India vs Zimbabwe Women 2nd T20 Live: ഇന്നുംകൂടി ജയിച്ചാല് ഇന്ത്യയ്ക്ക് പരമ്പര; സിംബാബ്വെയെ തൂത്തെറിയാന് സ്മൃതിയും സംഘവും
IND-W vs ZIM-W 2nd T20 Live Score Updates in Malayalam: വനിതാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില് ഇന്ന് ഇന്ത്യയും, സിംബാബ്വെയും ഏറ്റുമുട്ടും. രാത്രി ഏഴിന് ന്യൂ റായ്പുര് ഷഹീദ് വീര് നാരായണ് സിങ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 6.30-ന് ടോസ് ഇടും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില് ഇന്ത്യ ജയിച്ചിരുന്നു.
LIVE NEWS & UPDATES
-
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്
സ്മൃതി മന്ദാന, ഷഫാലി വര്മ, അനുഷ്ക ബ്രിജ്മോഹന് ശര്മ, ഹര്മന്പ്രീത് കൗര്, നിക്കി പ്രസാദ്, ദീപ്തി ശര്മ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, നന്ദനി ശര്മ, ക്രാന്തി ഗൗഡ്.
വനിതാ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില് ഇന്ന് ഇന്ത്യയും, സിംബാബ്വെയും ഏറ്റുമുട്ടും. രാത്രി ഏഴിന് ന്യൂ റായ്പുര് ഷഹീദ് വീര് നാരായണ് സിങ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 6.30-ന് ടോസ് ഇടും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തില് ഇന്ത്യ ജയിച്ചിരുന്നു. സ്മൃതി മന്ദാന ക്യാപ്റ്റനായതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. ഇന്നും കൂടി ജയിച്ചാല് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ആദ്യ ടി20യില് നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 20 ഓവറില് അഞ്ച് വിക്കറ്റിന് 114 റണ്സെടുത്തു. 15.4 ഓവറില് ആറു വിക്കറ്റ് നഷ്ടത്തില് ഇന്ത്യ വിജയലക്ഷ്യം മറികടന്നു. താരതമ്യേന ദുര്ബലരാണെങ്കിലും ഇന്ത്യ വിറപ്പിച്ച ശേഷമാണ് സിംബാബ്വെ കീഴടങ്ങിയത്.
സ്മൃതി മന്ദാന, ഷഫാലി വര്മ, ഹര്മന്പ്രീത് കൗര് തുടങ്ങിയവര് ഒറ്റയക്കത്തിന് പുറത്തായി. 37 പന്തില് 49 റണ്സെടുത്ത ദീപ്തി ശര്മയുടെയും, പുറത്താകാതെ 35 പന്തില് 39 റണ്സെടുത്ത നിക്കി പ്രസാദിന്റെയും പ്രകടനമാണ് കരുത്തായത്. ഇന്നത്തെ മത്സരത്തിന്റെ ലൈവ് അപ്ഡേറ്റ് ടിവി 9 മലയാളത്തിലൂടെ വായിക്കാം.
Published On - Oct 18,2026 3:58 PM