CAFA Nations Cup 2025: നേഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഹലും ഛേത്രിയുമില്ല; ഖാലിദ് ജമീലിന്റെ ടീമില്‍ മൂന്ന് മലയാളികള്‍
Indian Football Team Announced For CAFA Nations Cup 2025: ജിതിന്‍ എംഎസ്, ആഷിക് കുരുണിയന്‍, മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലിടം നേടിയ താരങ്ങള്‍. ഖാലിദ് ജമീല്‍ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ദൗത്യമാണ് ഇത്. ഓഗസ്ത് 29ന് താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബര്‍ ഒന്നിന് ഇറാനെയും, നാലിന് അഫ്ഗാനിസ്ഥാനെയും നേരിടും
ബെംഗളൂരു: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം സുനില്‍ ഛേത്രിയും, മലയാളിതാരം സഹല്‍ അബ്ദുല്‍ സമദും ടീമിലില്ല. മൂന്ന് മലയാളി താരങ്ങള്‍ ഇടം നേടി. ജിതിന്‍ എംഎസ്, ആഷിക് കുരുണിയന്‍, മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലിടം നേടിയ താരങ്ങള്‍. ഖാലിദ് ജമീല്‍ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ദൗത്യമാണ് ഇത്. ജിതിന്‍ എംഎസ്, ഇര്‍ഫാന്‍ യുദ്വാദ്, മന്‍വീര്‍ സിങ്, ലാലിയന്‍സുവാല ചാങ്‌തെ, വിക്രം പ്രതാപ് സിങ് എന്നിവരാണ് മുന്നേറ്റ നിരയിലെ താരങ്ങള്‍.
മിഡ്ഫീല്‍ഡര്‍മാരായി ആഷിക് കുരുണിയന്‍, നിഖില്‍ പ്രഭു, സുരേഷ് സിങ് വാങ്ജം, ഡാനിഫ് ഫാരൂഖ് ഭട്ട്, തനോജം ജീക്‌സണ്‍ സിങ്, ബോറിസ് സിങ് തങ്ജം, ഉദാന്ത സിങ് കുമം, നവോറം മനീഷ് സിങ് എന്നിവര്‍ ഇടം നേടി. മുഹമ്മദ് ഉവൈസ്, രാഹുല്‍ ഭെക്കെ, നവോറം റോഷന്‍ സിങ്, അന്‍വര്‍ അലി, സന്ദേശ് ജിങ്കന്‍, ചിങ്ക്‌ലെന്‍സന സിങ്, ഹ്മിങ്തൻമാവിയ റാൾട്ടെ എന്നിവരാണ് ഡിഫന്‍ഡര്‍മാര്‍. ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ഹൃതിക് തിവാരി എന്നിവര്‍ ഗോള്‍ കീപ്പര്‍മാരായും ടീമിലിടം നേടി.
👔 Head Coach Khalid Jamil announces his squad for the #CAFANationsCup 2025! 🇮🇳🐯#IndianFootball ⚽️ pic.twitter.com/wv7boyUAFE
— Indian Football Team (@IndianFootball) August 25, 2025
സുനില്‍ ഛേത്രിയെ ടീമിലുള്‍പ്പെടുത്താത്തത് അപ്രതീക്ഷിതമായി. ഈ ഫിഫ വിന്‍ഡോയില്‍ കൂടുതല്‍ താരങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ് ഛേത്രിയെ പരിഗണിക്കാത്തത് എന്ന് ഖാലിദ് ജമീല്‍ പറഞ്ഞു. ഇതേക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നും, ഛേത്രിയെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ അത് സന്തോഷകരമാണെന്നും, അദ്ദേഹത്തിനായി വാതില്‍ എപ്പോഴും തുറക്കുമെന്നും ഖാലിദ് ജമീല്‍ പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് സഹലിനെ പരിഗണിക്കാത്തതെന്നാണ് സൂചന.
Also Read: Argentina Team Kerala Visit: മെസിപ്പടയുടെ എതിരാളികള്‍ ആര്? പരിഗണനയില്‍ ഈ ടീമുകള്‍
നേഷന്‍സ് കപ്പില്‍ ഓഗസ്ത് 29ന് താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബര്‍ ഒന്നിന് ഇറാനെയും, നാലിന് അഫ്ഗാനിസ്ഥാനെയും നേരിടും.