Kollam: കൊല്ലത്ത് അരുംകൊല, മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
Grandson killed grandmother in Kollam: കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചവറ വട്ടത്തറ കണിയാന്റെയ്യത്ത് തെക്കതില്‍ വീട്ടില്‍ സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊച്ചുമകന്‍ ഷഹനാസ് (28)നെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു.
സുലേഖ ബീവിയുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഷഹനാസ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് വിവരം. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
മുത്തശ്ശിക്കും മാതാവിനുമൊപ്പമാണ് ഷഹനാസ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ ഷഹനാസിന്റെ മാതാവ് പുറത്തുപോയിരിക്കുകയായിരുന്നു. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ മുത്തശ്ശിയെ കാണാത്തതിനെതുടര്‍ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാർ; യുവതി പിടിയിൽ
ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ കഞ്ചാവ് ശേഖരിച്ച യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങിനെ (24)യാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.
നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ട്രെയിനിൽ നിന്ന് ചില പൊതികൾ വലിച്ചെറിയുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ബാഗിൽ നിന്ന് നാല് പൊതികളിലായി ട്രെയിനിൽ നിന്നും എറിഞ്ഞു കൊടുത്ത 8 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.