡെസിന്റെയും മൊളീനയുടെയും വിലക്ക് കുറച്ചുകിട്ടുമെന്ന് അ‌ർജന്റീന പ്രതീക്ഷിക്കുന്നു. ഇനി അ‌ഥവാ ഫിഫ അപ്പീൽ കമ്മിറ്റിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ കായിക തർക്ക പരിഹാര കോടതിയെ (CAS) സമീപിക്കാനും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പദ്ധതിയിടുന്നു എന്ന് പ്രമുഖ രാജ്യന്തര സ്പോർട്സ് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

English Summary

Argentina is reportedly preparing to move forward with a legal battle after FIFA announced strict action over the 2026 FIFA World Cup. Argentina hopes that the legal battle will reduce the bans of Paredes and Molina, similar to the favorable decision in the Messi case nine years ago. The Argentine Football Association is also planning to approach the Court of Arbitration for Sport (CAS) if there is no favorable decision.

Follow Us