Kerala School Holiday: ബാഗ് താഴെ വച്ചോ, ക്ലാസില്ല; ഇവിടങ്ങളിലെല്ലാം ഇന്ന് അവധി
Kerala school holiday today: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിവസം പൊതു അവധിയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോളിങ് സ്‌റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാളെയാണ് (ഡിസംബര്‍ ഒമ്പത്) ആദ്യ ഘട്ട വോട്ടെടുപ്പ്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തില്‍ (ഡിസംബര്‍ 11) വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഇന്നത്തെ ഓരോ ജില്ലകളിലെയും അവധി അപ്‌ഡേറ്റുകള്‍ പരിശോധിക്കാം.
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ പോളിങ് സ്‌റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
കൊല്ലം
കൊല്ലം ജില്ലയില്‍ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, സ്വീകരണ, വിതരണ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ പോളിങ് സ്‌റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവിട്ടു.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്‌ട്രോംഗ് റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
കോട്ടയം
വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അറിയിച്ചു.
ഇടുക്കി
ഇടുക്കി ജില്ലയിലെ സ്വീകരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഇന്ന് അവധി അനുവദിച്ചു.
എറണാകുളം
പൊലീസുകാരുടെ കാമ്പ് ആയി നിശ്ചയിച്ചിട്ടുള്ള പുല്ലേപ്പടി സെൻ്റ് അഗസ്റ്റിൻ പബ്ലിക് സ്കൂളിന് എറണാകുളംജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഇന്ന് അവധി അനുവദിച്ചു.
കാസര്‍കോട്
കാസര്‍കോട് ജില്ലയില്‍ സ്ട്രോങ്ങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.