പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്

Brazil team to visit India: ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരാൻ തയാറെടുക്കുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയിൽ ബ്രസീൽ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് 'ഇഎസ്‌പിഎൻ ബ്രസീൽ' റിപ്പോർട്ട് ചെയ്തു. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്

Brazil Team To Visit India

Updated On: 

25 Jul 2026 | 03:08 PM

കൊൽക്കത്ത: ബ്രസീൽ ലോകകപ്പിൽ തോറ്റ് പുറത്തായതിന്റെ വിഷമത്തിലിരിക്കുന്ന ഇന്ത്യയിലെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരാൻ തയാറെടുക്കുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയിൽ ബ്രസീൽ സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് ‘ഇഎസ്‌പിഎൻ ബ്രസീൽ’ റിപ്പോർട്ട് ചെയ്തു. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. സൗഹൃദ മത്സരത്തിൽ ബ്രസീലിൻറെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കരാർ സംബന്ധിച്ച നിബന്ധനകൾ കൂടി പൂർത്തിയായാൽ ബ്രസീലിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സൂചന. ഒക്ടോബർ ആദ്യവാരത്തിൽ ബ്രസീലിന്റെ സൗഹൃദ മത്സരം ഇന്ത്യയിൽ നടക്കാനാണ് സാധ്യത. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെയുള്ള ഫിഫയുടെ രാജ്യാന്തര വിൻഡോയുടെ ഭാഗമായിരിക്കും ഈ പര്യടനം. ഈ കാലയളവിൽ മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്, ഒത്താൽ അ‌തിലൊന്ന് ഇന്ത്യയിലാകും.

Also Read: ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ

ഈ ലോകകപ്പിൽ ഇന്ത്യൻ ആരാധകർ തങ്ങൾക്ക് നൽകിയ പിന്തുണ ബ്രസീൽ ടീമിന്റെ ശ്രദ്ധയിലും എത്തിയിരുന്നു. ഈ പിന്തുണയ്ക്ക് നന്ദി എന്ന നിലയിൽ കൂടിയാണ് ബ്രസീൽ ടീം തങ്ങളുടെ പര്യടനത്തിൽ ഇന്ത്യയെ പരിഗണിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന ബ്രസീൽ കൊൽക്കത്തയിലാകും കളിക്കുക എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഒരുപക്ഷേ കൊൽക്കത്തയിലെക്കാൾ കൂടുതൽ ബ്രസീൽ ഫാൻസ് കേരളത്തിലാകും ഉണ്ടാകുക. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, കേരളത്തിലെ ആരാധകർക്ക് ബ്രസീൽ താരങ്ങളെ കാണണമെങ്കിൽ കൊൽക്കത്തയ്ക്ക് വണ്ടി കയറേണ്ടിവരും. ബംഗ്ലാദേശ്, സിംഗപ്പൂർ, ഖത്തർ എന്നീ രാജ്യങ്ങളും ബ്രസീൽ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്കാണ് മുൻതൂക്കം കൂടുതൽ എന്നാണ് റിപ്പോർട്ട്.

കൊൽക്കത്തയെ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ട്

ഇതിന് മുൻപും ലോകഫുട്ബോളിലെ പ്രമുഖരുടെ സാന്നിധ്യം അ‌നുഭവിക്കാനുള്ള ഭാഗ്യം കൊൽക്കത്തയ്ക്ക് ഉണ്ടായിട്ടുണ്ട്. അ‌തിൽ ബ്രസീലുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കാര്യമെന്തെന്നാൽ 1977-ൽ ഈഡൻ ഗാർഡൻസിൽ മോഹൻ ബഗാനെതിരെ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി ഇതിഹാസ താരം പെലെ കളിക്കാനിറങ്ങിയിട്ടുണ്ട് എന്നതാണ്. ഇപ്പോൾ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിലെത്തിയാൽ അത് ഇന്ത്യൻ കായിക ചരിത്രത്തിലെ മറ്റൊരു വലിയ നാഴികക്കല്ലാകും എന്ന് വിലയിരുത്തപ്പെടുന്നു.

ആരാധകരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെത്തുന്ന ബ്രസീൽ ടീമിൽ നെയ്മർ ഉണ്ടാകില്ല എന്നത് ചെറിയ നിരാശയായേക്കും. ഈ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അ‌തേസമയം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ലോകകപ്പിൽ ബ്രസീൽ ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാൾ വിനീഷ്യസ് ആയിരുന്നു.

ഹിറ്റായ ഇന്ത്യൻ ഫാൻസ്

ലോകകപ്പ് സമയത്ത് ബ്രസീൽ ടീമിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിൽ കട്ടൗട്ടുകളും ബാനറുകളും നിറഞ്ഞത് ബ്രസീൽ ദേശീയ ടീമിന്റെയും നെയ്മറിന്റെയും വരെ ശ്രദ്ധയിൽ എത്തിയിരുന്നു. ഇത് അ‌വരെ അ‌ദ്ഭുതപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ പല ബ്രസീൽ ബാനറുകളുടെയും കട്ടൗട്ടുകളുടെയും ഉറവിടം കേരളമായിരുന്നു എന്നതാണ്.

English Summary

The Brazilian football team is preparing to come to India. ‘ESPN Brazil’ reported that Brazil may play a friendly match in Kolkata in the first week of October. The report said that the Brazilian Football Confederation (CBF) is in talks with Indian organizers to bring five-time world champions Brazil to India.

Loading...
Unable to load recommendations.
Follow Us
Related Stories
Sanju Samson: അഫ്ഗാനെതിരെ ആദ്യ ടി20 ഇന്ന്; ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജു സാംസണോ വൈഭവ് സൂര്യവംശിയോ?
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