AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഒടുവിൽ നല്ലബുദ്ധി തെളിഞ്ഞോ! ബിസിസിഐ ടീം സെലക്ഷന്റെ ‘ട്രാക്ക്’ ​മാറ്റി; ഇനി റിസ്ക് എടുക്കില്ല

BCCI reportedly revised its selection policy: സെലക്ഷൻ റിപ്പോർട്ടുകളിലും ഫിറ്റ്നസ് ഡീറ്റെയിൽസിലും പൂർണ്ണ സുതാര്യത ഉറപ്പാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവൻ വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കുന്നുണ്ട്. മത്സരത്തിന് മുൻപ് ഫിറ്റ്നസ് ടെസ്റ്റ് പാസാകാത്ത പക്ഷം പകരക്കാരായി ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ സെലക്ടർമാർക്ക് വ്യക്തതയുണ്ടാകും.

ഒടുവിൽ നല്ലബുദ്ധി തെളിഞ്ഞോ! ബിസിസിഐ ടീം സെലക്ഷന്റെ ‘ട്രാക്ക്’ ​മാറ്റി; ഇനി റിസ്ക് എടുക്കില്ല
Bcci Reportedly Revised Its Selection PolicyImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 02 Sep 2026 | 08:18 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനിൽ ബിസിസിഐ ചില നിർണായക നയം മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതോടെയാണ് ടീം സെലക്ഷനിലെ ഈ നയംമാറ്റം വ്യക്തമായിരിക്കുന്നത്. പരിക്കേറ്റ കളിക്കാരെ ധൃതിപിടിച്ച് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നു എന്നൊരു ആക്ഷേപം സെലക്ഷൻ കമ്മറ്റിക്ക് എതിരേ ഉയർന്നിരുന്നു. ഈ രീതിക്കെതിരേ ശക്തമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഒരു കളിക്കാരന് പൂർണ്ണ ഫിറ്റ്നസ് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇനി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ അനുമതി നൽകൂ എന്നാണ് ബിസിസിഐയുടെ പുതിയ നയം എന്ന് കഴിഞ്ഞ ദിവസത്തെ ടീം പ്രഖ്യാപനം സൂചന നൽകുന്നു.

മൂന്ന് മത്സരങ്ങളുടെ ഇന്ത്യ- അ‌ഫ്ഗാൻ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരുടെ പേരുകൾക്ക് സമീപം ‘ആസ്റ്ററിസ്ക്’ (*) ചിഹ്നം രേഖപ്പെടുത്തിയിരുന്നു. ഈ കളിക്കാരുടെ ഫിറ്റ്നസ് കാര്യത്തിൽ പൂർണ്ണ ഉറപ്പില്ലെന്നും, ഫിറ്റ്നസ് തെളിയിക്കുന്നതിന് വിധേയമായി മാത്രമേ ഇവരെ ടീമിൽ ഉൾപ്പെടുത്തൂ എന്നുമാണ് ഇതിനർത്ഥം.

ALSO READ: അയ്യർ തന്നെ നയിക്കും! സഞ്ജു തിരികെയെത്തി; അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് (CoE) പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്ത രീതിക്കെതിരെ കടുത്ത വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് കളിക്കാരുടെ ഫിറ്റ്നസ് പൂർണ്ണമായും ഉറപ്പാക്കിയേ ടീമിലെടുക്കൂ എന്ന് വ്യക്തമാക്കി ടീം പ്രഖ്യാപനത്തിൽ ചില താരങ്ങളുടെ പേരിനൊപ്പം ആസ്റ്ററിസ്ക് ചിഹ്നം നൽകിയിരിക്കുന്നത്.

നേര​ത്തെ ഹർഷിത് റാണ, ബുംറ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പൂർണ്ണ കായികക്ഷമത കൈവരിക്കുന്നതിന് മുൻപ് ടീമിലെത്തുകയും വീണ്ടും എന്നാൽ വീണ്ടും പരിക്കിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ടീമിൽ നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ തുടങ്ങിയവരുടെ പേരുകൾക്ക് സമീപം നക്ഷത്രചിഹ്നം ഉണ്ടായിരുന്നു, ഇത് അവരുടെ ഫിറ്റ്നസ് സംബന്ധിച്ച് ബോർഡിന് പൂർണ്ണ ഉറപ്പില്ലെന്ന് സൂചിപ്പിക്കുന്നു.

മത്സരങ്ങൾക്ക് 3-4 ആഴ്ചകൾക്ക് മുൻപാണ് ടീം പ്രഖ്യാപനം നടക്കുന്നത്. അതിനാൽ സെലക്ഷൻ നടക്കുമ്പോൾ പൂർണ്ണ ഫിറ്റ്നസ് ഇല്ലെങ്കിലും മത്സരം നടക്കുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയുള്ള കളിക്കാരെ മുൻകൂട്ടി തള്ളിക്കളയാതിരിക്കാനാണ് ഈ ‘ആസ്റ്ററിസ്ക്’ രേഖപ്പെടുത്തൽ രീതി ഉപയോഗിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വിശദീകരിച്ചു. സെപ്റ്റംബർ 13-ന് ഡൽഹിയിൽ ആണ് ഇന്ത്യ- അ‌ഫ്ഗാൻ ടി20 പരമ്പരയിയെ ആദ്യ മത്സരം നടക്കുക.

ആദ്യ മത്സരത്തിന് മുൻപായി ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയും പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അ‌തേസമയം ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഫിറ്റ്നസ് നിലയെക്കുറിച്ച് മാനേജ്മെന്റിന് 200 ശതമാനം ഉറപ്പില്ലെങ്കിൽ ടീമിൽ ഒരു കളിക്കാരനെയും ഉൾപ്പെടുത്തേണ്ടതില്ലെന്ന് ബിസിസിഐ ഇപ്പോൾ തീരുമാനിച്ചു എന്നാണ് ക്രിക്ക്ബസിലെ ഒരു റിപ്പോർട്ട് പറയുന്നത്.

സുതാര്യത ഉറപ്പാക്കും

സെലക്ഷൻ റിപ്പോർട്ടുകളിലും ഫിറ്റ്നസ് ഡീറ്റെയിൽസിലും പൂർണ്ണ സുതാര്യത ഉറപ്പാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവൻ വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കുന്നുണ്ട്. മത്സരത്തിന് മുൻപ് ഫിറ്റ്നസ് ടെസ്റ്റ് പാസാകാത്ത പക്ഷം പകരക്കാരായി ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ സെലക്ടർമാർക്ക് വ്യക്തതയുണ്ട് എന്നാണ് ലക്ഷ്മൺ പറയുന്നത്.

English Summary

The BCCI has reportedly made some crucial policy changes in the selection of the Indian cricket team. There was an allegation against the selection committee that injured players were being rushed back into the team. In the backdrop of strong criticism against this practice, the BCCI’s new policy states that a player will now be allowed to play in international matches only after ensuring that he is fully fit.

Follow Us