Stuart Broad: ‘യുവരാജ് ഒപ്പിട്ട ജഴ്സി സ്റ്റുവർട്ട് ബ്രോഡ് വലിച്ചെറിഞ്ഞു’; വെളിപ്പെടുത്തലുമായി പിതാവ്

Stuart Broad vs Yuvraj Singh: യുവരാജ് സിംഗിൻ്റെ ജഴ്സി സ്റ്റുവർട്ട് ബ്രോഡ് വലിച്ചെറിഞ്ഞെന്ന് പിതാവ്. മാച്ച് റഫറി കൂടിയായിരുന്ന ക്രിസ് ബ്രോഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Stuart Broad: യുവരാജ് ഒപ്പിട്ട ജഴ്സി സ്റ്റുവർട്ട് ബ്രോഡ് വലിച്ചെറിഞ്ഞു; വെളിപ്പെടുത്തലുമായി പിതാവ്

സ്റ്റുവർട്ട് ബ്രോഡ്, യുവരാജ് സിംഗ്

Published: 

28 Oct 2025 20:58 PM

യുവരാജ് സിംഗ് ഒപ്പിട്ട ജഴ്സി സ്റ്റുവർട്ട് ബ്രോഡ് വലിച്ചെറിഞ്ഞ വെളിപ്പെടുത്തലുമായി പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ്. താൻ സ്റ്റുവർട്ടിന് ക്രിസ്മസ് സമ്മാനമായി ജഴ്സി നൽകിയെന്നും മകൻ അത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്നുമാണ് ക്രിസ് ബ്രോഡ് പറഞ്ഞത്. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ് ബ്രോഡിൻ്റെ വെളിപ്പെടുത്തൽ.

2007 ടി20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ക്രിസ് ബ്രോഡ് സ്റ്റുവർട്ട് ബ്രോഡിന് യുവരാജിൻ്റെ ജഴ്സി സമ്മാനം നൽകിയത്. ആ മത്സരത്തിൽ യുവരാജ് ബ്രോഡിൻ്റെ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയിരുന്നു. “യുവരാജിൽ നിന്ന് എനിക്കൊരു ഒപ്പിട്ട ജഴ്സി ലഭിച്ചു. അത് ക്രിസ്മസ് സമയത്ത് ഞാൻ സ്റ്റുവർട്ടിന് നൽകി. അവൻ സമ്മാനം തുടർന്നു, അത് കണ്ടു, എന്നിട്ട് ചവറ്റുകുട്ടയിലേക്കിട്ടു. അവന് എൻ്റെ തമാശ മനസ്സിലാക്കാൻ കഴിഞ്ഞില്ല. യുവരാജ് ആറ് സിക്സറടിച്ചത് കാരണം അവൻ എൻ്റെ പ്രവൃത്തി അഭിനന്ദിച്ചില്ല.”- ക്രിസ് ബ്രോഡ് പറഞ്ഞു.

Also Read: India vs Australia: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 നാളെ മുതൽ; എപ്പോൾ എവിടെ എങ്ങനെ കാണാം?

ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിലാണ് യുവരാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സർ പറത്തിയത്. മത്സരത്തിൽ 12 പന്തിൽ യുവരാജ് സിഫ്റ്റിയടിച്ചു. ഈ അടുത്ത കാലത്ത് വരെ യുവരാജിൻ്റെ റെക്കോർഡ് തകർക്കപ്പെട്ടിരുന്നില്ല. 2023ൽ മംഗോളിയക്കെതിരെ 9 പന്തിൽ ഫിഫ്റ്റിയടിച്ച നേപ്പാളിൻ്റെ ദീപേന്ദ്ര സിംഗ് ഐരിയുടെ പേരാണ് ഇപ്പോഴത്തെ റെക്കോർഡ്.

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 218 റൺസ് നേടി. 16 പന്തുകളിൽ 58 റൺസ് നേടിയാണ് യുവി പുറത്തായത്. മറുപടി ബാറ്റിംഗിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 200 റൺസ് നേടാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം