Asian Games 2026: മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ; ക്രിക്കറ്റിലും ഹോക്കിയിലുമടക്കം പോരാട്ടങ്ങള്‍; നാളെ ആവേശമേറും

India Schedule September 20 Asian Games 2026: വ്യാഴാഴ്ച മുതല്‍ ഇന്ത്യ വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. ടെക്‌ബോളില്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ടെക്‌ബോളില്‍ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളായ ക്വിൻസി ജൊവാക്വിം ഡിസൂസ, മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് എന്നിവര്‍ ഞായറാഴ്ച കളത്തിലിറങ്ങും.

Asian Games 2026: മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ; ക്രിക്കറ്റിലും ഹോക്കിയിലുമടക്കം പോരാട്ടങ്ങള്‍; നാളെ ആവേശമേറും

Asian Games 2026 India

Published: 

19 Sep 2026 | 09:17 PM

ഏഷ്യന്‍ ഗെയിംസില്‍ നാളെ (സെപ്തംബര്‍ 20, ഞായര്‍) മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ താരങ്ങള്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കാനിറങ്ങും. വ്യാഴാഴ്ച മുതല്‍ ഇന്ത്യ വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. ടെക്‌ബോളില്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ടെക്‌ബോളില്‍ രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകളായ ക്വിൻസി ജൊവാക്വിം ഡിസൂസ, മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് എന്നിവര്‍ ഞായറാഴ്ച കളത്തിലിറങ്ങും. ക്വാർട്ടർ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച വിയറ്റ്നാമിന്റെ ഗിയ എൻഗി ട്രിൻ, ഹോങ് മിൻ താൻ എൻഗുയെൻ സഖ്യത്തിനെതിരെ മിക്സഡ് ഡബിൾസ് വെങ്കല മെഡൽ പോരാട്ടത്തില്‍ ഇവര്‍ മത്സരിക്കും.

ക്വിൻസിക്ക് വ്യക്തിഗത ഇനത്തിലും മത്സരമുണ്ട്‌. ഞായറാഴ്ച നടക്കുന്ന വനിതാ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ജപ്പാന്റെ യുയിന സകാമോട്ടോയെ ക്വിൻസി നേരിടും. വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മത്സരം നടക്കുന്നതും നാളെയാണ്.

ഷൂട്ടിങിലും നാളെ മത്സരമുണ്ട്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. എലവെനിൽ വാളറിവൻ, സോനം ഉത്തം മസ്കർ, വിദർശ കെ വിനോദ് എന്നിവരിലാണ് പ്രതീക്ഷ. ഹോക്കിയില്‍ പുരുഷ, വനിത ടീമുകളുടെ മത്സരവും നാളെ ആരംഭിക്കും. പുരുഷ ടീം ഇന്തോനേഷ്യയ്ക്കെതിരെയും വനിതാ ടീം ഉസ്ബെക്കിസ്ഥാനെതിരെയുമാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്.

ഇന്ത്യയുടെ നാളത്തെ ഷെഡ്യൂള്‍

വനിതാ ക്രിക്കറ്റ്

രാവിലെ 10:30 – സെമിഫൈനൽ 2: ബംഗ്ലാദേശ് vs ഇന്ത്യ

ബാഡ്മിന്റൺ

രാവിലെ 11:30 – വുമൻസ് ടീം ഫസ്റ്റ് റൗണ്ട്: ഖസാക്കിസ്ഥാൻ vs ഇന്ത്യ

ഷൂട്ടിംഗ്

  • രാവിലെ 06:15 – 10 മീറ്റർ എയർ റൈഫിൾ വുമൻസ് ക്വാളിഫിക്കേഷൻ
  • രാവിലെ 06:15 – 10 മീറ്റർ എയർ റൈഫിൾ വുമൻസ് ടീം ഫൈനൽ
  • രാവിലെ 11:00 – 10 മീറ്റർ എയർ റൈഫിൾ വുമൻസ് ഫൈനൽ

ടെക്ബോൾ

  • രാവിലെ 06:30 – വുമൻസ് സിംഗിൾസ് വെങ്കല മെഡൽ മത്സരം: യുയിന സകാമോട്ടോ (ജപ്പാൻ) vs ക്വിൻസി ജൊവാക്വിം ഡിസൂസ (ഇന്ത്യ)
  • രാവിലെ 07:00 – മിക്സഡ് ഡബിൾസ് വെങ്കല മെഡൽ മത്സരം: ക്വിൻസി ജൊവാക്വിം ഡിസൂസ / മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് (ഇന്ത്യ) vs ഹോങ് മിൻ താൻ എൻഗുയെൻ / ഗിയ എൻഗി ട്രിൻ (വിയറ്റ്നാം)

Also Read: Asian Games 2026: കിറ്റ്‌ ശരിയായില്ല, മുറിയിൽ സ്ഥലമില്ല! ജപ്പാനില്‍ പുതിയ ഹോട്ടൽ തിരക്കി ബിസിസിഐ

ടേബിൾ ടെന്നീസ്

  • രാവിലെ 06:30 – വുമൻസ് ടീം ഗ്രൂപ്പ് എഫ്: ഇന്ത്യ vs ഇന്തോനേഷ്യ
  • രാവിലെ 09:00 – പുരുഷ ടീം ഗ്രൂപ്പ് എഫ്: ഇന്ത്യ vs ഇന്തോനേഷ്യ
  • ഉച്ചയ്ക്ക് 12:30 – വുമൻസ് ടീം ഗ്രൂപ്പ് എഫ്: സിംഗപ്പൂർ vs ഇന്ത്യ
  • വൈകുന്നേരം 03:00 – മെൻസ് ടീം ഗ്രൂപ്പ് എഫ്: ഇന്ത്യ vs ഇറാൻ

ഫീൽഡ് ഹോക്കി

  • രാവിലെ 07:30 – വനിതകളുടെ പൂൾ ബി: ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ
  • രാവിലെ 11:30 – പുരുഷന്മാരുടെ പൂൾ എ: ഇന്ത്യ vs ഇന്തോനേഷ്യ

വുഷു

  • രാവിലെ 05:30 – പുരുഷന്മാരുടെ ചാങ്‌ക്വാൻ ഫൈനൽ
  • തുടർന്ന് – വനിതകളുടെ 52 കി.ഗ്രാം വിഭാഗം (റൗണ്ട് ഓഫ് 16): സോഗന്ദ് സിൻകെയ്‌ചെറ്റൻ (ഇറാന്‍) vs അപർണ (ഇന്ത്യ)
  • തുടർന്ന് – പുരുഷന്മാരുടെ 75 കി.ഗ്രാം വിഭാഗം (റൗണ്ട് ഓഫ് 16): സോഹൈൽ മൂസവി (ഇറാന്‍) vs വിക്രാന്ത് ബലിയൻ (ഇന്ത്യ)

English Summary

India aims to open its medal tally at the Asian Games 2026 on Sunday. Teqball stars Quimcy Dsouza and Anas Beg are competing in bronze-medal matches. The women’s cricket team faces Bangladesh in the semifinals to defend their gold. Indian shooters, hockey teams, and badminton players are also in action.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്