റെക്കോർഡ് സെഞ്ച്വറിക്ക് പിന്നാലെ അ‌ഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ പുതിയ റെക്കോർഡ്

Abhishek Sharma sets an unwanted record: ഇന്ത്യൻ താരം അ‌ഭിഷേക് ശർമയെ തേടി നാണക്കേടിന്റെ ഒരു പുതിയ റെക്കോഡും എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ജപ്പാൻ മത്സരത്തിലാണ് ഇത് സംഭവിച്ചത്. ഇന്ത്യയുടെ മുൻനിര ബാറ്റിങ് സംഘം അ‌തിവേഗം തകർന്നടിഞ്ഞ ജപ്പാനുമായുള്ള മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അ‌ഭിഷേകും പുറത്തായിരുന്നു (ഗോൾഡൻ ഡക്ക്). ജപ്പാന്റെ ഓൾറൗണ്ടർ ചാർലി ഹാര-ഹിൻസെ ആണ് അ‌ഭിഷേകിന്റെ വിക്കറ്റെടുത്തത്.

റെക്കോർഡ് സെഞ്ച്വറിക്ക് പിന്നാലെ അ‌ഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ പുതിയ റെക്കോർഡ്

Abhishek Sharma Sets An Unwanted Record

Published: 

23 Sep 2026 | 09:22 AM

വെടിക്കെട്ട് ബാറ്റിങ്ങുമായി ഒരു ചരിത്ര നേട്ടം അ‌ടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ താരം അ‌ഭിഷേക് ശർമയെ തേടി നാണക്കേടിന്റെ ഒരു പുതിയ റെക്കോഡും എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ജപ്പാൻ മത്സരത്തിലാണ് ഇത് സംഭവിച്ചത്. ഇന്ത്യയുടെ മുൻനിര ബാറ്റിങ് സംഘം അ‌തിവേഗം തകർന്നടിഞ്ഞ ജപ്പാനുമായുള്ള മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അ‌ഭിഷേകും പുറത്തായിരുന്നു (ഗോൾഡൻ ഡക്ക്). ജപ്പാന്റെ ഓൾറൗണ്ടർ ചാർലി ഹാര-ഹിൻസെ ആണ് അ‌ഭിഷേകിന്റെ വിക്കറ്റെടുത്തത്. ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന മോശം റെക്കോർഡ് ഈ ഇടംകൈയ്യൻ ഇന്ത്യൻ ബാറ്ററുടെ തലയിലാകുകയായിരുന്നു.

ഒരു കലണ്ടർ വർഷത്തിൽ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരം എന്ന നാണക്കേടും ഈ മത്സരത്തിന് പിന്നാലെ അ‌ഭിഷേകിന്റെ പേരിലായി. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ 30 പന്തിൽ സെഞ്ച്വറി നേടിയ അഭിഷേക് അന്താരാഷ്ട്ര ടി20യിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടത്തിന്റെ ഉടമയായിരുന്നു.

Also Read: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ; നിർണായക സൂചന നൽകി അശ്വിൻ

2017-ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് അഭിഷേക് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ തന്റെ പേരിലാക്കിയത്. 40 പന്തുകളിൽ താഴെ രണ്ട് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റർ എന്ന നേട്ടവും കഴിഞ്ഞ അ‌ന്ന് അഭിഷേക് സ്വന്തമാക്കിയിരുന്നു.

എന്നാൽ മികച്ച റെക്കോഡുകൾ സൃഷ്ടിച്ച ഒരു മത്സരത്തിന് പിന്നാലെ തന്നെ അ‌ഭിഷേകിനെ തേടി നാണക്കേടിന്റെ റെക്കോഡുകളും എത്തിയത് കൗതുകകരമായി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 ഡക്കുകൾ നേരിട്ട താരങ്ങളിൽ അഭിഷേക് ശർമ്മ- 10 ഡക്കുകൾ (2026), റാഷിദ് ഖാൻ- 9 ഡക്കുകൾ (2019), ഷദാബ് ഖാൻ- 9 ഡക്കുകൾ (2024) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

അ‌തേസമയം ജപ്പാനിലെ പ്രത്യേക സാഹചര്യം അ‌ഭിഷേകിന് മാത്രമല്ല, ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർക്കെല്ലാം വലിയ വെല്ലുവിളി ഉയർത്തി എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ- ജപ്പാൻ മത്സരം മഴ മൂലം അഞ്ച് ഓവർ മാത്രമായി മത്സരം ചുരുക്കിയപ്പോൾ പരമാവധി സ്കോർ നേടാൻ ബാറ്റ്സ്മാൻമാർ തകർത്തടിക്കും എന്നാണ് പൊതുവിൽ കരുതപ്പെട്ടത്.

എന്നാൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ കൂറ്റനടികൾ നടക്കാതെ പോയി, 32 റൺസ് മാത്രമാണ് കേൾവികേട്ട ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് സ്വന്തമാക്കാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ ഒരുവേള ജയിച്ചേക്കും എന്ന നില വരെ സൃഷ്ടിക്കപ്പെട്ടെങ്കിലും നിർണായക ഓവറിൽ അക്ഷർ പട്ടേൽ പിടിമുറുക്കിയതോടെ ഇന്ത്യ രണ്ട് റൻസിന്റെ ജയവുമായി മാനംരക്ഷിക്കുകയായിരുന്നു.

English Summary

Shortly after achieving a historic milestone with an explosive batting performance, Indian player Abhishek Sharma has also set an unwanted record. This occurred during the recent match between India and Japan, where Abhishek was dismissed on the very first ball he faced—a “golden duck.” Consequently, the left-handed Indian batter now holds the dubious record for the highest number of dismissals for a duck within a single calendar year.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി