IND vs NZ: ന്യൂസിലന്‍ഡ് പര്യടനത്തിലും സ്ഥാനം നിലനിര്‍ത്തി സഞ്ജു, ഭുവി തിരിച്ചെത്തി
BCCI announces India & India A squads for New Zealand tour: സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി. ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. പരിക്കില്‍ നിന്ന് മുക്തനായ വരുണ്‍ ചക്രവര്‍ത്തിയെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍ തുടങ്ങിയവരും ടി20 ടീമിലിടം നേടി.

Sanju Samson and Bhuvneshwar Kumar
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സീനിയര്‍ ടീമിനെയും, ഇന്ത്യ എ ടീമിനെയും പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ടി20 ടീമിനെ നയിക്കും. സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി. ടി20 ടീമില്‍ ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. പരിക്കില്‍ നിന്ന് മുക്തനായ വരുണ്‍ ചക്രവര്‍ത്തിയെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍ തുടങ്ങിയവരും ടി20 ടീമിലിടം നേടി. ഋഷഭ് പന്തിനെ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമാകും പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നത്.
ടി20 പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്. ആദ്യ ടി20 ഒക്ടോബര്‍ രണ്ടിനും, രണ്ടാമത്തേത് ഒക്ടോബര്‍ 24-നും നടക്കും. രണ്ട് മത്സരങ്ങള്‍ക്കും ക്രൈസ്റ്റ്ചര്‍ച്ച് ആതിഥേയത്വം വഹിക്കും. മൂന്നാം ടി20 27-ന് വെല്ലിങ്ടണില്‍ നടക്കും. നാലാമത്തേത് ഒക്ടോബര്‍ 30-ന് ഓക്ക്‌ലന്‍ഡിലും, അഞ്ചാം ടി20 നവംബര്‍ ഒന്നിന് ഹാമില്‍ട്ടണിലും നടക്കും.
മൂന്ന് മള്‍ട്ടി ഡേ മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. ഇതില്‍ ആദ്യ മത്സരം ഒക്ടോബര്‍ 24-ന് ആരംഭിക്കും. ഒക്ടോബര്‍ 31-നാണ് രണ്ടാം മത്സരം തുടങ്ങുന്നത്. മൂന്നാമത്തേത് നവംബര്‍ ഏഴിന് തുടങ്ങും. ഇതില്‍ ഒന്നും മൂന്നും മത്സരങ്ങള്‍ക്ക് ലിങ്കണും, രണ്ടാമത്തേതിന് ക്രൈസ്റ്റ്ചര്‍ച്ചും ആതിഥേയത്വം വഹിക്കും.
സ്‌ക്വാഡുകള്‍ ഇങ്ങനെ
ഇന്ത്യയുടെ ടി20 ടീം: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ്മ, അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീര്‍, പ്രിൻസ് യാദവ്, മയങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്
ഇന്ത്യ എ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ദേവദത്ത് പടിക്കൽ, രവിചന്ദ്രൻ സ്മരൺ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, ആക്വിബ് നബി, ആകാശ് ദീപ്, അൻഷുൽ കാംബോജ്, മാനവ് സുതാർ, മുകേഷ് ചൗധരി, സായ് സുദർശൻ, യാഷ് റാത്തോഡ്, മുകേഷ് കുമാർ
ഭുവനേശ്വറിന്റെ തിരിച്ചുവരവ്
നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
English Summary
The BCCI selection committee has announced the India and India A squads for the upcoming tour of New Zealand. Shreyas Iyer will lead India in a five-match T20I series starting on October 22, 2026. Dhruv Jurel will captain the India A squad for three multi-day matches against New Zealand A.