Sanju Samson: ‘സഞ്ജു കളിക്കുന്നത് എല്ലാവരുടെയും ഇമോഷനുകളുമായി; വൈഭവ് കാത്തിരിക്കേണ്ടി വരും’ ! മുന്‍ പരിശീലകന്‍ പറയുന്നു
Abhishek Nayar on Sanju Samson: സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയ്‌ക്കെതിരെ പലപ്പോഴും വിമര്‍ശനമുയരാറുണ്ട്. പകരം വൈഭവ് സൂര്യവംശിയെ പരിഗണിച്ചുകൂടേയെന്നും അഭിപ്രായങ്ങള്‍ വരാറുണ്ട്. എന്നാല്‍ വിമർശനങ്ങൾക്ക് വലിയ സ്കോറിലൂടെ മറുപടി നൽകാനുള്ള സഞ്ജുവിന്റെ കഴിവ് കാരണം ടീം മാനേജ്മെന്റിന് പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ലെന്ന് അഭിഷേക് നായര്‍.
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലും അവസരത്തിനായി വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് ഇന്ത്യയുടെ മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. തുടർച്ചയായി കുറഞ്ഞ സ്കോറുകൾ നേടിയാലും വലിയൊരു ഇന്നിങ്‌സിലൂടെ ശക്തമായി തിരിച്ചുവരാനുള്ള സഞ്ജു സാംസണിന്റെ കഴിവാണ് ഇതിന് കാരണമായി അഭിഷേക് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ടീം കോമ്പിനേഷനും, പ്രത്യേകിച്ച് ഇടംകൈയ്യൻ-വലംകൈയ്യൻ ബാറ്റിംഗ് ജോഡിയുടെ ആവശ്യകതയും സെലക്ഷൻ തീരുമാനങ്ങളെ സ്വാധീനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്‌ക്കെതിരെ പലപ്പോഴും വിമര്‍ശനമുയരാറുണ്ട്. പകരം വൈഭവ് സൂര്യവംശിയെ പരിഗണിച്ചുകൂടേയെന്നും അഭിപ്രായങ്ങള്‍ വരാറുണ്ട്. എന്നാല്‍ വിമർശനങ്ങൾക്ക് വലിയ സ്കോറിലൂടെ മറുപടി നൽകാനുള്ള സഞ്ജുവിന്റെ കഴിവ് കാരണം ടീം മാനേജ്മെന്റിന് പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ കഴിയില്ലെന്ന് അഭിഷേക് നായര്‍ വ്യക്തമാക്കി.
സഞ്ജു എല്ലാവരുടെയും ഇമോഷനുകളുമായി കളിക്കുന്ന താരമാണെന്ന് അഭിഷേക് നായര്‍ പറഞ്ഞു. അദ്ദേഹം രണ്ട് മത്സരങ്ങളിൽ റൺസ് നേടിയില്ലെങ്കിൽ എല്ലാവരും ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങും. സഞ്ജു അവസരങ്ങള്‍ മുതലാക്കുന്നില്ലെന്നും, ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്നും, വൈഭവിനെ കളിപ്പിക്കണമെന്നും തരത്തില്‍ ചോദ്യങ്ങള്‍ ഉയരും. എന്നാല്‍ അതേ നിമിഷത്തില്‍ തന്നെ വളരെ വേഗത്തിൽ 80 റൺസ് നേടി സഞ്ജു എല്ലാവരെയും അമ്പരപ്പിക്കുമെന്നും അഭിഷേക് നായര്‍ ചൂണ്ടിക്കാട്ടി.
“സഞ്ജു അത്തരത്തിലൊരു താരമാണ്. അദ്ദേഹം നിങ്ങൾക്ക് വീണ്ടും വീണ്ടും അദ്ദേഹത്തിനെതിരെ ചോദ്യങ്ങൾ ഉയർത്താനുള്ള അവസരങ്ങൾ തരും. പെട്ടെന്ന് തന്നെ ഒരു വലിയ ഇന്നിങ്സ് കളിച്ച് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടാകുന്ന നിമിഷങ്ങൾ ഉണ്ടാകും. എന്നാൽ വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കേണ്ടി വരും”-എന്ന് അഭിഷേക് നായര്‍ ജിയോസ്റ്റാറിനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
അവസരങ്ങൾ ലഭിക്കും
വൈഭവിന് അവസരങ്ങള്‍ ലഭിക്കുമെന്നും, അതിനായി കാത്തിരിക്കണമെന്നും ഇന്ത്യയുടെ മുന്‍ അസിസ്റ്റന്റ് പരിശീലകന്‍ പറഞ്ഞു. വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറം മറ്റ് കാര്യങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും ടീം സെലക്ഷന്‍. . ടീമിന്റെ ബാലൻസും സെലക്ഷനോടുള്ള മാനേജ്മെന്റിന്റെ സമീപനവും പ്രധാനമാണ്. തുടർച്ചയായ മാറ്റങ്ങൾ ടീം സംസ്കാരത്തെയും യുവതാരങ്ങളുടെ വളർച്ചയെയും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“ഒരുപക്ഷേ സഞ്ജു ഇല്ലാത്തതോ വിശ്രമം അനുവദിച്ചതോ ആയ ഒരു പരമ്പരയിൽ വൈഭവിന് കളിക്കാൻ അവസരം ലഭിച്ചേക്കാം. എന്നാൽ ടോപ്പ് ഓർഡറിലും മൂന്നാം നമ്പറിലും ഇടംകൈയ്യൻ ബാറ്റർമാർ ഉള്ളപ്പോൾ, അവർക്കിടയിൽ ഒരു വലംകൈയ്യൻ ബാറ്റർ കൂടി വേണമെന്ന് ടീം സ്വാഭാവികമായും ആഗ്രഹിക്കും.. അതിനാൽ, അതിനാൽ, ഇത് വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും തമ്മിലുള്ള വിഷയമല്ലl മറിച്ച്, ബ്രേസ്വെല്ലിനെപ്പോലെയുള്ള ഒരു ബൗളർക്ക് പവർപ്ലേയിൽ വന്നു തന്റെ ഓവറുകൾ എളുപ്പത്തിൽ എറിഞ്ഞു തീർക്കാൻ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ ടീമിൽ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം”-അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.
English Summary
Abhishek Nayar stated that Vaibhav Sooryavanshi must wait for his T20I debut. He noted Sanju Samson’s ability to bounce back with big innings. Maintaining a left-right batting combination remains crucial for team balance. Frequent team changes could negatively affect the overall squad culture.