AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; ഇന്നത്തെ കാലാവസ്ഥ എങ്ങനെ?

Kerala Weather Alert: കേരളത്തില്‍ ഇന്ന്‌ തെക്കന്‍ ജില്ലകളിലും, മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും നേരിയ മഴ സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ സാധ്യതയില്ല. ഇന്നത്തെ കാലാവസ്ഥ വിലയിരുത്തല്‍ ഇങ്ങനെ

Kerala Rain Alert: തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; ഇന്നത്തെ കാലാവസ്ഥ എങ്ങനെ?
RainImage Credit source: പിടിഐ
Jayadevan AM
Jayadevan AM | Published: 08 Dec 2025 | 06:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കന്‍ ജില്ലകളിലും, മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും നേരിയ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴ സാധ്യതയുള്ളത്. മധ്യകേരളത്തിലെ മറ്റ് ജില്ലകളിലും, വടക്കന്‍ കേരളത്തില്‍ പൂര്‍ണമായും ഇന്ന് മഴ പ്രതീക്ഷിക്കേണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയില്ലാത്തത്.

Also Read: Doppler Radar for Weather Forecast: ഇനി പ്രവചനങ്ങൾ തെറ്റില്ല! നൂതന സാങ്കേതികവിദ്യയുമായി ഡോപ്ലർ റഡാർ പ്രവർത്തനം ആരംഭിച്ചു

ശബരിമലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. സന്നിധാനത്തും, പമ്പയിലും, നിലക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഇടിമിന്നല്‍ മുന്നറിയിപ്പ് ഇല്ല.

ശീതതരംഗ മുന്നറിയിപ്പ്

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും ശീതതരംഗ മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവയുടെ ചില ഭാഗങ്ങളിളിലാണ് ഡിസംബര്‍ 8, 9 തീയതികളില്‍ ശീതതരംഗ മുന്നറിയിപ്പുള്ളത്. ഇന്ന് പടിഞ്ഞാറന്‍ മധ്യപ്രദേശിലും, ഇന്നും നാളെയും ഒഡീഷയിലും, പത്താം തീയതി വരെ ഹിമാചല്‍ പ്രദേശിലും, പന്ത്രണ്ടാം തീയതി വരെ അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

വീഡിയോ കാണാം

Follow Us