AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Devdutt Padikkal: മലപ്പുറംകാര്‍ക്ക് എന്ത്ത്ത് ക്രിക്കറ്റ്! ദേവ്ദത്ത് പടിക്കൽ നമ്മളെ ചെക്കനല്ലേ…ആരാധകര്‍ അറിയേണ്ടത്

evdutt Padikkal’s Connection With Malappuram: What Fans Should Know: വെറും 11 വയസുള്ളപ്പോള്‍ തന്നെ ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നല്‍കിയ ദേവദത്തിനെ മാതാപിതാക്കള്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ പരിശീലനത്തിന് അയച്ചു. നസീറുദ്ദീനാണ് ദേവദത്തിന്റെ ആദ്യ കോച്ച്. പിന്നീട് അവിടന്നിങ്ങോട്ട് അസാധാരണമായ വളര്‍ച്ചയായിരുന്നു ദേവദത്ത് കാഴ്ചവെച്ചത്.

Devdutt Padikkal: മലപ്പുറംകാര്‍ക്ക് എന്ത്ത്ത് ക്രിക്കറ്റ്! ദേവ്ദത്ത് പടിക്കൽ നമ്മളെ ചെക്കനല്ലേ…ആരാധകര്‍ അറിയേണ്ടത്
ദേവദത്ത് പടിക്കല്‍Image Credit source: PTI
Shiji M K
Shiji M K | Updated On: 17 Aug 2026 | 10:11 AM

ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ് ദേവ്ദത്ത് പടിക്കൽ. ഇടംകൈ കൊണ്ടുള്ള ദേവ്ദത്തിന്റെ ബാറ്റിങ് തന്നെയാണ് മത്സരങ്ങളിലെ ഹൈലൈറ്റ്. ആഭ്യന്തര ക്രിക്കറ്റിലൂടെയും ഐപിഎല്ലിലൂടെയുമാണ് ദേവ്ദത്ത് പടിക്കല്‍ ശ്രദ്ധ നേടുന്നത്. വളരെ ചുരുക്കം താരങ്ങള്‍ മാത്രമാണ് ഐപിഎല്ലിലൂടെ അരങ്ങേറ്റം കുറിച്ചിട്ടുള്ളൂ, അതില്‍ ഒരാളെന്ന പ്രത്യേകത കൂടിയുണ്ട് ദേവ്ദത്തിന്.

വെറും 19 വയസില്‍ തന്റെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയാണ് ദേവ്ദത്ത് ആരാധകരുടെ ഹൃദയം കീഴടക്കിയത്. അതേ സീസണില്‍ നാല് അര്‍ധസെഞ്ചുറികള്‍ നേടാന്‍ സാധിച്ചത് ദേവ്ദത്തിന്റെ ഗ്രാഫുയര്‍ത്തി. മികച്ച ബാറ്റിങ് ശൈലിക്കും അസാധാരണമായ ആഭ്യന്തര റെക്കോഡുകള്‍ക്കും പേരുകേട്ട ഈ ചെറുപ്പക്കാരന്‍ നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്.

ദേവദത്ത് പടിക്കലിന്റെ ജീവിതം

കേരളത്തില്‍ മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്ത് പടിക്കലിന്റെ ജനനം. 2,000 ജൂലൈ ഏഴിന് ജനിച്ച അദ്ദേഹത്തിന്റെ കുടുംബം പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ബെംഗളൂരുവിലാണ് ദേവ്ദത്ത് പഠിച്ചതും വളര്‍ന്നതും, ഇവിടേക്കുള്ള കൂടുമാറ്റം അദ്ദേഹത്തിന് കരിയറിന് ഗുണം ചെയ്തു.

വെറും 11 വയസുള്ളപ്പോള്‍ തന്നെ ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നല്‍കിയ ദേവ്ദത്തിനെ മാതാപിതാക്കള്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ പരിശീലനത്തിന് അയച്ചു. നസീറുദ്ദീനാണ് ദേവ്ദത്തിന്റെ ആദ്യ കോച്ച്. പിന്നീട് അവിടന്നിങ്ങോട്ട് അസാധാരണമായ വളര്‍ച്ചയായിരുന്നു ദേവ്ദത്ത് കാഴ്ചവെച്ചത്.

