പ്രായത്തട്ടിപ്പ് നടത്തി അണ്ടര്‍ 19 താരം! ആധാര്‍ വിവരങ്ങളിലെ സംശയത്തില്‍ കുടുങ്ങി; നടപടിയുമായി ബിസിസിഐ

India U-19 Spinner Rohit Yadav Banned for Two Years: ബിസിസിഐയുടെ നിർദ്ദേശത്തെത്തുടർന്ന് ഈ വർഷം ആദ്യം താരങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട രേഖകള്‍ സിഎബി സൂക്ഷ്മപരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് സംശയം തോന്നിയത്‌. തുടർന്ന് അസോസിയേഷൻ വിശദീകരണം തേടുകയും വിഷയം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

പ്രായത്തട്ടിപ്പ് നടത്തി അണ്ടര്‍ 19 താരം! ആധാര്‍ വിവരങ്ങളിലെ സംശയത്തില്‍ കുടുങ്ങി; നടപടിയുമായി ബിസിസിഐ

പ്രതീകാത്മക ചിത്രം

Published: 

03 Sep 2026 | 08:58 PM

പ്രായത്തട്ടിപ്പിനെ തുടര്‍ന്ന് അണ്ടര്‍ 19 താരം രോഹിത് യാദവിന് ബിസിസിഐ രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഈ മാസം അവസാനം രാജ്കോട്ടിൽ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ് രോഹിത്. ഇന്ത്യൻ അണ്ടർ-19 ടീമിനൊപ്പം ശ്രീലങ്കയിലേക്കും താരം പര്യടനം നടത്തിയിരുന്നു. ആധാർ രേഖകളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളാണ് പ്രായത്തട്ടിപ്പ് പുറത്തെത്തിച്ചത്. ജനനത്തീയതിയിൽ ഒന്നിലധികം മാറ്റങ്ങൾ വരുത്തിയെന്നാണ് ആരോപണം.

2014-ൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ (സിഎബി) രോഹിത് രജിസ്റ്റർ ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ ജനനത്തീയതി 2007 ജൂലൈ 7 എന്നും മേൽവിലാസം ഉത്തർപ്രദേശിലുമാണ് രേഖപ്പെടുത്തിയിരുന്നത്. 2017-ലെ ഒരു ആധാർ അപ്‌ഡേറ്റില്‍ അദ്ദേഹത്തിന്റെ ജനിച്ച വർഷം 2006 ആയി മാറ്റി. തുടർന്ന് 2020-ൽ നടത്തിയ അപ്‌ഡേറ്റിലും 2006 എന്ന് തന്നെയായിരുന്നു.

എന്നാൽ 2021-ൽ ജനിച്ച വർഷം വീണ്ടും മാറ്റി. 2009 എന്നാക്കിയാണ് മാറ്റിയത്‌. 2022, 2023, 2024 വർഷങ്ങളിലെ തുടർന്നുള്ള ആധാർ അപ്‌ഡേറ്റുകളിലും 2009 എന്നത് തുടർന്നു. അതിനിടയിൽ, അദ്ദേഹത്തിന്റെ വിലാസവും ഉത്തർപ്രദേശിൽ നിന്ന് ഹൗറയിലേക്കും, പിന്നീട് ലിലുവയിലേക്കും മാറ്റി രേഖപ്പെടുത്തി.

Also Read: Manav Krishna: സെവാഗിന്റെയും, ദ്രാവിഡിന്റെയും മക്കള്‍ മാത്രമല്ല; ഓസീസ് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമില്‍ മലയാളി പയ്യനും

ബിസിസിഐയുടെ നിർദ്ദേശത്തെത്തുടർന്ന് ഈ വർഷം ആദ്യം താരങ്ങളുടെ പ്രായവുമായി ബന്ധപ്പെട്ട രേഖകള്‍ സിഎബി സൂക്ഷ്മപരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് സംശയം തോന്നിയത്‌. തുടർന്ന് അസോസിയേഷൻ വിശദീകരണം തേടുകയും വിഷയം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

ലെഗ് സ്പിന്നറായ രോഹിത്, ജൂനിയർ തലത്തിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഇന്ത്യൻ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്‌. ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ്‌ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 സ്ക്വാഡിൽ രോഹിതിന് പകരം മറ്റൊരു താരത്തെ ബോർഡ് ഉടന്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ഇന്ത്യൻ അണ്ടര്‍ 19 സ്ക്വാഡ്

  • ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടര്‍ 19 സ്ക്വാഡ്: ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റന്‍), യശ്ബർദൻ ചൗഹാൻ (വൈസ് ക്യാപ്റ്റന്‍), രജത് ബാഗേൽ (വിക്കറ്റ് കീപ്പര്‍), ആര്യവീർ സെവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനാൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), വി.യഷ്വീർ, രോഹിത് യാദവ്, ഷവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട്ട, കാവ്യ പട്ടേൽ.
  • മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടര്‍ 19 സ്ക്വാഡ്: യശ്ബർദൻ ചൗഹാൻ (ക്യാപ്റ്റന്‍), ലക്ഷ്യ റായ്ചന്ദാനി (വൈസ് ക്യാപ്റ്റന്‍), സാഗർ വിർക്ക്, കുശാഗ്ര ഓജ, മനൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പര്‍), അഭിപ്രയ് ബിശ്വാസ് (വിക്കറ്റ് കീപ്പര്‍), രോഹിത് യാദവ്, ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഗവേന്ദ്ര, പ്രിയാൻഷു സിംഗ്, മോഹിത് ഉൾവ, ആര്യൻ യാദവ്.

English Summary

BCCI has imposed an immediate two-year ban on India Under-19 cricketer Rohit Yadav over age record discrepancies. The action was taken after an age-verification exercise revealed multiple alterations to his birth year and address in his Aadhaar documents over several years. The issue came to light during a scrutiny of player documents by the Cricket Association of Bengal, which subsequently reported the matter to the board.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി