AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

CSK vs RCB: വിസില്‍ മുഴക്കം നിലച്ചു, ചെന്നൈയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

Royal Challengers Bengaluru beat Chennai Super Kings: ചെന്നൈ: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. ബൗളര്‍മാരുടെയും, ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെയും മോശം പ്രകടനമാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്.

CSK vs RCB: വിസില്‍ മുഴക്കം നിലച്ചു, ചെന്നൈയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി
Chennai Super KingsImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 27 Apr 2026 | 12:19 PM

ചെന്നൈ: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings). റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 43 റണ്‍സിനാണ് ചെന്നൈ തോറ്റത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് പുറത്തായി. ബൗളര്‍മാരുടെയും, ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെയും മോശം പ്രകടനമാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി. സഞ്ജു ഒമ്പത് റണ്‍സിനും, റുതുരാജ് ഏഴു റണ്‍സിനുമാണ് ഇന്ന് പുറത്തായി. ഇരുവരെയും പുറത്താക്കിയത് ജേക്കബ് ഡഫിയായിരുന്നു.

പിന്തുണ ലഭിക്കാതെ സർഫറാസ്

വണ്‍ ഡൗണായെത്തിയ ആയുഷ് മാത്രെ ഒരു റണ്‍സിന് പുറത്തായി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. നാലാമനായി ക്രീസിലെത്തിയ സര്‍ഫറാസ് ഖാന്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചെങ്കിലും മറ്റ് ബാറ്റര്‍മാരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 25 പന്തില്‍ 50 റണ്‍സെടുത്ത സര്‍ഫറാസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.

29 പന്തില്‍ 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍, 16 പന്തില്‍ 37 റണ്‍സെടുത്ത ജാമി ഒവര്‍ട്ടണ്‍ എന്നിവരാണ് ചെന്നൈ നിരയില്‍ പൊരുതിയ മറ്റ് ബാറ്റര്‍മാര്‍. കാര്‍ത്തിക് ശര്‍മ-മൂന്ന് പന്തില്‍ 6, ശിവം ദുബെ-13 പന്തില്‍ 18, നൂര്‍ അഹമ്മദ്- എട്ട് പന്തില്‍ എട്ട്, മാറ്റ് ഹെന്റി-മൂന്ന് പന്തില്‍ രണ്ട്, അന്‍ഷുല്‍ കാംബോജ്-12 പന്തില്‍ 19 നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് ചെന്നൈ ബാറ്റര്‍മാരുടെ സംഭാവന.

Also Read: Sanju Samson: 6, 7, 9; സഞ്ജുവിന്റെ കഷ്ടകാലം തുടരുന്നു; ആര്‍സിബിക്കെതിരെയും നിരാശ

ആര്‍സിബിക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, സുയാഷ് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.

തകർത്താടിയ ആർസിബി

ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബി ബാറ്റര്‍മാരെല്ലാം തിളങ്ങിയതോടെ ആതിഥേയര്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടി. ടിം ഡേവിഡ്-25 പന്തില്‍ 70, ദേവ്ദത്ത് പടിക്കല്‍-29 പന്തില്‍ 50, രജത് പടിദാര്‍-പുറത്താകാതെ 19 പന്തില്‍ 48, ഫില്‍ സാള്‍ട്ട്-30 പന്തില്‍ 46, വിരാട് കോഹ്ലി-18 പന്തില്‍ 28 എന്നിങ്ങനെയായിരുന്നു ആര്‍സിബി ബാറ്റര്‍മാരുടെ പ്രകടനം. എല്ലാവരും 150 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ ബാറ്റു ചെയ്തു.

Follow Us