ദേവ്ദത്തിന്റെ ആഭ്യന്തര കരിയര്‍

2017ലെ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്‌സിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാനായി ദേവ്ദത്ത് കളിച്ചിരുന്നു. വെറും 1 വയസില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ 53 പന്തില്‍ 72 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന ഇന്നിങ്‌സായി മാറി. പിന്നീടുള്ള നാളുകളില്‍ അല്‍പം പരീക്ഷണങ്ങളിലൂടെ ദേവ്ദത്തിന് കടന്നുപോകേണ്ടതായി വന്നിരുന്നു. 2018ലെ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ടൂര്‍ണമെന്റില്‍ 829 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി. ഈ മത്സരത്തിന് ശേഷം കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ദേവ്ദത്ത് പടിക്കലിനെ ബാറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. ഇത് അദ്ദേഹത്തിന് കര്‍ണാടക രഞ്ജി ട്രോഫി ടീമില്‍ അവസരം നേടുന്നതിന് സഹായകരമായി.

മഹാരാഷ്ട്രയ്‌ക്കെതിരെയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ 2019 ദേവ്ദത്തിനെ കാത്തുവെച്ചത് അതിമനോഹരമായ മറ്റ് പലതുമായിരുന്നു. മികച്ചൊരു കെപിഎല്‍ സീസണ്‍, എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ്, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ മത്സരങ്ങളില്‍ നിന്നും വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിനായി.

കര്‍ണാടക രണ്ട് ട്രോഫികള്‍ നേടുകയും രഞ്ജി ട്രോഫിയില്‍ സെമിഫൈനലില്‍ എത്തുകയും ചെയ്ത വര്‍ഷം കൂടിയായിരുന്നു 2019. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ദേവ്ദത്തായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 86.68 എന്നൊരു ശരാശരിയും അദ്ദേഹത്തിനുണ്ട്. 20 മത്സരങ്ങളില്‍ നിന്നായി ആറ് സെഞ്ചുറികളും എട്ട് അര്‍ധസെഞ്ചുറികളുമാണ് ദേവ്ദത്ത് നേടിയത്.

Also Read: Devdutt Padikkal: അവസരം പാഴാക്കിയില്ല! ദേവദത്തിന് ഇത് സ്വപ്‌നസാക്ഷാത്കാരം; മൂന്നാം നമ്പറിൽ സീറ്റുറപ്പിച്ച് മലയാളി താരം

ഇന്റര്‍നാഷണല്‍ കരിയര്‍

2021 ജൂണില്‍ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിനം, ട്വന്റി 20 ഇന്റര്‍നാഷണല്‍ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ദേവ്ദത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചു. 2021 ജൂലൈ 28ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ഈ ഇടംകയ്യന്‍ അരങ്ങേറ്റം കുറിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കെഎല്‍ രാഹുലിന് പകരക്കാരനായി ദേവ്ദത്ത് എത്തി. 2024 മാര്‍ച്ച് ഏഴിന് പരമ്പരയിലെ അഞ്ചാം മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. തന്റെ കന്നി ടെസ്റ്റ് ഇന്നിങ്‌സില്‍ 103 പന്തില്‍ 10 ഫോറുകളും 1 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സ് നേടാന്‍ താരത്തിനായി.

ഐപിഎല്‍ യാത്ര

2020 ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് ദേവ്ദത്ത് തന്റെ യാത്ര ആരംഭിക്കുന്നത്. ഈ മത്സരത്തില്‍ അദ്ദേഹം എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് നേടി. 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സുകള്‍ നേടിയ ദേവ്ദത്ത് ഐപിഎല്ലിലെ മികച്ച അരങ്ങേറ്റക്കാരന്‍ കൂടിയായിരുന്നു.

2022 ലെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 7.75 കോടിക്കാണ് ദേവ്ദത്തിനെ സ്വന്തമാക്കിയത്. പിന്നീട് ഇവിടെ നിന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് പോയി. എന്നാല്‍ 2025 ലെ ലേലത്തിലൂടെ ദേവ്ദത്ത് ബെംഗളൂരുവിലേക്ക് തിരിച്ചുവരവ് നടത്തി. ലഖ്‌നൗ 7.75 കോടിക്ക് സ്വന്തമാക്കിയ ദേവ്ദത്ത് വെറും 2 കോടിക്ക് ആയിരുന്നു ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.

English Summary

Devdutt Padikkal is a talented left-handed batter who has made his mark in Indian cricket. With family roots in Edappal, Malappuram, he developed his cricket career in Karnataka and rose through domestic cricket and the IPL. His journey eventually took him to the international stage with India. Here is everything to know about his cricket career and Kerala connection.

Follow Us